Asianet News MalayalamAsianet News Malayalam

എന്തുണ്ടായിട്ടും സന്തോഷമില്ലേ ജീവിതത്തില്‍? ഈ കാബ് ഡ്രൈവര്‍ പറയുന്നത് കേള്‍ക്കൂ..

"ഞാനൊരു ഡ്രൈവറാണ്. എനിക്കങ്ങനെ വലിയ ആളാവണം എന്ന സ്വപ്നങ്ങളൊന്നുമില്ല ജീവിതത്തിൽ. റിസ്കെടുത്ത് ഒരു ബിസിനസ്സും ചെയ്യാൻ ഞാനില്ല. എന്റെ പോക്കറ്റിൽ എത്ര കാശുണ്ട് എന്നതിൽ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടെന്നു വിചാരിക്കുന്ന ഒരാളല്ല ഞാൻ. ജീവിതത്തിൽ എന്റെ ഒരേയൊരു ആഗ്രഹം, സമാധാനപരമായി ജീവിക്കുക. ജീവിതത്തിൽ വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ആസ്വദിക്കാൻ ശ്രമിക്കുക.. ഇതൊക്കെയാണ്. ''
 

humans of bombay face book post
Author
Bombay, First Published Mar 24, 2019, 6:38 PM IST

ജീവിതത്തിൽ നമ്മൾ എത്ര ഉയരത്തിലെത്തി എന്നതിൽ കാര്യമില്ല. എത്ര വലിയ വൈറ്റ് കോളർ ജോലിയാണ് നമ്മൾ ചെയ്യുന്നത് എന്നതിലോ, ഒന്നാം  തീയതി നമ്മുടെ അക്കൗണ്ടിൽ എത്ര പണം വന്നു കുമിയുന്നു എന്നതിലോ ഒന്നും കാര്യമില്ല. നമുക്ക് എത്ര കാറുകളുണ്ട്, ഇരിക്കുന്ന വീട് സ്വന്തമാണോ വാടകയ്ക്കാണോ എന്നതിലും അല്ല കാര്യമിരിക്കുന്നത്. ഇതൊക്കെയുണ്ടെങ്കിലും നമുക്ക് പിടിതരാതെ വഴുതിമാറുന്ന ഒന്നുണ്ട്.. സന്തോഷം. അത് ചിലപ്പോൾ ഇതൊന്നും നമുക്കില്ലെങ്കിലും നമുക്ക് പിന്തുടർന്ന് നേടിയെടുക്കാവുന്ന ഒന്നാവും. 

എത്ര നാൾ നമ്മൾ ഈ ഭൂമുഖത്തുണ്ടാവുമെന്നതിന് യാതൊരുറപ്പുമില്ല. അപ്പോൾ പിന്നെ ചെയ്യേണ്ടതെന്തെന്നോ..? ഇതാ ഈ ചിരിച്ചുകൊണ്ടിരുന്നു ചായ കുടിക്കുന്ന ചേട്ടന്റെ ഫിലോസഫി പിന്തുടരുക.  'ഹ്യൂമൻസ് ഓഫ് ബോംബേ' ആണ് മുപ്പതുകാരനായ ഈ കാബ് ഡ്രൈവറെ ചിത്ര സഹിതം ലോകത്തിനു പരിചയപ്പെടുത്തുന്നത്. ഒപ്പം ഇദ്ദേഹത്തിന്റെ ഹാപ്പിനെസ്സ് മന്ത്രയും.. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.. 

"ഞാനൊരു ഡ്രൈവറാണ്. എനിക്കങ്ങനെ വലിയ ആളാവണം എന്ന സ്വപ്നങ്ങളൊന്നുമില്ല ജീവിതത്തിൽ. റിസ്കെടുത്ത് ഒരു ബിസിനസ്സും ചെയ്യാൻ ഞാനില്ല. എന്റെ പോക്കറ്റിൽ എത്ര കാശുണ്ട് എന്നതിൽ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടെന്നു വിചാരിക്കുന്ന ഒരാളല്ല ഞാൻ. ജീവിതത്തിൽ എന്റെ ഒരേയൊരു ആഗ്രഹം, സമാധാനപരമായി ജീവിക്കുക. ജീവിതത്തിൽ വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ആസ്വദിക്കാൻ ശ്രമിക്കുക.. ഇതൊക്കെയാണ്. ''

ഇതാ.. ഇപ്പോൾ നടന്നതു തന്നെ നോക്കൂ.. ട്രിപ്പ് തീർന്നപ്പോൾ ഒരു ഉള്ളിൽ നിന്നും ഒരു വിളി വന്നു. എന്താ..? ഒരു ചായകുടിക്കണം. നാലുപാടും നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. ഈ പരിസരത്തൊന്നും ഒരു ചായക്കട പോലുമില്ല. ഞാൻ ദേ ആ പെട്ടിക്കടയിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു, ഇവിടെ കെറ്റിലിൽ ചായ കൊണ്ടുനടന്നു വിൽക്കുന്ന ഒരു ചാച്ചയുണ്ടെന്ന്. ഒരു രണ്ടു മിനിട്ടു നേരം മുമ്പ് എണീറ്റ് പോയേയുള്ളൂ എന്ന്. ഞാൻ ചോദിച്ചു ഏത് വഴിക്കാണ് പോയതെന്ന്. അങ്ങേര് പോയ വഴിക്ക് ഞാൻ ഒരു ഓട്ടം വെച്ചുകൊടുത്തു. അടുത്ത വളവു തിരിഞ്ഞപ്പോൾ തന്നെ ആളെ കിട്ടി.  ആ കെറ്റിലിൽ കൃത്യം എനിക്കുള്ള ഒരു കട്ടിങ്ങ് ചായയും ബാക്കിയുണ്ടായിരുന്നു. അത്, ദാ ഞാനിങ്ങനെ ആസ്വദിച്ച് കുടിച്ചുകൊണ്ടിരിക്കുന്നു. ആഹാ..! സന്തോഷിക്കാൻ വേറെന്തു കാരണം വേണം ജീവിതത്തിൽ. പറ.. ഈ സന്തോഷം എന്റെ കയ്യിൽ വരാൻ എനിക്ക് മൂന്നൂറു മീറ്ററോളം ഓടേണ്ടി വന്നു. അതിനെന്താ.. ഓടിയതിനും മാത്രമുണ്ട് ഇത്.. നല്ല അസ്സൽ ചായ..! ചൂടോടെ തിങ്ങനെ കുടിച്ചിറക്കുമ്പോൾ ഉള്ളിൽ നിറയുന്ന സന്തോഷമുണ്ടല്ലോ.. 

ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വലിയ വിലയൊന്നും കൊടുക്കേണ്ട. നിങ്ങൾക്കും പറ്റും ഇങ്ങനെയുള്ള സന്തോഷങ്ങൾ ജീവിതത്തിൽ നിന്നും കണ്ടെടുക്കാനും, അതൊക്കെ ആസ്വദിക്കാൻ ശ്രമിക്കാനും.. അതാണ് എന്റെ ഹാപ്പിനെസ്സ് മന്ത്ര..!


 

Follow Us:
Download App:
  • android
  • ios