സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് കുളച്ചൽ യുദ്ധം.

ബാജിയും കൂട്ടുകാരും കൂസിയില്ല. പൊടുന്നനെയാണ് കോപം കൊണ്ട് സ്വയം മറന്നുപോയ ഒരു ഉദ്യോഗസ്ഥന്‍ തന്റെ അരയില്‍ നിന്ന് കൈതോക്ക് വലിച്ച് ഊരി. മറ്റാര്‍ക്കും തടയാനാവും മുമ്പ് അയാള്‍ കുട്ടികളുടെ നേരെ നിറയൊഴിച്ചു. ബാജിയും രണ്ട് കൂട്ടുകാരും അപ്പോള്‍ തന്നെ രക്തസാക്ഷികളായി.

ആരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? 

വെറും പന്ത്രണ്ട് വയസ്സുകാരനായിരുന്ന ഒഡിഷാസ്വദേശി ബാജി റൗത്ത് ആണത്. 

ഒഡിഷയിലെ ധെങ്കനാല്‍ ജില്ലകാരനായിരുന്നു ബാജി. തോണിക്കാരന്‍ ഹരി റൗട്ടിന്റെ ഏറ്റവും ഇളയ മകന്‍. സ്വാതന്ത്ര്യസമരം സജീവമായിരുന്ന ധെങ്കനാലില്‍ പ്രജാമണ്ഡല്‍ പ്രസ്ഥാനത്തിലെ കുട്ടികളുടെ സംഘമായിരുന്നു വാനരസേന. ബാജി റൗട്ടും കൂട്ടുകാരും വാനരസേനയില്‍ സജീവം. ക്രുരനായ ധെങ്കനാല്‍ രാജാവ് ശങ്കര്‍പ്രസാദ് സിംഗ്ദേവിനെതിരെ പോരാടാന്‍ ബൈഷ്ണവ് ചരന്‍ പട്ടനായക് എന്ന വീര വൈഷ്ണവ് രൂപം നല്കിയതായിരുന്നു പ്രജാമണ്ഡല്‍. 

Scroll to load tweet…


1938 ലെ ഒക്ടോബര്‍ 11. ധെങ്കനാലിലെ ഭുബന്‍ ഗ്രാമത്തില്‍ ബ്രിട്ടീഷ് പോലീസിന്റെ വ്യാപകമായ അക്രമം, അറസ്റ്റ്. പോലീസ് സ്റ്റേഷനില്‍ ചോദിയ്ക്കാന്‍ ചെന്ന നാട്ടുകാരുടെ നേര്‍ക്ക് അവര്‍ വെടിവെച്ചു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗ്രാമീണര്‍ രാത്രി തിരിച്ചടിച്ചെക്കുമെന്ന് ഭയന്ന് പോലീസുകാര്‍ പുഴ കടന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സ്വാതന്ത്ര്യസമരപ്രവര്‍ത്തകര്‍ പൊലീസുകാരെ ആരെയും കടത്തിവിടരുതെന്ന് ഉറപ്പിച്ചു. ആവേശത്തോടെ നിയോഗം ഏറ്റെടുത്തത് ബാജിയും കൂട്ടുകാരായ ലക്ഷ്മണ്‍ മാലിക്കും ഫാഗൂ സാഹുവും. 

നീലകാന്താപൂര്‍ ഘട്ട് ആയിരുന്നു അവരുടെ കടവ്. കര നിറഞ്ഞു ഒഴുകുകയാണ് ബ്രാഹ്മണിപുഴ. പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉറ്റബന്ധുവിനെപ്പോലെ ബാജിക്കും കൂട്ടുകാര്‍ക്കും പരിചിതമാണ് ബ്രാഹ്മണി. അതിനാല്‍ വലിയ വെള്ളപ്പൊക്കം പോലും അവന്‍ പേടിച്ചിരുന്നില്ല. അക്കരെയിക്കരെ നീന്താനും തോണി ഊന്നാനും ഒക്കെ അവനും കൂട്ടുകാരും സമര്‍ത്ഥര്‍.

പെട്ടെന്നായിരുന്നു ഒരു സംഘം ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥര്‍ അവിടെ കടന്നുവന്നത്. അക്കരയ്ക്ക് പോകാനാണ്. അവരെ കണ്ടമാത്രയില്‍ തന്നെ ബാജിയും കൂട്ടുകാരും പരസ്പരം നോക്കി. അവര്‍ കാണാത്ത മട്ടില്‍ ഇരുന്നു. എടുക്കെടാ തോണി, ഒരു ഉദ്യോഗസ്ഥന്‍ അലറി. മനസ്സില്ല, ബാജിയുടെ മറുപടി. സ്തബ്ധരായിപ്പോയി ബ്രിട്ടീഷുകാര്‍.

നിമിഷങ്ങള്‍ കൊണ്ട് അമ്പരപ്പ് അതീവ രോഷത്തിനു വഴിമാറി. ലാത്തി ഉയര്‍ത്തി അത്യുച്ചത്തില്‍ അലറി. പക്ഷെ ബാജിയും കൂട്ടുകാരും കൂസിയില്ല. പൊടുന്നനെയാണ് കോപം കൊണ്ട് സ്വയം മറന്നുപോയ ഒരു ഉദ്യോഗസ്ഥന്‍ തന്റെ അരയില്‍ നിന്ന് കൈതോക്ക് വലിച്ച് ഊരി. മറ്റാര്‍ക്കും തടയാനാവും മുമ്പ് അയാള്‍ കുട്ടികളുടെ നേരെ നിറയൊഴിച്ചു. ബാജിയും രണ്ട് കൂട്ടുകാരും അപ്പോള്‍ തന്നെ രക്തസാക്ഷികളായി.

ജ്ഞാനപീഠ ജേതാവായ ഒഡിയ കവിയാണ് സച്ചിദാനന്ദ റൗത്രെ. അദ്ദേഹത്തിന്റെ സുപ്രസിദ്ധ രചനയാണ് ദിര്‍ഘകവിതയായ 'തോണിക്കാരന്‍'. ബാജി റൗത്ത് എന്ന 12 കാരനായ രക്തസാക്ഷിയുടെ അനശ്വര കഥയാണ് ആ കവിത. ചിതയല്ല ചങ്ങാതിമാരെ, അതൊരു ചിതയല്ല ചങ്ങാതിമാരെ; ഇരുളുന്ന ദുഖത്തിലുഴറുന്ന നാടിന്റെ സ്വാതന്ത്ര്യ ദീപനാളം, വിമോചനത്വര തന്റെ പടരുന്നൊരഗ്‌നിനാളം...'