Asianet News MalayalamAsianet News Malayalam

ഒറ്റ ലോട്ടറി ടിക്കറ്റേ എടുത്തുള്ളൂ, ഓരോ മാസവും കയ്യിലെത്തുന്നത് ഒരു കോടി രൂപ

കുറേക്കാലം അതിന്റെ ഫലം നോക്കാനൊന്നും ജോൺ മെനക്കെട്ടില്ല. എന്നാൽ, ഒരു ദിവസം തന്റെ വാഹനത്തിലിരിക്കവേ ഈ ടിക്കറ്റ് അപ്രതീക്ഷിതമായി ജോണിന്റെ കണ്ണിൽ പെട്ടു. എന്നാൽ പിന്നെ ഫലം വെറുതെ ഒന്ന് നോക്കിയേക്കാം എന്നും തീരുമാനിച്ചു. 

John Strembridge uk man won lottery getting one crore every month
Author
First Published Apr 30, 2024, 1:23 PM IST | Last Updated Apr 30, 2024, 1:23 PM IST

പ്രത്യേകിച്ച് കഠിനാധ്വാനമൊന്നും ചെയ്യാതെ പണക്കാരനായി മാറണോ? ഒറ്റ വഴിയേ ഉള്ളൂ. ലോട്ടറിയടിക്കണം. ബാക്കിയെല്ലാത്തിനും അതിന്റേതായ അധ്വാനമോ അല്ലെങ്കിൽ അപകടമോ കാണും. എന്തായാലും, അപൂർവം ചിലർക്കാണ് ഈ ലോകത്ത് അത്തരം ഭാ​ഗ്യം ലഭിക്കുന്നത്. എന്തായാലും, യുകെയിൽ നിന്നുള്ള ഒരു യുവാവിന് ആ ഭാ​ഗ്യം നല്ലോണം ലഭിച്ചിട്ടുണ്ട്. 

ഒറ്റ ലോട്ടറി ടിക്കറ്റേ യുവാവ് എടുത്തുള്ളൂ. ഇപ്പോൾ ഓരോ മാസവും ഒരുകോടി രൂപയാണ് യുവാവിന് കിട്ടുന്നത്. വിൽറ്റ്ഷയറിലെ ട്രോബ്രിഡ്ജിൽ നിന്നുള്ള 52 -കാരനായ ജോൺ സ്ട്രീംബ്രിഡ്ജ് കഴിഞ്ഞ വർഷമാണ് നാഷണൽ ലോട്ടറിയുടെ സെറ്റ് ഫോർ ലൈഫിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. എന്നാൽ, കുറേക്കാലം അതിന്റെ ഫലം നോക്കാനൊന്നും ജോൺ മെനക്കെട്ടില്ല. എന്നാൽ, ഒരു ദിവസം തന്റെ വാഹനത്തിലിരിക്കവേ ഈ ടിക്കറ്റ് അപ്രതീക്ഷിതമായി ജോണിന്റെ കണ്ണിൽ പെട്ടു. എന്നാൽ പിന്നെ ഫലം വെറുതെ ഒന്ന് നോക്കിയേക്കാം എന്നും തീരുമാനിച്ചു. 

അങ്ങനെ അടുത്തുള്ള കടയിൽ ചെന്ന് ഫലം നോക്കി. ഫലം നോക്കുമ്പോൾ മെഷീനിൽ നിന്നും ഒരു പ്രത്യേകം ശബ്ദം വരുന്നത് ജോൺ ശ്രദ്ധിച്ചു. എന്നാൽ, അപ്പോഴും ചെറിയ എന്തെങ്കിലും ഒരു സമ്മാനം ലഭിച്ചിട്ടുണ്ടാവും എന്നാണ് അയാൾ കരുതിയത്. എന്നാൽ, തന്റെ ഫലം കണ്ടപ്പോൾ അയാൾ ഞെട്ടിപ്പോയി. ഒന്നാം സമ്മാനമായിരുന്നു ജോണിയുടെ ടിക്കറ്റിന്. അടുത്ത 30 വർഷത്തേക്ക് ഓരോ മാസവും ഒരു കോടി രൂപ വച്ചാണ് ഒന്നാം സമ്മാനക്കാർക്ക് കിട്ടുക. അങ്ങനെ അപ്രതീക്ഷിതമായി എടുത്ത ടിക്കറ്റിലൂടെ ആ ഭാ​ഗ്യം ലഭിച്ചിരിക്കുകയാണ് ജോണിന്. 

ഇപ്പോൾ ജോൺ ഹാപ്പിയാണ്. അല്ലെങ്കിൽ ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. സാമ്പത്തികാവസ്ഥയെ കുറിച്ചോർത്ത് എപ്പോഴും ടെൻഷനായിരുന്നു, എന്നാൽ ഇപ്പോൾ അതെല്ലാം മാറി എന്നാണ് അയാൾ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios