നേരത്തെ ലോഗ് ഇൻ ചെയ്യണം എന്നും അദ്ദേഹം പറയാറില്ല. എന്നാൽ, സമയത്തിന് തന്നെ ലോഗ് ഔട്ട് ചെയ്യണം എന്ന് അദ്ദേഹം പറയാറുണ്ട് എന്നും യുവാവിന്റെ പോസ്റ്റിൽ കാണാം.
ഇന്ത്യൻ കമ്പനികളെ കുറിച്ച് പൊതുവേയുള്ള പരാതിയാണ് തൊഴിലിടങ്ങളിലെ ചൂഷണം. വിദേശത്തുള്ള ഇന്ത്യൻ ബോസുമാരെ കുറിച്ചും ഇതേ പരാതി പറയുന്നവരുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ബോസിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, ബോസ് കൃത്യം ഏഴ് മണി ആയപ്പോൾ ലോഗ് ഔട്ട് ചെയ്യാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടു. ഓവർ ടൈം ചെയ്യേണ്ടതില്ല എന്ന് പറഞ്ഞു എന്നാണ്.
മാത്രമല്ല, നേരത്തെ ലോഗ് ഇൻ ചെയ്യണം എന്നും അദ്ദേഹം പറയാറില്ല. എന്നാൽ, സമയത്തിന് തന്നെ ലോഗ് ഔട്ട് ചെയ്യണം എന്ന് അദ്ദേഹം പറയാറുണ്ട് എന്നും യുവാവിന്റെ പോസ്റ്റിൽ കാണാം. അതായത്, ജോലി മാത്രമല്ല ജീവിതം അതിനും അപ്പുറം ഒരു ജീവിതമുണ്ട് എന്ന് മനസിലാക്കുന്ന ആളാണ് യുവാവിന്റെ ബോസ് എന്ന് അർത്ഥം.
‘എനിക്ക് തോന്നുന്ന സമയത്താണ് ഞാൻ ലോഗിൻ ചെയ്യാറ്. അതിനു വേണ്ടി ബോസ് ക്ഷമയോടെ കാത്തിരിക്കും. എന്നാൽ, സമയം വൈകുന്നു എന്ന് പറഞ്ഞ് വൈകുന്നേരം 7 മണിക്ക് ലോഗ് ഓഫ് ചെയ്യാൻ കൃത്യമായി ഇങ്ങോട്ട് ആവശ്യപ്പെടും. ജീവിതകാലം മുഴുവനും സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്ത തനിക്ക് ഇതൊരു നല്ല അനുഭവമാണ്. 11 മണി വരെ തനിക്ക് ബെഡ്ഡിൽ നിന്നും എഴുന്നേൽക്കണ്ട. 12 മണിക്ക് ലോഗിൻ ചെയ്യാം. അഞ്ച് മണി വരെ കുറച്ച് വിശ്രമം ഒക്കെ ആവാം. പിന്നെ ലോഗ് ഓഫ് ചെയ്യാം. 5 മണി കഴിഞ്ഞും വൈകുകയാണെങ്കിൽ നേരം വൈകുന്നു എന്നും പറഞ്ഞ് എന്നോട് ലോഗ് ഓഫ് ചെയ്യാനും പറയും. സ്ഥിരമായി വർക്ക് ഫ്രം ഹോമും ആണ്’ എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
അനേകങ്ങളാണ് യുവാവിന്റെ പോസ്റ്റിൽ കമന്റ് നൽകിയിരിക്കുന്നത്. ഈ കമ്പനിയിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. മറ്റ് ചിലർ തങ്ങളുടെ കമ്പനിയിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ചാണ് പറഞ്ഞത്.
