Asianet News MalayalamAsianet News Malayalam

'ലാസ്റ്റ് ഐസ് ഏരിയ'യും ഉരുകുന്നു, ധ്രുവക്കരടികളുടെ 'അവസാനത്തെ അഭയവും' ഇല്ലാതെയാവുമോ?

എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനം എത്രമാത്രം ആര്‍ട്ടിക് പ്രദേശത്തെ സ്വാധീനിച്ചിട്ടുണ്ട്, ഭാവിയില്‍ ഈ പ്രദേശത്ത് കാണാറുള്ള ജീവികള്‍ ഈ വ്യതിയാനങ്ങളെ അതിജീവിക്കുമോ എന്നതെല്ലാം ഉറപ്പാക്കണമെങ്കില്‍ കൂടുതല്‍ പഠനം വേണ്ടിവരും.

last ice area melting and critical for polar bears survival
Author
Greenland, First Published Jul 3, 2021, 10:04 AM IST

ധ്രുവക്കരടികള്‍ കഴിഞ്ഞിരുന്ന ആര്‍ട്ടിക്ക് സമുദ്രത്തിലെ ഒരു ഭാഗം അതിവേഗത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാവുന്നതായി പഠനം. 'ലാസ്റ്റ് ഐസ് ഏരിയ' എന്നറിയപ്പെടുന്ന ഈ പ്രദേശം ആർട്ടിക് പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെക്കാലം തണുത്തുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ പുതിയ പഠനം പറയുന്നത് കഴിഞ്ഞ വേനല്‍ക്കാലത്ത് ഇവിടുത്തെ ഐസുരുകിയത് റെക്കോര്‍ഡ് വേഗത്തിലാണ് എന്നാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടായ വലിയ കാറ്റാണ് ഈ അപ്രതീക്ഷിതമായ മഞ്ഞുരുകലിന് കാരണമായതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 

last ice area melting and critical for polar bears survival

ഗ്രീൻ‌ലാൻഡിന് വടക്ക് ഭാഗത്തുള്ള വാൻഡൽ കടൽ പ്രദേശവുമായി ബന്ധപ്പെട്ട ഭാ​ഗങ്ങളെല്ലാം ശാസ്ത്രജ്ഞർ 'ലാസ്റ്റ് ഐസ് ഏരിയ' എന്ന വിഭാ​ഗത്തിൽ പെടുത്തിയിരിക്കുന്നവയാണ്. സാധാരണയായി വര്‍ഷം മുഴുവനും ഈ പ്രദേശത്ത് മഞ്ഞുരുകാതെ നില്‍ക്കുകയാണ് പതിവ്. ഹിമക്കരടികളടക്കം ധ്രുവപ്രദേശത്ത് കാണുന്ന ജീവികളുടെ അവസാനത്തെ അഭയകേന്ദ്രമായിരുന്നു ഈ പ്രദേശം. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ജർമ്മൻ ഗവേഷണ കപ്പലായ പോളാർസ്റ്റേൺ വാൻഡൽ കടലിനു കുറുകെ സഞ്ചരിച്ചു. ആ സമയത്ത് വലിയ മഞ്ഞുകട്ടകൾ കാണുകയുണ്ടായി. സാധാരണയായി ഇത്ര വലിയ മഞ്ഞുകട്ടകള്‍ ഇവിടെ കാണാറില്ല. ഇപ്പോള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളും കടലില്‍ നിന്നുള്ള മഞ്ഞുകട്ടകളുടെ മാതൃകയും ഗവേഷകര്‍ പരിശോധിച്ചു വരികയാണ്. ഗവേഷകർ പറയുന്നതനുസരിച്ച്, അസാധാരണമായ ശക്തമായ കാറ്റ് സമുദ്രത്തിലെ ഹിമത്തിന്റെ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് നീക്കി. ശക്തമായ കാറ്റ് 80 ശതമാനം ഐസ് ഉരുക്കിയപ്പോള്‍ കാലാവസ്ഥാവ്യതിയാനം കാരണം 20 ശതമാനം മാത്രമേ ഉരുക്കിയിട്ടുള്ളൂ എന്ന് ഗവേഷകര്‍ പറയുന്നു. 

last ice area melting and critical for polar bears survival

എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനം എത്രമാത്രം ആര്‍ട്ടിക് പ്രദേശത്തെ സ്വാധീനിച്ചിട്ടുണ്ട്, ഭാവിയില്‍ ഈ പ്രദേശത്ത് കാണാറുള്ള ജീവികള്‍ ഈ വ്യതിയാനങ്ങളെ അതിജീവിക്കുമോ എന്നതെല്ലാം ഉറപ്പാക്കണമെങ്കില്‍ കൂടുതല്‍ പഠനം വേണ്ടിവരും എന്നാണ് ഗവേഷകര്‍ പറയുന്നത്. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios