ഇങ്ങനെ വീട്ടിലേക്ക് പോലും പുലിയെ പോലെയുള്ള വന്യമൃഗങ്ങൾ കയറി വന്നാൽ എന്ത് ചെയ്യും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എന്ത് സുരക്ഷയാണ് മനുഷ്യരുടെ ജീവനുള്ളത് എന്നും അവർ ചോദിക്കുന്നു.
ആരേയും ഭയചകിതരാക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം ഗുരുഗ്രാമിൽ നിന്നും പുറത്ത് വന്നത്. അവിടെ ഒരു വീട്ടിൽ കയറിയ പുലി ഒരാളെ പരിക്കേൽപ്പിച്ചു. വീട്ടിലേക്ക് പുലി കയറിവരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഗുരുഗ്രാമിലെ നർസിങ്പൂരിലെ ഒരു വീട്ടിലാണ് പുലി കയറിയത്. പിന്നാലെ, പുലിയെ പിടികൂടുന്നതിന് വേണ്ടി വനം വകുപ്പിൽ നിന്നുള്ള സംഘവും ഗുരുഗ്രാം പൊലീസിൽ നിന്നുള്ള സംഘവും സ്ഥലത്ത് എത്തി.
കെട്ടിടത്തിനകത്ത് കടന്ന പുലി അവിടമാകെ ചുറ്റിനടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ പുലി നടന്നു വരുന്നത് കാണാം. പിന്നീട്, അത് അവിടെയുള്ള സ്റ്റെപ്പുകൾ കയറിപ്പോകുന്നതാണ് കാണുന്നത്. ഇങ്ങനെ വീട്ടിലേക്ക് പോലും പുലിയെ പോലെയുള്ള വന്യമൃഗങ്ങൾ കയറി വന്നാൽ എന്ത് ചെയ്യും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എന്ത് സുരക്ഷയാണ് മനുഷ്യരുടെ ജീവനുള്ളത് എന്നും അവർ ചോദിക്കുന്നു.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒട്ടേറെപ്പേർ തങ്ങളുടെ ആശങ്കകളും ആകുലതകളും പങ്കുവച്ച് കൊണ്ട് വീഡിയോയോട് പ്രതികരിച്ചു. അതിനിടയിൽ താമസസ്ഥലങ്ങളിലേക്ക് വന്യമൃഗങ്ങൾ കടന്നു വരിക എന്നത് ഗുരുഗ്രാമിൽ ഒരു പുതിയ സംഭവമല്ല എന്ന് കമന്റ് ചെയ്തവരും ഉണ്ട്.
എന്തായാലും, ജനവാസസ്ഥലങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതിന്റെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിട്ടുണ്ട്. നേരത്തെ പഞ്ചാബിലെ ലുധിയാനയിൽ ഒരു റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിൽ ഒരു പുള്ളിപ്പുലി കയറിയതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേട്ടിടത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
ജനവാസമേഖലകളിലേക്ക് പുലികളടക്കമുള്ള വന്യമൃഗങ്ങളിറങ്ങുന്നതിന് കാടില്ലാത്തതടക്കം പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വായിക്കാം: 'ഈ പ്രായത്തിലും എന്നാ ഒരിതാ'യെന്ന് ആരും പറഞ്ഞുപോകും, വയസ് ഊഹിക്കാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
