Asianet News MalayalamAsianet News Malayalam

മത്സ്യസമ്പത്തിന് വെല്ലുവിളിയായി നീല ഞണ്ടുകൾ, ആഹാരത്തിലൂടെ പരിഹാരം കണ്ട് കാറ്റണിയ

അനിധിവേശ വിഭാഗത്തിലുള്ള നീല ഞണ്ടുകൾ സിസിലിയിലും പരിസരത്തുമുള്ള ചെറുമത്സങ്ങളേയും ചിപ്പികളും അടക്കമുള്ളവയെ വലിയ രീതിയിലാണ് ആഹാരമാക്കിയത്. ഇതോടെ മത്സ്യബന്ധനം നിത്യത്തൊഴിലാക്കിയവർക്ക് മത്സ്യലഭ്യത കുറഞ്ഞു. തന്നെയുമല്ല മത്സ്യബന്ധന വലകളും മറ്റും ഇവ നശിപ്പിക്കുന്നതും പതിവ് സംഭവമായി. സിസിലിയിൽ ഏറെ പ്രചാരമുള്ള മത്തിയുടേയും ചൂരയുടേയും സ്വേഡ് മത്സ്യത്തിന്റേയും ലഭ്യതയിൽ വലിയ  കുറവുണ്ടായതോടെ മത്സ്യ കച്ചവടക്കാരും നഷ്ടത്തിലായി

if cant beat them ten eat them this is how italians make meal from invasive  Atlantic blue crab
Author
First Published Jun 11, 2024, 2:30 PM IST

സിസിലി: കാലാവസ്ഥ വ്യതിയാനം മൂലം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പല വിധ ജന്തു വൈവിധ്യങ്ങൾ ഉചിതമെന്ന് തോന്നുന്ന മറ്റ് മേഖലകളിലേക്ക് കടന്നുകയറുന്നത്. ഇത്തരം അധിനിവേശം വെല്ലുവിളിയാവുക സ്വാഭാവിക ആവാസ മേഖലയിൽ സ്വസ്ഥമായി താമസിക്കുന്ന ജീവി വർഗങ്ങൾക്കാണ്. അത്തരമൊരു ഗുരുതര പ്രതിസന്ധിയാണ് ഇറ്റലിയിലെ കാറ്റണിയ നഗരസഭയിൽ നേരിടുന്നത്. ഭക്ഷണത്തിൽ വലിയ അളവിൽ മത്സ്യവും ചിപ്പി ഇനങ്ങളും ഉപയോഗിക്കുന്ന ഇവർക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടുള്ളത് കാലുകൾക്ക് നീല നിറമുള്ള ഒരിനം ഞണ്ടാണ്. ഉൾക്കടലുകളിലും നദീമുഖങ്ങളിലും കാണപ്പെടുന്ന നീല ഞണ്ടുകളുടെ സ്വാഭാവിക ആവാസ മേഖലയായി വിലയിരുത്തിയിട്ടുള്ളത് അറ്റ്ലാന്റിക് സമുദ്രവും മെക്സിക്കോ ഉൾക്കടലുമാണ്. കടൽ ജലത്തിലെ താപനില ഉയർന്നതിന് പിന്നാലെയാണ് ഇവ മറ്റ് മേഖലകളിലേക്ക് കടന്നുകയറാൻ ആരംഭിച്ചത്. 

സിസിലിയുടെ കടൽതീരത്തേക്ക് കൂട്ടമായി എത്തിയ ഇവ വലിയ രീതിയിലാണ് വംശവർധനയുണ്ടാക്കിയത്. മേഖലയിൽ ഇവയ്ക്ക് മറ്റ് വേട്ടക്കാരില്ലാത്തതും വംശവർധനയുടെ വേഗം കൂട്ടി. അനിധിവേശ വിഭാഗത്തിലുള്ള നീല ഞണ്ടുകൾ സിസിലിയിലും പരിസരത്തുമുള്ള ചെറുമത്സങ്ങളേയും ചിപ്പികളും അടക്കമുള്ളവയെ വലിയ രീതിയിലാണ് ആഹാരമാക്കിയത്. ഇതോടെ മത്സ്യബന്ധനം നിത്യത്തൊഴിലാക്കിയവർക്ക് മത്സ്യലഭ്യത കുറഞ്ഞു. തന്നെയുമല്ല മത്സ്യബന്ധന വലകളും മറ്റും ഇവ നശിപ്പിക്കുന്നതും പതിവ് സംഭവമായി. സിസിലിയിൽ ഏറെ പ്രചാരമുള്ള മത്തിയുടേയും ചൂരയുടേയും സ്വേഡ് മത്സ്യത്തിന്റേയും ലഭ്യതയിൽ വലിയ  കുറവുണ്ടായതോടെ മത്സ്യ കച്ചവടക്കാരും നഷ്ടത്തിലായി. ഇതിന് പിന്നാലെയാണ് വിപണിയിലേക്ക് നീല ഞണ്ടുകളെ മത്സ്യവ്യാപാരികൾ കൊണ്ടുവരുന്നത്. 

എങ്കിലും ആളുകൾക്ക് ഞണ്ടിനെ കഴിക്കുന്നതിനോടുള്ള വിമുഖത പൂർണമായി മാറാതെ വന്നതോടെ നീല ഞണ്ടിനെ ഉപയോഗിച്ചുള്ള പല വിഭവങ്ങളും കാറ്റലോണിയ പരീക്ഷിച്ച് രംഗത്ത് വന്നു. നിലവിൽ മത്സ്യ സമ്പത്തിനെ സംരക്ഷിക്കാനായി നീല ഞണ്ടുകളെ ഭക്ഷണത്തിലെ ഇനമായി ഉപയോഗിക്കുകയാണ് സിസിലിക്കാർ. ഹോട്ടലുകളിലും വീടുകളിലെ അടുക്കളകളിലും ഞണ്ട് വിഭവങ്ങൾ ഒരുങ്ങി തുടങ്ങി. ലോകത്തിലെ തന്നെ പ്രമുഖ കക്ക ഉത്പാദകരായ ഇറ്റലിയുടെ സ്ഥാനത്തിന് വരെ നീല ഞണ്ട് ഭീഷണിയായതോടെയാണ് ഇതെന്ന് മാത്രം. ഭക്ഷണ രീതിയിൽ മാറ്റം കൊണ്ടുവരുന്നത് കൊണ്ട് മത്സ്യ സമ്പത്തിനെ ഒരു പരിധിവരേയെങ്കിലും സംരക്ഷിക്കാമെന്നാണ് ഇറ്റലിയിലെ മറൈൻ ബയോളജി വിഭാഗം വിദഗ്ധനായ ഫ്രാൻസെസ്കോ ട്രിയാലോംഗോ പറയുന്നത്. തുടക്കത്തിൽ 2 കിലോ വരെ മാത്രം കഷ്ടി നീല ഞണ്ടുകൾ വിൽപന നടന്നിരുന്ന സ്ഥലത്ത് ദിവസേനെ 20 കിലോ നീല ഞണ്ട് വിറ്റുപോവുന്നുണ്ടെന്ന് കച്ചവടക്കാരും പറയുന്നു. ആഹാരത്തിൽ എല്ലാത്തിനും പരിഹാരമുണ്ടെന്നാണ് സിസിലിക്കാർ നിലവിൽ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios