Asianet News MalayalamAsianet News Malayalam

7 -ാം വയസ് മുതൽ ഒറ്റ ആ​ഗ്രഹമേയുള്ളൂ, പണക്കാരനെ വിവാഹം കഴിച്ച് പണക്കാരിയായി ജീവിതമാസ്വദിക്കണം, ഇന്ന്...

10 വർഷം മുമ്പാണ് അവൾ തന്റെ ഭർത്താവിനെ ഓൺലൈനിൽ കണ്ടുമുട്ടിയത്. ആറ് മാസത്തെ ഡേറ്റിംഗിന് ശേഷം അവർ വിവാഹ നിശ്ചയവും വിവാഹവും നടത്തി.

Isabel Anaya woman from seventh age wants to be a rich wife now a rich wife rlp
Author
First Published Sep 21, 2023, 6:48 PM IST

ഓരോരുത്തരുടെയും സ്വപ്നം ഓരോന്നായിരിക്കും. ചിലർക്ക് വളരെ ലളിതമായ ജീവിതം മതി എന്നാണെങ്കിൽ ചിലർക്ക് വളരെ ആഡംബരം നിറഞ്ഞ ജീവിതത്തോ‌ടാവും താല്പര്യം. അത്തരത്തിൽ ഉള്ള ഒരാളായിരുന്നു ഇസബെൽ അനയ. 

ഏഴാമത്തെ വയസിൽ തന്നെ അവൾ സ്വപ്നം കാണാൻ ആരംഭിച്ചത് തികച്ചും ആഡംബരം നിറഞ്ഞ ജീവിതമാണ്. 43 -ാമത്തെ വയസിൽ അവൾ താൻ സ്വപ്നം കണ്ട ജീവിതം സ്വന്തമാക്കി. അത് എങ്ങനെ സ്വന്തമാക്കി എന്നല്ലേ? ഒരു പണക്കാരിയായ വീട്ടമ്മയായിക്കൊണ്ട്. ഇസബെല്ലിന്റെ കാമുകൻ വളരെ അധികം പണക്കാരനായിരുന്നു. 

ബ്രൂക്ലിനിൽ നിന്നുള്ള ഇസബെൽ സഹോദരി, സഹോദരൻ, അമ്മ എന്നിവരോടൊപ്പം ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് വളർന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സമ്പന്നയായ ഒരു വീട്ടമ്മയായി ജീവിക്കണം എന്ന ആ​ഗ്രഹം അവൾ പ്രകടമാക്കിയിരുന്നു. 'മാൻഹട്ടിലേക്ക് പോകുമ്പോഴെല്ലാം ഞാൻ അവിടെയുള്ള സുന്ദരികളായ സ്ത്രീകളെ കാണും. അവർ മിക്കവാറും ലഞ്ചിന് പോവുകയായിരിക്കും. ഈ ഫാൻസി സ്ത്രീകളെ കാണുമ്പോഴെല്ലാം ഞാനും എന്നെങ്കിലും അവരെപ്പോലെയായിത്തീരും എന്ന് എനിക്ക് അറിയാമായിരുന്നു. ഇന്ന് ഞാൻ അവരെ പോലെ ഒരാളാണ്' എന്നാണ് അവൾ പറയുന്നത്. 

10 വർഷം മുമ്പാണ് അവൾ തന്റെ ഭർത്താവിനെ ഓൺലൈനിൽ കണ്ടുമുട്ടിയത്. ആറ് മാസത്തെ ഡേറ്റിംഗിന് ശേഷം അവർ വിവാഹ നിശ്ചയവും വിവാഹവും നടത്തി. താൻ ഒരിക്കൽ ആ​ഗ്രഹിച്ചിരുന്ന അതേ ജീവിതമാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്നാണ് ഇസബെൽ പറയുന്നത്. രാവിലെ ഉണർന്ന് കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നു, ശേഷം ജിമ്മിൽ പോകുന്നു, എന്തെങ്കിലും വാങ്ങണമെങ്കിൽ അത് വാങ്ങുന്നു. വാരാന്ത്യങ്ങളിൽ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു ഇതൊക്കെയാണ് തന്റെ ജീവിതമെന്നും അവൾ പറയുന്നു. 

അതേ സമയം തന്നെ പണക്കാരായ ആളുകളെ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ടി‍പ്സും അവൾ ഓൺലൈനിലൂടെ പങ്ക് വയ്ക്കുന്നു. 

ഇങ്ങനെയൊക്കെയാണ് എങ്കിലും വളരെ ശക്തമായ വിമർശനങ്ങളും അവൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇങ്ങനെയായിരുന്നില്ല സ്വന്തം സ്വപ്നം സാക്ഷാത്കരിക്കേണ്ടത്. ഇത് യഥാർത്ഥ വഴിയല്ല. ഇതിലെവിടെയാണ് സ്നേഹം തുടങ്ങി അനേകം വിമർശനങ്ങളാണ് അവൾക്ക് കേൾക്കേണ്ടി വരുന്നത്. 

Follow Us:
Download App:
  • android
  • ios