Asianet News MalayalamAsianet News Malayalam

കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ബ്രൈലി ലിപിയുള്ള ലാപ്ടോപ്പ്

ചെന്നൈയില്‍ നിന്നുള്ള സുമന്‍ മുരളികൃഷ്ണന്‍ (27), ദില്ലിയില്‍ നിന്നുള്ള പുല്‍കീത് സപ്ര (26) എന്നീ വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്‍റെ ഫലമായാണ് ഈ ലാപ്ടോപ്പ് വികസിപ്പിച്ചെടുത്തത്. 
 

iit delhi devoleped laptop for visually impaired
Author
Delhi, First Published Mar 3, 2019, 3:41 PM IST

ഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കുവാനായി ഇന്ത്യയിലെ ആദ്യത്തെ ബ്രൈലി ലാപ്ടോപ്പ് വികസിപ്പിച്ചിരിക്കുന്നു. ഡോട്ട്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 

ചെന്നൈയില്‍ നിന്നുള്ള സുമന്‍ മുരളികൃഷ്ണന്‍ (27), ദില്ലിയില്‍ നിന്നുള്ള പുല്‍കീത് സപ്ര (26) എന്നീ വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്‍റെ ഫലമായാണ് ഈ ലാപ്ടോപ്പ് വികസിപ്പിച്ചെടുത്തത്. 

''ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീനിയേഴ്സാണ് ഇങ്ങനെയൊരു ആശയം പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു പ്രൊജക്ടായി തുടങ്ങി. പലരോടും സംസാരിക്കുകയും മറ്റും ചെയ്ത ശേഷമായിരുന്നു ഈ ലാപ്ടോപ്പ് വികസിപ്പിച്ചത്'' എന്ന് ഇരുവരും പറയുന്നു. 

ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമുപയോഗിച്ചാണ് ലാപ്ടോപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്ക്രീന്‍ ഡിസ്പ്ലേയ്ക്ക് പകരം ബ്രൈലി ലിപിയിലുള്ള ടച്ച് പാഡാണ് ഉള്ളത്. 

Follow Us:
Download App:
  • android
  • ios