അവളെ സംരക്ഷിക്കേണ്ടിയിരുന്ന സ്വന്തം അച്ഛനാലാണ് അവൾ കൊല്ലപ്പെട്ടത്. ഇത് ഒറ്റനിമിഷത്തെ ഭ്രാന്ത് കൊണ്ട് സംഭവിച്ചതല്ല. ഇത് മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു. അവളുടെ അച്ഛൻ ദിവസങ്ങളായി അവളെ കൊല്ലാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു എന്നും ഹിമാൻഷു കുറിച്ചു.

ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ കുടുംബത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രാധികയുടെ സുഹൃത്ത് ഹിമാൻഷിക സിംഗ് രജ്പുത്. അത് പെട്ടെന്നുണ്ടായ ഭ്രാന്തിന്റെ പുറത്ത് ചെയ്തതല്ല. രാധികയുടെ അച്ഛൻ അവളെ കൊല്ലാൻ വേണ്ടി ദിവസങ്ങളോളമെടുത്ത് പ്ലാൻ ചെയ്ത് തന്നെ ചെയ്തതാണ് എന്നാണ് ഹിമാൻഷിക പറയുന്നത്.

രാധിക എന്റെ ഏറ്റവും അടുത്ത സു​ഹൃത്താണ്. രണ്ട് ദിവസം മുമ്പാണ് ഞാനവളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. അവൾ ഇപ്പോൾ ഇവിടെ ഇല്ലെന്നും, ഏറ്റവും ക്രൂരവും ഹൃദയഭേദകവുമായ രീതിയിൽ അവളുടെ ജീവൻ അവളിൽ നിന്ന് അപഹരിക്കപ്പെട്ടുവെന്നുമുള്ള സത്യം തനിക്ക് സങ്കല്പിക്കാൻ പോലും സാധിക്കാത്തതാണ് എന്നും ഹിമാൻഷിക പറയുന്നു.

അവളെ സംരക്ഷിക്കേണ്ടിയിരുന്ന സ്വന്തം അച്ഛനാലാണ് അവൾ കൊല്ലപ്പെട്ടത്. ഇത് ഒറ്റനിമിഷത്തെ ഭ്രാന്ത് കൊണ്ട് സംഭവിച്ചതല്ല. ഇത് മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു. അവളുടെ അച്ഛൻ ദിവസങ്ങളായി അവളെ കൊല്ലാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു എന്നും ഹിമാൻഷു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അയാൾ മാനസികമായി പ്രശ്നത്തിലായിരുന്നു എന്ന് ഞാൻ കേട്ടു. എന്നാൽ, അത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടുകളും അയാൾ ചെയ്തതിനെ ന്യായീകരിക്കാൻ തക്കതായ കാര്യങ്ങളല്ല.

രാധിക ഇത് അർഹിക്കുന്നില്ല. നിരുപാധികമായി അവളെ സ്നേഹിക്കേണ്ട ഒരാളുടെ കൈകളാൽ ഇങ്ങനെ മരിക്കേണ്ടി വരിക എന്നത് അവൾ അർഹിക്കുന്നേയില്ല. അവൾ മിടുക്കിയും ദയയുള്ളവളും സ്വപ്നങ്ങളും ജീവിതവുമെല്ലാം നിറഞ്ഞുനിന്നവളുമായിരുന്നു. ഇപ്പോൾ അവൾ പോയിരിക്കുന്നു.

ഒരിക്കലും ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇത് ഒരിക്കലും മറക്കാൻ പാടില്ലാത്തതുമാണ് എന്നും ഹിമാൻഷി പറഞ്ഞു.

View post on Instagram

വീട്ടിൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു രാധികയ്ക്ക് നേരിടേണ്ടി വന്നത് എന്നും ഹിമാൻഷി വെളിപ്പെടുത്തിയിരുന്നു. അവൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചതിനും, ആൺകുട്ടികളോട് സംസാരിച്ചതിനുമെല്ലാം അവളെ വീട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു. അപമാനിച്ചിരുന്നു. അവൾ സ്വതന്ത്രയായി ജീവിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് രാധിക കരിയർ പടുത്തുയർത്തിയത് എന്നും അവൾ പറഞ്ഞു.

വ്യാഴാഴ്ചയാണ് സ്റ്റേറ്റ് ടെന്നീസ് താരമായ രാധിക യാദവിനെ അച്ഛനായ ദീപക് യാദവ്

സ്വന്തം വീട്ടില്‍വെച്ച് ലൈസൻസുള്ള തന്റെ തോക്കുപയോ​ഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. അഞ്ചുതവണ രാധികയ്ക്ക് നേരെ ഇയാൾ വെടിയുതിര്‍ത്തു. അതേസമയം, രാധികയുടെ വളർച്ച പ്രതിക്ക് ഇഷ്ടമായിരുന്നില്ലെന്നും അത് പറഞ്ഞ് നാട്ടുകാർ കളിയാക്കുന്നതിലെ അസ്വസ്ഥതയാണ് പ്രതി കുറ്റം ചെയ്യാനുള്ള കാരണമായി പറഞ്ഞത് എന്നുമാണ് പൊലീസ് പറയുന്നത്.