അതായത് അമേരിക്കൻ ലിറ്റിൽ ഡയമിഡിൽ വ്യാഴാഴ്ച ഉച്ച കഴിയുമ്പോൾ റഷ്യയുടെ ബിഗ് ഡയമിഡിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിരിക്കും സമയം. 

അലാസ്കയുടെ ലിറ്റിൽ ഡയമിഡ് ദ്വീപ് ചെറുതും ഒറ്റപ്പെട്ടതുമായ ഒന്നാണ്. ഇത് ബെറിംഗ് കടലിടുക്കിന്റെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടേയ്ക്ക് എത്താൻ വായുമാർ​ഗം അല്ലെങ്കിൽ ബോട്ട് വഴി മാത്രമേ സാധിക്കുള്ളൂ. അതിന്റെ അടുത്ത കിടക്കുന്ന രാജ്യം റഷ്യയാണ്. അവിടെ നിന്ന് നോക്കിയാൽ വെറും രണ്ട് മൈൽ അകലെയായി മറ്റൊരു ദ്വീപ് കാണാം, ബിഗ് ഡയമിഡ് ദ്വീപ്. അത് അമേരിക്കയുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ആ രണ്ടു ദ്വീപുകൾ തമ്മിലുള്ള ദൂരം വെറും രണ്ടു മൈലാണെങ്കിലും, സമയമനുസരിച്ച് 21 മണിക്കൂർ വ്യത്യാസമുണ്ട്. ഇത്ര അടുത്ത് കിടക്കുന്ന ദ്വീപുകൾ തമ്മിൽ ഏകദേശം ഒരു ദിവസത്തോളം സമയം വ്യത്യാസം ഉണ്ട് എന്നത് ആരെയും അതിശയിപ്പിക്കുന്ന കാര്യമാണ്. അതിനൊരു കാരണമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങളെ വേർതിരിക്കുന്ന ഒരു ഭൂമിശാസ്ത്രപരമായ പോയിന്റ് ആ രണ്ടു ദ്വീപിനുമിടയിൽ നിലനിൽക്കുന്നു. അതാണ് ഇന്റർനാഷണൽ ഡേറ്റ് ലൈൻ (അന്താരാഷ്ട്ര ദിനാങ്കരേഖ). ഇത് രണ്ട് ഡയമിഡുകൾക്കിടയിലൂടെയാണ് കടന്നു പോകുന്നത്. കലണ്ടർ തീയതികൾ തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്തുന്ന പസഫിക് സമുദ്രത്തിന്റെ മധ്യത്തിലൂടെ സഞ്ചരിക്കുന്ന ഒരു സാങ്കൽപ്പിക രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഭൂഗോളം ചുറ്റി യാത്ര ചെയ്യുമ്പോൾ ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിൽ സമയം കണക്കാക്കുമ്പോൾ ഒരു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാവുന്നു. ഈ പിശക് തിരുത്തുവാൻ അന്താരാഷ്ട്ര ദിനാങ്കരേഖ ഉപയോഗിച്ചുവരുന്നു. ഈ രേഖയ്ക്കു കിഴക്കുഭാഗത്തുള്ള തീയതി പടിഞ്ഞാറുള്ളതിന് ഒരു ദിവസം മുമ്പായിരിക്കും. അതുകൊണ്ട് തന്നെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് കടക്കുമ്പോൾ, നിങ്ങളുടെ ക്ലോക്ക് ഒരു ദിവസം മുൻപിലേക്ക് വയ്ക്കണം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കടക്കുമ്പോൾ, നിങ്ങൾ അത് ഒരു ദിവസം പിന്നിലേയ്ക്ക് ക്രമീകരിക്കണം.

അതായത് അമേരിക്കൻ ലിറ്റിൽ ഡയമിഡിൽ വ്യാഴാഴ്ച ഉച്ച കഴിയുമ്പോൾ റഷ്യയുടെ ബിഗ് ഡയമിഡിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിരിക്കും സമയം. രണ്ട് ദ്വീപുകൾക്കും തമ്മിൽ പരസ്പരം കാണാമെന്നതിനാൽ ഇന്നലെയും നാളെയും നിങ്ങൾക്ക് ഒരേസമയം അവിടെ നിന്നാൽ കാണാം. അവയുടെ ഈ പ്രത്യേകത കൊണ്ടുതന്നെ റഷ്യയുടെ ബിഗ് ഡയമിഡ് “ടുമാറോ ഐലന്റ്" എന്നും, യുഎസിന്റെ ലിറ്റിൽ ഡയോമെഡ് “യെസ്റ്റർഡേ ഐലന്റ്” എന്നും പറയുന്നു. ശൈത്യകാലത്ത് അവയ്ക്കിടയിൽ ഒരു ഐസ് ബ്രിഡ്ജ് രൂപം കൊള്ളുന്നു, ഇത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നടക്കാൻ നിങ്ങളെ അനുവദിക്കുന്നു. എന്നാൽ, പക്ഷേ രണ്ട് ദ്വീപുകൾക്കിടയിലുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്ത്, ഈ തണുത്ത അതിർത്തിയിൽ പിരിമുറുക്കങ്ങൾ ഉയർന്നിരുന്നു. ആ അതിർത്തിക്ക് “ഐസ് കർട്ടൻ” എന്നായിരുന്നു വിളിപ്പേര്.

ദ്വീപുകളിൽ വേനൽക്കാലത്ത് ശരാശരി 40 മുതൽ 50 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ് താപനില. ശൈത്യകാലത്ത് അത് ശരാശരി ആറ് മുതൽ 10 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴെപ്പോകും. 2010 -ലെ യുഎസ് സെൻസസിന്റെ അടിസ്ഥാനത്തിൽ നൂറ്റിപ്പതിനഞ്ചോളം ആളുകൾ ലിറ്റിൽ ഡയമിഡീസിന്റെ പടിഞ്ഞാറൻ തീരത്ത് ഡയമിഡീസ് ഗ്രാമത്തിൽ താമസിക്കുന്നു. ബിഗ് ഡയമിഡീസിന് സ്ഥിര താമസക്കാരില്ല. പക്ഷേ, ദ്വീപിൽ ഒരു റഷ്യൻ കാലാവസ്ഥാ കേന്ദ്രമുണ്ട്. റഷ്യയിലെ കിഴക്കേ അറ്റത്താണ് ബിഗ് ഡയമിഡീസ്.