മണിപ്പൂരിലെ ലോക്തക് തടാകത്തിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കെയ്‌ബുൾ ലാംജാവോ നാഷണൽ പാർക്ക് ലോകത്തിലെ തന്നെ ഒരേയൊരു ഫ്ലോട്ടിംഗ് വന്യജീവി സങ്കേതമാണ്. ജൈവാവശിഷ്ടത്തിന് പേരുകേട്ടതാണ് ഈ തുരുത്ത്. തടാകത്തിന്‍റെ  ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ചത്തതും നശിച്ചുകൊണ്ടിരിക്കുന്നതുമായ സസ്യജാലങ്ങളുടെ പരവതാനിയാണ് ഇത്.  അതിന്‍റെ അഞ്ചിലൊന്ന് വെള്ളത്തിനു മുകളിലാണ്. ഉയരമുള്ള വള്ളികളും പുല്ലുകളും ഈ തുരുത്തുകളിൽ വളരുന്നു, പലപ്പോഴും 15 അടി വരെയാണ് ഇവയുടെ ഉയരം.

കെയ്‌ബുൾ ലാംജാവോ നാഷണൽ പാർക്ക് സംഗായി അഥവാ ബ്രൗൺ ആന്‍റ്ലെർഡ് മാനുകളുടെ ലോകത്തിലെ ഏക ആവാസ കേന്ദ്രമാണ്. സംഗായി മാനുകൾ മണിപ്പൂരിന്‍റെ സംസ്ഥാന മൃഗമാണ്. എന്നാൽ ഇന്ന് ഈ തുരുത്തുകളെല്ലാം നശിച്ചുകൊണ്ടിരിക്കയാണ്. ഇത് സംഗായിയുടെ ആവാസവ്യവസ്ഥക്കുതന്നെ ഭീഷണിയാവുന്നു. ഇതിന് പല കാരണങ്ങൾ ഉണ്ട്. അക്രമണസ്വഭാവം കാണിക്കുന്ന സസ്യജാലങ്ങൾ ഈ ജൈവപരവതാനിയിൽ കുടിയേറുന്നു. പാർക്ക് പ്രദേശത്ത് അതിക്രമിച്ച് ആളുകൾ കൃഷി നടത്തുന്നു. അതുപോലെ തന്നെ വേട്ടയാടലും അനധികൃത മത്സ്യബന്ധനവും എല്ലാം ഈ തുരുത്ത് നശിക്കാൻ കാരണമാകുന്നുണ്ട്. വരണ്ട കാലാവസ്ഥയിൽ ഏകദേശം 240 ചതുരശ്ര കിലോമീറ്ററ്റോളം പരന്നു കിടക്കുന്നതാണ് തടാകം. അവയുടെ വേരുകൾ തടാകത്തിന്‍റെ അടിത്തട്ടിലെത്തി ആവശ്യമായ പോഷകം വലിച്ചെടുക്കുന്നു. മഴക്കാലത്ത്, അവ വീണ്ടും വളരുന്നു.

എന്നിരുന്നാലും, 1980 -കളിൽ Ithai Hydropwer അണക്കെട്ടിന്‍റെ നിർമ്മാണത്തോടെ ഈ പ്രകൃതിദത്ത പ്രക്രിയ തടസ്സപ്പെട്ടു. തടാകത്തിന്‍റെ ജലനിരപ്പ് വർഷം മുഴുവനും ഉയർന്ന നിലയിലാണ്. ഇത് തുരുത്തിന് വെള്ളത്തിനടിയിൽ നിന്ന് പോഷകം വലിച്ചെടുക്കാൻ തടസ്സമാകുന്നു. മാനുകളുടെ ഭാരം താങ്ങാൻ പറ്റുന്ന അത്ര കട്ടിയുള്ളതായി വളരാനും ഇവിടുത്തെ പച്ചപ്പുകള്‍ക്ക് ഇത് മൂലം സാധിക്കാതെ വരുന്നു. പതുക്കെ പതുക്കെ അവ ഇല്ലാതാവുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Loktak Lake (Meitei: ꯂꯣꯛꯇꯥꯛ) is the largest freshwater lake in Northeast India and is famous for the phumdis (heterogeneous mass of vegetation, soil and organic matter at various stages of decomposition) floating over it. The lake is located at Moirang in Manipur state, India. The etymology of Loktak is Lok = "stream" and tak = "the end". The largest of all the phumdis covers an area of 40 km2 (15 sq mi) and is situated on the southeastern shore of the lake. Located on this phumdi, #KeibulLamjaoNationalPark is the only floating national park in the world. The park is the last natural refuge of the endangered #Sangai (state animal), Rucervus eldii eldii or Manipur brown-antlered deer (Cervus eldi eldi), one of three subspecies of Eld's deer. . . . #LoktakLake #Moirang #loktakaquamarine #ShotonOnePlus #OnePlus5 #oneplusphotography #oneplusgallery #natgeoyourshot #roamtheplanet #earthpix #coloursofindia #incrediblemanipur #incredibleindia #indiapictures #streetphotography #spi #mobile__photography___ #instagram

A post shared by Mark Mobile Shots (@markmobileshots) on Oct 6, 2019 at 3:00am PDT

തടാകത്തിൽ ചെറിയ കുടിലുകളിൽ താമസിക്കുന്ന 4,000 മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏക ഉപജീവനമാർഗമാണ് ഈ തടാകം. മണിപ്പൂരിലെ മൈതേയ് ജനത തടാകത്തെ തങ്ങളുടെ അമ്മയായി കണക്കാക്കുന്നു. ജീവൻ നല്‍കുന്നവളായി ആരാധിക്കുന്നു. 2017 -ൽ സ്ഥാപിതമായ ഇന്ത്യയുടെ ഏക ഫ്ലോട്ടിംഗ് പ്രാഥമിക വിദ്യാലയവുമുണ്ട് ഇതിനുള്ളിൽ. വംശനാശഭീഷണി നേരിടുന്ന സംഗായിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും വലിയ തുരുത്തിനെ ഒരു ദേശീയ ഉദ്യാനമാക്കി മാറ്റിയത്. എന്നാൽ  മാനുകളിൽ 200 എണ്ണം മാത്രമേ കാട്ടിൽ അവശേഷിക്കുന്നുള്ളൂ. തടാകത്തിന്‍റെ സംരക്ഷണം അവിടത്തെ മാനുകളടക്കമുള്ളവയുടെ ആവാസവ്യവസ്ഥക്ക് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ലോകത്തിലെ തന്നെ ഏക ഫ്ലോട്ടിങ് വന്യജീവി സങ്കേതം നമുക്ക് നഷ്ടമാകും.