Asianet News MalayalamAsianet News Malayalam

പൂന്തോട്ടത്തിൽ 100 വർഷമായി സ്ഫോടനശേഷിയുള്ള ബോംബ്, ഡമ്മിയെന്ന് കരുതി അലങ്കാരത്തിന് വച്ച് വീട്ടുകാർ..!

19 -ാം നൂറ്റാണ്ടിലേതാണ് ഈ ബോംബ്. നേരത്തെ വീടിന്റെ ഉടമകളായിരുന്ന മോറിസ് കുടുംബമാണ് ഇതിന്റെ ചരിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞത് എന്ന് എഡ്വാർഡ് പറയുന്നു.

live bomb in garden uk rlp
Author
First Published Dec 4, 2023, 6:21 PM IST

ഇത്രയും കാലം നമ്മളറിയാതെ നമ്മുടെ പൂന്തോട്ടത്തിൽ വച്ചിരിക്കുന്നത് സ്ഫോടനശേഷിയുള്ള ഒരു ബോംബാണ് എന്നറിഞ്ഞാൽ എങ്ങനെയായിരിക്കും നിങ്ങളുടെ പ്രതികരണം? എന്തായാലും, അങ്ങനെ ഒരു സംഭവമുണ്ടായിരിക്കുന്നത് അങ്ങ് യുകെ -യിലാണ്. 

പെംബ്രോക്‌ഷെയറിലെ മിൽഫോർഡ് ഹേവനിൽ നിന്നുള്ള സിയാന്റെയും ജെഫ്രി എഡ്വേർഡിന്റെയും വീട്ടിലെ പൂന്തോട്ടത്തിൽ ഒരു മിസൈലുണ്ടായിരുന്നു. കാണാനൊക്കെ കിടുവാണ്, ഭം​ഗിക്ക് വേണ്ടി വയ്ക്കാം. ദമ്പതികളും കരുതിയിരുന്നത് ഹേയ് ഇതൊരു ഡമ്മി ബോംബല്ലേ എന്നാണ്. അങ്ങനെ വർഷങ്ങളായി നല്ല സ്റ്റൈലിൽ മിസൈലങ്ങനെ പൂന്തോട്ടത്തിലിരുന്നു. തോട്ടത്തിലെ പണിയെല്ലാം കഴിയുമ്പോൾ കരണ്ടിയിലെ മണ്ണ് തട്ടിക്കളയാൻ വേണ്ടി താൻ ആ മിസൈലിൽ തട്ടാറുണ്ടായിരുന്നു എന്ന് എഡ്വാർഡ് പറയുന്നു. ഒരു പൊലീസുകാരനാണ് ഒരു ദിവസം അവരോട് പറഞ്ഞത് ഈ മിസൈൽ ഉള്ള കാര്യം പ്രതിരോധ മന്ത്രാലയത്തിൽ അറിയിക്കണം എന്ന്. 

ആ രാത്രി തങ്ങൾ ഒരു പോള കണ്ണടച്ചിട്ടില്ല എന്ന് എഡ്വാർഡ് പറയുന്നു. എന്തായാലും പിറ്റേന്ന് ആ ബോംബ് സ്ഫോടനശേഷിയുള്ളതാണ് എന്നറിഞ്ഞ് അത് നിർവീര്യമാക്കാൻ ആളുകളും എത്തി. അവരോട് ആ സമയത്ത് തങ്ങൾ വീട്ടിൽ നിന്നും മാറുന്നില്ല എന്നും അവിടെത്തന്നെ നിന്നോളാം എന്നും എഡ്വാർഡ് പറഞ്ഞിരുന്നു. ബിബിസി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പിന്നീട് ഒരു ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ബോംബ് കൊണ്ടുപോവുകയും അഞ്ച് ടൺ മണലിൽ ബോംബ് കുഴിച്ചിട്ട ശേഷം പൊട്ടിത്തെറിപ്പിക്കുകയും ആയിരുന്നു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ബോംബിന് ചെറിയ ചാർജ്ജേ ഉള്ളൂ എന്ന് കണ്ടെത്തിയിരുന്നു. 

19 -ാം നൂറ്റാണ്ടിലേതാണ് ഈ ബോംബ്. നേരത്തെ വീടിന്റെ ഉടമകളായിരുന്ന മോറിസ് കുടുംബമാണ് ഇതിന്റെ ചരിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞത് എന്ന് എഡ്വാർഡ് പറയുന്നു. 1982 -ലാണ് എഡ്വാർഡും ഭാര്യയും വീട് വാങ്ങിയത്. എന്നാൽ, 100 വർഷം മുമ്പ് തന്നെ ആ ബോംബ് അവിടെയുണ്ടായിരുന്നത്രെ..! ഏതായാലും, മിസൈൽ പോയത് ദമ്പതികൾക്ക് വലിയ സങ്കടമുണ്ടാക്കി. അത് തങ്ങളുടെ വീടിന്റെയും ജീവിതത്തിന്റെയും ഒരു ഭാ​ഗമായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. 

വായിക്കാം: കുടിയോട് കുടി; ഒറ്റദിവസം കൊണ്ട് രണ്ട് കൂട്ടുകാർ ചേർന്ന് സന്ദർശിച്ചത് 99 പബ്ബുകൾ, ചെലവഴിച്ചത് 80,000 രൂപ!

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios