അനധികൃതമായി ഇറ്റലി മോറ കാമുകനെ അയാളുടെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചു എന്നും അതാണ് മത്സരത്തിൽ നിന്നും മോറയെ പുറത്താക്കാനുള്ള കാരണം എന്നുമാണ് പറയുന്നത്.

കാമുകനെ കാണാൻ കാമുകന്റെ മുറിയിൽ പോയി എന്നാരോപിച്ച് മിസ് യൂണിവേഴ്സ് മത്സരത്തിൽ നിന്നും മത്സരാർത്ഥി പുറത്തായതായി വാർത്ത. മെക്‌സിക്കോ സിറ്റിയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്നാണ് പനാമയിൽ നിന്നുള്ള മത്സരാര്‍ഥിയായ 19 -കാരി ഇറ്റലി മോറയെ പുറത്താക്കിയതത്രെ. എന്നാൽ, ഇറ്റലി മോറയെ പുറത്താക്കിയതിന്റെ കാരണം ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല എന്നാണ് വിവരം. 

ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അനധികൃതമായി ഇറ്റലി മോറ കാമുകനെ അയാളുടെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചു എന്നും അതാണ് മത്സരത്തിൽ നിന്നും മോറയെ പുറത്താക്കാനുള്ള കാരണം എന്നുമാണ് പറയുന്നത്. ബിസിനസുകാരനായ ജുവാൻ അബാദിയയാണ് ഇറ്റലി മോറയുടെ കാമുകൻ. 

എന്നാൽ, അതേസമയം തന്നെ ഇറ്റലി മോറ ഇത് നിഷേധിച്ചിട്ടുണ്ട്. കാമുകനെ കാണാൻ പോയില്ലെന്നും അതല്ല മത്സരത്തിൽ നിന്ന് പുറത്താക്കാൻ കാരണം എന്നുമാണ് ഇറ്റലി മോറ പറയുന്നത്. മിസ് യൂണിവേഴ്‌സ് പനാമയുടെ ഡയറക്ടറായ സീസര്‍ അനെല്‍ റോഡ്രിഗസുമസും താനുമായി അസ്വാരസ്യങ്ങളുണ്ടായി. വാക്കുതർക്കം നടക്കുമ്പോൾ കാമുകനും തനിക്കൊപ്പം ഉണ്ടായിരുന്നു. അതാണ് തന്നെ മത്സരത്തിൽ നിന്നും പുറത്താക്കാൻ കാരണമായിത്തീർന്നത് എന്നാണ് ഇറ്റലി മോറ പറയുന്നത്. 

മത്സരത്തിന്റെ സംഘാടകർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ തനിക്ക് ഇറ്റലി മോറയുടെ ചെലവുകൾ വഹിക്കേണ്ടി വന്നു. 7000 ഡോളർ വില വരുന്ന വസ്ത്രങ്ങളും അതിൽ പെടും എന്നാണ് ഇറ്റലി മോറയുടെ കാമുകൻ ജുവാൻ അബാദിയ പ്രതികരിച്ചത്.

അതേസമയം, ഈ മാസം 16 -നാണ് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ​ഗ്രാൻഡ് ഫിനാലെ. മോറയെ പുറത്താക്കിയതോടെ 129 പേരാണ് ഇനി മത്സരത്തിൽ മാറ്റുരക്കാനുള്ളത്. 

ന​ഗരം സ്തംഭിച്ചത് മണിക്കൂറുകൾ, സ്നാക്ക് കഴിക്കാനായി ആയിരക്കണക്കിനാളുകൾ ഒരുമിച്ചിറങ്ങി, ട്രെൻഡ് പണിയായതിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം