Asianet News MalayalamAsianet News Malayalam

ഒസാമ ബിൻ ലാദന്റെ സഹോദരന്റെ വീട് വിൽപനയ്ക്ക്, വില 208 കോടിക്ക് മുകളിൽ!

1931 -ല്‍ നിര്‍മ്മിച്ച ഈ വീട് കഴിഞ്ഞ 20 വര്‍ഷമായി മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏഴ് കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളും ഇതിനകത്തുണ്ട്. 

Ibrahim bin Ladens mansion for sale
Author
Los Angeles, First Published Aug 1, 2021, 10:30 AM IST

ഒസാമ ബിൻ ലാദന്റെ സഹോദരൻ ഇബ്രാഹിം ബിൻ ലാദന്റെ ഉടമസ്ഥതയിലുള്ള വില്ല വിൽപനയ്ക്ക്. ലോസ് ഏഞ്ചൽസിലെ ലോവര്‍ ബെൽ എയറിന് സമീപത്തുള്ള ഈ ബംഗ്ലാവ് 28 മില്യൺ ഡോളറിന് വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. ഒസാമ ബിന്‍ലാദന്‍റെ അര്‍ദ്ധ സഹോദരനാണ് ഇബ്രാഹിം ബിന്‍ലാദന്‍. 

Ibrahim bin Ladens mansion for sale

രണ്ട് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് ഈ 7106 സ്ക്വയര്‍ ഫീറ്റ് ബംഗ്ലാവുള്ളത്. ഹോട്ടല്‍ ബെല്‍ എയറില്‍ നിന്നും ബെല്‍ എയര്‍ കൌണ്ടി ക്ലബ്ബില്‍ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂവെന്ന് ഇതിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. 2001 -ലെ ഭീകരാക്രമണത്തിന് ശേഷം ഉടമ ഇവിടെ താമസിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1983 -ലാണ് ഇബ്രാഹിം ഈ വില്ല വാങ്ങിയത് എന്ന് കരുതപ്പെടുന്നു. അന്ന് രണ്ട് മില്ല്യണ്‍ ഡോളറിനാണ് ഇത് വാങ്ങിയത്. മുൻ ഭാര്യ ക്രിസ്റ്റീൻ ഹാർട്ടുനിയൻ സിനയ്‌ക്കും മകൾക്കുമൊപ്പം ഇബ്രാ​ഹിം ഇവിടെ താമസിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന സമയത്ത്, ഇബ്രാഹിം മുഴുവൻ സമയ ഗ്രൗണ്ട്കീപ്പർമാർ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സ്വകാര്യ സുരക്ഷയ്ക്കായുള്ളവര്‍ എന്നിവരെ നിയമിച്ചിരുന്നു എന്ന് ദി മെർക്കുറി ന്യൂസ് റിപ്പോർട്ട് ചെയ്തു. 

Ibrahim bin Ladens mansion for sale

1931 -ല്‍ നിര്‍മ്മിച്ച ഈ വീട് കഴിഞ്ഞ 20 വര്‍ഷമായി മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏഴ് കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളും ഇതിനകത്തുണ്ട്. റെഡ്ഫിനിലാണ് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന് ഉടമ തയ്യാറാണ് എന്നും പറയുന്നുണ്ട്. ബം​ഗ്ലാവിന്റെ അകത്തെ ചിത്രങ്ങളൊന്നും തന്നെ വിൽപനപരസ്യത്തിനൊപ്പം നൽകിയിട്ടില്ല.

Follow Us:
Download App:
  • android
  • ios