Asianet News MalayalamAsianet News Malayalam

ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് മുന്നിലൊരു പുള്ളിപ്പുലി, ചിത്രം പങ്കിട്ട് ഐഎഫ്എസ് ഓഫീസർ!

ഒരു വാഹനത്തിന്റെ അകത്തുനിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. നിരവധിപ്പേർ ഇതിന് കമന്റ് ചെയ്യുകയും ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

Leopard in front of forest rest house
Author
Katarniaghat Road, First Published May 16, 2022, 11:06 AM IST

വന്യമൃ​ഗങ്ങളെ എല്ലാവർക്കും പേടി തന്നെയാണ്. എത്ര തന്നെ സുരക്ഷാക്രമീകരണങ്ങളെടുത്തു എന്ന് പറഞ്ഞാലും പെട്ടെന്ന് അവയെ കണ്ടാൽ നാം ഒന്ന് ഭയന്നുപോവും. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഒരു ഓഫീസർ അതുപോലെ ഒരു ചിത്രം അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. ഐഎഫ്എസ് ഓഫീസർ ആകാശ് ദീപ് ബധവാനാ (IFS officer Akash Deep Badhawan) ണ് കതർണിയാഘട്ടിലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിന്റെ (forest rest house in Katarniaghat) മുൻവശത്ത് കൂടി പുള്ളിപ്പുലി (Leopard) നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഈ പുലി ഒരു റസ്കിൻ ബോണ്ട് കഥയെ ഓർമ്മിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഒരു റസ്‌കിൻ ബോണ്ട് കഥ പോലെ, ഒരു ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് പുറത്ത് ഇവനെ കണ്ടുമുട്ടി, ഇന്നലെ രാത്രി ഞങ്ങൾ പരസ്പരം കമ്പനി നൽകി നല്ല സമയം ചിലവഴിച്ചു. 120-ലധികം വർഷം പഴക്കമുള്ള ഈ കതർണിയാഘാട്ടിലെ ഫോറസ്റ്റ് റസ്റ്റ് ഹൗസിന്റെ ചുവരുകളിൽ വളരെയധികം വന്യജീവി ചരിത്രമുണ്ട്" എന്നും ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഓഫീസർ കുറിച്ചു. 

ഒരു വാഹനത്തിന്റെ അകത്തുനിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. നിരവധിപ്പേർ ഇതിന് കമന്റ് ചെയ്യുകയും ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. താനാണെങ്കിൽ പേടിച്ചുപോയേനെ എന്ന് എഴുതിയവരുണ്ട്. ഇതുപോലെ ഒരു അനുഭവത്തിനായി കാത്തിരിക്കുന്നുണ്ട് എന്ന് എഴുതിയവരും ഉണ്ട്. മറ്റ് ചിലരാവട്ടെ ഫോറസ്റ്റ് ഓഫീസ് ആണെങ്കിലും അവിടുത്തെ സുരക്ഷയെ കുറിച്ച് ഓർമ്മപ്പെടുത്തി. 


 

Follow Us:
Download App:
  • android
  • ios