പാരീസ് നഗരത്തിലെ ലോകപ്രശസ്തമായ ലൂവ്രേ മ്യൂസിയത്തിൽ ബ്രായ്ക്ക് സമാനമായ ടോപ്പ് ധരിച്ചാണ് ഇൻഫ്ലുവൻസർ സന്ദർശനം നടത്തിയത്. ഇവിടെ നിന്നും ഫോട്ടോയും പോസ്റ്റ് ചെയ്തു. എന്നാൽ, ഇവിടെ ജീവനക്കാർ അവളെ വിലക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
സോഷ്യൽ മീഡിയയിലെ റീച്ചിന് വേണ്ടി എന്തും ചെയ്യുന്ന ഇൻഫ്ലുവൻസർമാരുണ്ട്. അവരുടെ പല പോസ്റ്റുകൾക്കും വൻ റീച്ചാണ് കിട്ടാറ്. അതേസമയം തന്നെ ഒരുപാട് വിമർശനങ്ങളും അവർ ഏറ്റുവാങ്ങാറുണ്ട്. അതിൽ ഒരാളാണ് തായ്‍വാനിൽ നിന്നുള്ള ഇൻഫ്ലുവൻസറായ ഐറിസ് സീഹ്. നേരത്തെ തന്നെ പലവട്ടം വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഐറിസ്. കാരണം അവരുടെ പ്രവൃത്തികൾ തന്നെ.
ഇത്തവണ അവരുടെ വീഡിയോ വൈറലായത് ഒരു ഫർണിച്ചർ സ്റ്റോറിനകത്ത് നിന്നും പബ്ലിക്കായി അടിവസ്ത്രം അഴിച്ചതിനും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനുമാണ്. കഴിഞ്ഞയാഴ്ചയാണ് എക്സിൽ (ട്വിറ്റർ) ഐറിസ് ഫർണിച്ചർ ഷോപ്പിൽ നിന്നുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ തന്റെ മിനി സ്കർട്ടിനടിയിൽ നിന്നും അടിവസ്ത്രം അഴിച്ച് മുടി പോണിടെയ്‍ൽ കെട്ടുന്ന ഐറിസിനെ കാണാം.
ഫർണിച്ചർ ഷോപ്പിലെ കിടക്കയിരുന്നാണ് ഐറിസ് ഇത് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇവർക്ക് നേരെ ഉയർന്നിരിക്കുന്നത്. റീച്ച് കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുമോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. എന്നാൽ, ഇത് ആദ്യമായിട്ടൊന്നുമല്ല ഐറിസ് ഇത്തരത്തിലുള്ള വീഡിയോ ചെയ്യുന്നതും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും.
അതേസമയം തന്നെ നേരത്തെ ലൂവ്രേ മ്യൂസിയത്തിൽ നിന്നും ഇവരെ പുറത്താക്കിയിരുന്നു. പാരീസ് നഗരത്തിലെ ലോകപ്രശസ്തമായ ലൂവ്രേ മ്യൂസിയത്തിൽ ബ്രായ്ക്ക് സമാനമായ ടോപ്പ് ധരിച്ചാണ് ഇൻഫ്ലുവൻസർ സന്ദർശനം നടത്തിയത്. ഇവിടെ നിന്നും ഫോട്ടോയും പോസ്റ്റ് ചെയ്തു. എന്നാൽ, ഇവിടെ ജീവനക്കാർ അവളെ വിലക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അന്ന് വലിയ വിമർശനമാണ് ഐറിസിന് നേരെ ഉയർന്നത്. പക്ഷേ, കുറച്ചുപേർ അവളെ പിന്തുണച്ചുകൊണ്ടും സംസാരിച്ചു.
എന്നാൽ, ഫർണിച്ചർ ഷോപ്പിൽ നിന്നുള്ള പുതിയ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഐറിസ് നേരിടുന്നത്.
