ഇന്ത്യയിലെയും ജപ്പാനിലെ സംസ്കാരവും ഭക്ഷണരീതിയും മറ്റുമായുള്ള ചില സാമ്യതകളും കൂടിച്ചേരലുകളുമെല്ലാം അവൾ തന്റെ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാർ നമ്മുടെ രാജ്യത്തെ വേഷവും ഭാഷയും ഒക്കെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടാറുണ്ട്. ഇന്ത്യയിലെ സംസ്കാരവും ഭാഷയും വേഷവുമെല്ലാം പലരേയും ആകർഷിച്ചിട്ടുണ്ട്. എന്തായാലും ഈ ജാപ്പനീസ് സുന്ദരി അതിനെയെല്ലാം കടത്തിവെട്ടും. നല്ല അടിപൊളിയായി ഹിന്ദി പറഞ്ഞുകൊണ്ട് ഇന്ത്യക്കാരെ പോലും അമ്പരപ്പിക്കുകയാണവൾ. 

View post on Instagram

മയോ എന്നാണ് അവളുടെ പേര്. ഒസാക്ക സർവകലാശാലയിൽ ഹിന്ദിയിൽ മേജറെടുത്താണ് അവൾ പഠിച്ചത്. ഹിന്ദിയെടുത്ത് പഠിക്കാനുള്ള അവളുടെ തീരുമാനം സോഷ്യൽ മീഡിയയിൽ അവൾക്ക് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. കാരണം ഹിന്ദി സംസാരിക്കുന്ന ജാപ്പനീസ് യുവതിയെന്ന കൗതുകം തന്നെ. തന്റെ 'മയോ ജപ്പാൻ' എന്ന യൂട്യൂബ് ചാനലിനും ഇതുവഴി അവൾ അനേകം സബ്സ്ക്രൈബർമാരെ നേടി. ഇഷ്ടം പോലെ ഇന്ത്യക്കാരായ ആരാധകരും മയോയ്ക്കുണ്ട്. 

View post on Instagram

എന്നുവച്ച് അവൾ‌ സ്വന്തം രാജ്യത്തെ മറക്കുന്നില്ല കേട്ടോ. സ്വന്തം രാജ്യത്തെ സംസ്കാരവും ജീവിതവും എല്ലാം അവൾ തന്റെ ചാനലിലെ കണ്ടന്റിന് വേണ്ടി തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെയിപ്പോൾ ജപ്പാനിൽ നിന്നും ഇന്ത്യയിൽ നിന്നും അവൾക്ക് ആരാധകരുണ്ട്. ബോളിവുഡിലെ പാട്ടുകളും മറ്റുമാണ് പ്രധാനമായും മയോയുടെ വീഡിയോയിൽ കാണാനാവുക. 

View post on Instagram

അതുമാത്രമല്ല, ഇന്ത്യയിലെയും ജപ്പാനിലെ സംസ്കാരവും ഭക്ഷണരീതിയും മറ്റുമായുള്ള ചില സാമ്യതകളും കൂടിച്ചേരലുകളുമെല്ലാം അവൾ തന്റെ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉദാഹരണത്തിന്, ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയിൽ അവൾ അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ഡ്രൂ ഹിക്‌സിനൊപ്പം ഇരിക്കുന്നത് കാണാം. അവരുടെ മുന്നിൽ നാൻ വച്ചിട്ടുണ്ട്. ഡ്രൂ അവളോട് ജപ്പാനിലെ നാൻ എന്താണ് ഇത്ര വലുതായിരിക്കുന്നത് എന്ന് ചോദിക്കുന്നു. അതിന്റെ കാരണം തനിക്കറിയില്ല എന്നും എന്നാൽ ഈ ഇന്ത്യൻ റൊട്ടി കഴിക്കാൻ തനിക്കിഷ്ടമാണ് എന്നുമാണ് അവൾ പറയുന്നത്. 

എന്തായാലും, ഈ ജാപ്പനീസ് സുന്ദരിക്ക് ഇന്ത്യയിലുമുണ്ട് ഒരുപാട് ആരാധകർ.