Asianet News MalayalamAsianet News Malayalam

'ചുവപ്പെന്നാല്‍ ചെഞ്ചുവപ്പ്'; മണല്‍ത്തരികള്‍ പോലും കാണാനാവാത്തവിധം ചുവപ്പ് നിറമുള്ള ബീച്ച് !

 ഈ ബിച്ചില്‍ മണൽത്തരികൾ കാണാൻ സാധിക്കില്ലെന്നത്  മാത്രമല്ല പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളിൽ ഒന്നു കൂടിയാണ് ഇത്. 

Known for its sandless Red Beach in China bkg
Author
First Published Nov 10, 2023, 11:02 AM IST | Last Updated Nov 10, 2023, 11:02 AM IST


ബീച്ച് എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നത് എന്താണ്. കടൽ, കാറ്റ്, മണൽത്തരികൾ എന്നിവയൊക്കെയല്ലേ? എന്നാൽ മണൽത്തരികൾ ഇല്ലാത്ത ഒരു കടൽ തീരത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും, ഇതൊരു യാഥാർത്ഥ്യമാണ്. ചൈനയിലെ പാൻജിനിലെ റെഡ് ബീച്ചാണ് മണൽത്തരികൾ ഇല്ലാത്ത, സന്ദർശകർക്ക് വിസ്മയ കാഴ്ച നൽകുന്ന ഈ ബീച്ച്. മണൽത്തരികൾ ഇല്ലാത്ത ബീച്ചെന്ത് ബീച്ചെന്ന് ചോദിക്കാന്‍ വരട്ടെ. മണല്‍ത്തരികളുള്ള ബീച്ചിനെക്കാള്‍ മനോഹരമാണ് ഈ ബീച്ചെന്ന് സന്ദര്‍ശകര്‍. കാരണം, ഈ ബീച്ച് മുഴുവനും ചുമന്ന പരവതാനി പുതച്ച് പോലെയാണ്. 

ബെയ്ജിംഗിൽ നിന്ന് വെറും ആറ് മണിക്കൂർ യാത്ര മാത്രമാണ് പാൻജിൻ റെഡ് ബീച്ചിലേക്കുള്ളത്. ഈ ബിച്ചില്‍ മണൽത്തരികൾ കാണാൻ സാധിക്കില്ലെന്നത്  മാത്രമല്ല പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളിൽ ഒന്നു കൂടിയാണ് ഇത്. കടും ചുവപ്പ് നിറത്തിൽ പൊതിഞ്ഞു കിടക്കുന്ന ഈ ബീച്ച് 'സുയെദ' ( Suaeda) എന്നും അറിയപ്പെടുന്നു. ചൈനയിൽ എത്തുന്ന വിനോദസഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് റെഡ് ബീച്ച്. ശരത്കാല സീസണിൽ ഇവിടെയെത്തുന്നവർക്ക് തീർച്ചയായും സ്വപ്നലോകത്തെത്തിയ അനുഭൂതിയായിരിക്കും ലഭിക്കുക.

'മണിക്കൂറുകള്‍ മാത്രം....'; മരുന്നുവാങ്ങാനെത്തി ലോട്ടറിയുമായി മടങ്ങിയ കര്‍ഷകന് കോടി ഭാഗ്യം !

Known for its sandless Red Beach in China bkg

'ഭയാനകം ഈ രക്ഷസത്തിര'; തീരത്തിരുന്നവരെ തൂത്തെടുത്ത് പോകുന്ന കൂറ്റന്‍ തിരമാല

സെപ്തംബർ, ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് സന്ദര്‍ശക സമയമെങ്കിലും ഒക്ടോബറിലാണ് ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് ശക്തമാവുക. ഈ ബീച്ചിന്‍റെ പരിസരപ്രദേശങ്ങൾ കടും ചുവപ്പു നിറത്തിൽ കാണപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇവിടെ വളരുന്ന ഒരുതരം സീപ്‌വീഡാണ് (seepweed) ഇതിന് കാരണം. ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ ശേഷിയുള്ള ഈ കുറ്റിച്ചെടികൾ ചുറ്റുപാടിൽ നിന്ന് കടൽജലം വലിച്ചെടുക്കുന്നതിനാലാണ് ഇത്തരത്തില്‍ ചുവപ്പ് നിറമായി മാറുന്നത്.

സീപ്‌വീഡ് വസന്തകാലത്ത് പച്ച നിറമായിരിക്കും, വേനൽക്കാലത്ത് അതിന്‍റെ നിറം മാറിക്കൊണ്ടിരിക്കും. ശരത്കാലത്തിലാണ് ഇത് ഒടുവിൽ ചുവപ്പായി മാറുന്നു. റെഡ് ബീച്ച് ഇന്ന് ചൈനയിലെ ഒരു സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണ്. ബീച്ചിന്‍റെയും വന്യജീവികളുടെയും സസ്യങ്ങളുടെയും സൗന്ദര്യം അടുത്തറിയാൻ, സന്ദർശകർക്ക് മരംകൊണ്ട് നിർമ്മിച്ച് പ്രത്യേക നടപ്പാതകൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പക്ഷിനിരീക്ഷണത്തിനും ഇക്കോ ടൂറിസത്തിനുമായി നിരവധി സന്ദർശകർ ഇവിടെ പ്രതിദിനം എത്തുന്നു. റെഡ് ബീച്ചിലെ തണ്ണീർത്തടങ്ങളിലും കടൽതീരവും 260 ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ചൈനയിൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ട സ്ഥലവും ഇതാണെന്ന് കരുതുന്നു. 

'ലിയോ' വളര്‍ത്തിയ ഹൈന; ഹൈനകളെ വളര്‍ത്തുന്ന ആഫ്രിക്കന്‍ പാരമ്പര്യം അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios