ജെറിയുടെ കണക്കുകൂട്ടലുകൾ ഒന്നും പിഴച്ചില്ല. വർഷത്തിൽ 7 തവണയായി ഏകദേശം 10 ദിവസം ഇവർ ലോട്ടറി ടിക്കറ്റുകളെടുക്കാനും മറ്റുമായി ചെലവഴിച്ചു. ദിവസവും 10 മണിക്കൂറാണ് ഇവർ കൃത്യമായ നമ്പറുകൾ തെരഞ്ഞെടുക്കാനും മറ്റും വേണ്ടി ചെലവഴിക്കുന്നത്.
കഴിഞ്ഞ 10 വർഷമായി ലോട്ടറി അടിക്കുക. അങ്ങനെ ലോട്ടറിയടിച്ച ഇനത്തിൽ മാത്രം കയ്യിൽ വന്നത് 200 കോടി. ആർക്കെങ്കിലും വിശ്വസിക്കാനാവുന്ന കാര്യമാണോ? എന്നാൽ, വിശ്വസിച്ചേ തീരൂ. അമേരിക്കയിൽ നിന്നുള്ള ജെറി, മാർഗ് സെൽബി ദമ്പതികൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്ഥിരമായി ലോട്ടറിയിലൂടെ മാത്രം വലിയൊരു തുക കയ്യിൽ വരുന്നുണ്ട്.
'2023 മുതലാണ് തങ്ങൾ ലോട്ടറിയിലൂടെ പണമുണ്ടാക്കാൻ തുടങ്ങിയത്. തങ്ങളെ ഇങ്ങനെ പണമുണ്ടാക്കാൻ സഹായിക്കുന്നത് ലോട്ടറിഗെയിം നിയമത്തിലെ ചില പഴുതുകളാണ്' എന്നാണ് ദമ്പതികളുടെ വാദം. തങ്ങളുടെ പേരിലുണ്ടായിരുന്ന കൺവീനിയൻസ് സ്റ്റോർ വിറ്റശേഷമാണ് ദമ്പതികൾ വിൻഫാൾ (Winfall) എന്ന ലോട്ടറി സ്ഥിരമായി കളിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് ലോട്ടറിയുടെ ബ്രോഷറിൽ 'റോൾഡൗൺ' എന്നൊരു സംഗതി എഴുതിയിരിക്കുന്നത് ജെറിയുടെ ശ്രദ്ധയിൽ പെടുന്നത്.
അതെന്താണ് എന്നല്ലേ? ഏതെങ്കിലും ഒരു നമ്പറിന് ലോട്ടറിയടിച്ചു എന്ന് കരുതുക. എന്നാൽ, സമ്മാനമടിച്ച ടിക്കറ്റുമായി ആരും എത്തുന്നില്ല. അങ്ങനെ സംഭവിച്ചാൽ മറ്റ് ലോട്ടറികളിൽ നിന്നും വ്യത്യസ്തമായി വിൻഫാൾ ലോട്ടറിയിൽ സമ്മാനത്തുക കുറയുകയും ഏതെങ്കിലും കുറച്ച് അക്കങ്ങൾ വിജയിച്ച നമ്പറിനോട് സാമ്യമുള്ളതായി വന്നാൽ അവർക്ക് ആ തുക വിതരണം ചെയ്യുകയും ചെയ്യും.
അതായത്, മറ്റ് ലോട്ടറികളിൽ നിന്നും വ്യത്യസ്തമായി അഞ്ചോ മൂന്നോ ഒക്കെ അക്കം സമ്മാനമടിച്ച നമ്പറുമായി സാമ്യമുള്ളതാണ് എങ്കിൽ അധികം മോശമല്ലാത്ത ഒരു തുക കയ്യിൽ കിട്ടും എന്നർത്ഥം. ഇതുവച്ചാണ് ദമ്പതികൾ ഒന്ന് പയറ്റിനോക്കിയത്.
വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദമുള്ള ജെറിക്ക് കണക്കുകൂട്ടലുകൾ എളുപ്പമായിരുന്നു. അങ്ങനെ, കുറച്ചധികം ലോട്ടറി ടിക്കറ്റുകൾ ഇവർ വാങ്ങിത്തുടങ്ങി. ഭാര്യയോടും ഈ ഐഡിയ ജെറി പങ്കുവച്ചു. അങ്ങനെ ഇരുവരും ചേർന്ന് പണം മാറ്റിവച്ച് വളരെ ശ്രദ്ധയോടും കരുതലോടും ലോട്ടറി ടിക്കറ്റുകൾ തെരഞ്ഞെടുത്തു തുടങ്ങി.
എന്തായാലും ജെറിയുടെ കണക്കുകൂട്ടലുകൾ ഒന്നും പിഴച്ചില്ല. വർഷത്തിൽ 7 തവണയായി ഏകദേശം 10 ദിവസം ഇവർ ലോട്ടറി ടിക്കറ്റുകളെടുക്കാനും മറ്റുമായി ചെലവഴിച്ചു. ദിവസവും 10 മണിക്കൂറാണ് ഇവർ കൃത്യമായ നമ്പറുകൾ തെരഞ്ഞെടുക്കാനും മറ്റും വേണ്ടി ചെലവഴിക്കുന്നത്. $515,000 (4,27,84,655 രൂപ) ഇവർ ലോട്ടറി എടുക്കുന്നതിന് വേണ്ടി ചെലവഴിച്ചു. $515,000 (7,08,64,681 രൂപ) ഇതുവരെ ലോട്ടറിയടിച്ച ഇനത്തിൽ കിട്ടുകയും ചെയ്തു. അതായത് 200 കോടിക്ക് മുകളിൽ കയ്യിൽ കിട്ടി എന്ന്. മിഷിഗണിൽ വിൻഫാൾ ഗെയിം നിർത്തലാക്കിയതോടെ മസാച്യുസെറ്റ്സിൽ സമാനമായ ഒരു ഗെയിം കണ്ടെത്തിയിരിക്കയാണ് ഇപ്പോൾ ദമ്പതികൾ.
ഏതായാലും, ഇത് വിൻഫാളിന് സമാനമായ ഗെയിമുകൾക്ക് മാത്രം ബാധകമാകുന്ന ഒരു ട്രിക്ക് ആണ്. അതിനാൽ തന്നെ, ഒരുപാട് ലോട്ടറി എടുത്ത് അവസാനം കടം വരാതെ നോക്കുന്നതാവും ഇത്രയൊന്നും കണക്കുകൂട്ടലുകൾ ഇല്ലാത്തവർക്ക് നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
