Asianet News MalayalamAsianet News Malayalam

3.76 കോടി രൂപയ്‍ക്ക് പ്രകൃതിരമണീയമായ ദ്വീപ്, അതിൽ അത്യാധുനികസൗകര്യത്തിലൊരു വീട്

അഞ്ചേക്കറാണ് ദ്വീപിന്റെ ഭൂവിസ്തൃതി. ഒപ്പം ഇവിടെ അത്യാധുനികസൗകര്യമുള്ള ഒരു വീടും ഉണ്ട്. അതിൽ മൂന്ന് കിടപ്പുമുറികളും രണ്ട് കുളിമുറികളുമാണ് ഉള്ളത്. അത് കൂടാതെ വീടിന് ചുറ്റിയുള്ള വരാന്ത, ഡൈനിം​ഗ് റൂം, ബാർ, ലിവിം​ഗ് ഏരിയ എന്നിവയെല്ലാമുണ്ട്.

Island on sale for 3.7 crore
Author
First Published Jan 18, 2023, 3:51 PM IST

മുംബൈയിൽ ഒരു വീട് വാങ്ങുക എന്നത് അത്ര എളുപ്പമുള്ള സം​ഗതിയല്ല. നല്ല കാശുള്ളവർക്ക് മാത്രമേ അതിന് സാധിക്കൂ. ചിലപ്പോൾ ജീവിതകാലം മുഴുവനും സമ്പാദിച്ച പണം വേണ്ടി വരും അതിന്. എന്നാൽ, ആ പണമുണ്ടെങ്കിൽ മധ്യഅമേരിക്കയിലെ ഒരു ദ്വീപ് തന്നെ വാങ്ങാൻ സാധിച്ചാലോ? അതിന് വേണ്ടി 3.76 കോടി രൂപ നൽകിയാൽ മതിയാവും. 

മധ്യഅമേരിക്കയിലുള്ള നിക്കരാഗ്വ ബ്ലൂഫീല്‍ഡില്‍ നിന്നും 19.5 കിലോമീറ്റര്‍ അകലത്തായിട്ടുള്ള ഇഗ്വാന ഐലന്‍ഡാണ് 3.76 കോടി രൂപയ്‍ക്ക് വിൽക്കാൻ വച്ചിരിക്കുന്നത് എന്ന് യുകെ കേന്ദ്രമായിട്ടുള്ള മെട്രോ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലുള്ള ഒരാളാണ് ഇത് വാങ്ങാൻ ശ്രമിക്കുന്നത് എങ്കിൽ വലിയ സന്തോഷമാവും. കാരണം വേറൊന്നുമല്ല, ഈ ദ്വീപിൽ നിറയെ വാഴയും തെങ്ങും ഉണ്ട്. 

അഞ്ചേക്കറാണ് ദ്വീപിന്റെ ഭൂവിസ്തൃതി. ഒപ്പം ഇവിടെ അത്യാധുനികസൗകര്യമുള്ള ഒരു വീടും ഉണ്ട്. അതിൽ മൂന്ന് കിടപ്പുമുറികളും രണ്ട് കുളിമുറികളുമാണ് ഉള്ളത്. അത് കൂടാതെ വീടിന് ചുറ്റിയുള്ള വരാന്ത, ഡൈനിം​ഗ് റൂം, ബാർ, ലിവിം​ഗ് ഏരിയ എന്നിവയെല്ലാമുണ്ട്. ജോലിക്കാർക്ക് താമസിക്കുന്നതിന് വേണ്ടി ദ്വീപിന്റെ മറുഭാ​ഗത്താണ് സൗകര്യം. അതുപോലെ ഒരു സ്വിമ്മിം​ഗ് പൂൾ വേണം എന്ന് തോന്നിയാൽ അത് നിർമ്മിക്കാനുള്ള സൗകര്യം ഉണ്ട്. അതുപോലെ ചൂണ്ടയിടണമെങ്കിൽ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വീടിനെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം തന്നെ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ പ്രൈവറ്റ് ഐലന്‍ഡ് ഇന്‍കോര്‍പറേഷനിലുണ്ട്

സാധാരണ ദ്വീപെന്ന് കേൾക്കുമ്പോൾ ഇന്റർനെറ്റ്, ടിവി, ഫോൺ ഒക്കെ കാണുമോ എന്നുള്ള സംശയം കാണും. എന്നാൽ, വൈഫൈയും ഫോൺ, ടിവി സി​ഗ്നലുകളും എല്ലാം ഈ ദ്വീപിൽ കിട്ടും. കുടുംബത്തിലെ ഒരാൾ മരിച്ചതിനെ തുടർന്നാണ് ഉടമ ദ്വീപ് വിൽക്കുന്നത്. എത്രയോ കാലമായി ഈ ദ്വീപിൽ പ്രവർത്തിക്കുന്ന മാനേജരും കെയർ‌ടേക്കറും അടങ്ങുന്ന ഒരു സംഘം പുതിയ ഉടമയെ കാത്തിരിക്കുകയാണ് എന്നും റിയൽ എസ്റ്റേറ്റ് സൈറ്റിൽ പറയുന്നു. 

പച്ചപ്പും ഹരിതാഭയും ആസ്വദിച്ച് ശാന്തമായൊരു ജീവിതം നയിക്കണം എന്നുള്ളൊരാൾക്ക് പറ്റിയതാണ് ഈ ദ്വീപ് എന്നതിൽ സംശയമില്ല. 

Follow Us:
Download App:
  • android
  • ios