തങ്ങൾ പതിവായി ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. എന്നാൽ, ഈ കാഴ്ച ഞെട്ടിച്ചെന്നും പലരും കുറിച്ചു. ചിലർ സംഭവത്തെ തമാശയായി കണ്ട് 'അധികമായി ലഭിച്ച പ്രോട്ടീൻ' തുടങ്ങിയ കമന്റുകളും നൽകിയിട്ടുണ്ട്. മറ്റ് ചിലർ സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും രേഖപ്പെടുത്തി.
ബെംഗളൂരുവിലെ കഫേയിൽ നിന്ന് പാഴ്‌സലായി ലഭിച്ച ഭക്ഷണത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് യുവതി. തന്റെ പോസ്റ്റിലാണ് യുവതി ഈ ഗുരുതരമായ ആരോപണമുന്നയിച്ചത്. പാരീസ് പാനിനി എന്ന കഫേയിൽ നിന്നുള്ള ഭക്ഷണത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടതായി അൻവേഷ മാജ് എന്ന എക്സ് യൂസർ ഫോട്ടോയും വീഡിയോയും സഹിതം പോസ്റ്റ് ഷെയർ ചെയ്തത്.
ഭക്ഷ്യസുരക്ഷയെ ചോദ്യം ചെയ്ത് അൻവേഷ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. തങ്ങൾ പതിവായി ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. എന്നാൽ, ഈ കാഴ്ച ഞെട്ടിച്ചെന്നും പലരും കുറിച്ചു. ചിലർ സംഭവത്തെ തമാശയായി കണ്ട് 'അധികമായി ലഭിച്ച പ്രോട്ടീൻ' തുടങ്ങിയ കമന്റുകളും നൽകിയിട്ടുണ്ട്. മറ്റ് ചിലർ സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും രേഖപ്പെടുത്തി.
സംഭവം വിവാദമായതോടെ പാരീസ് പാനിനിയുടെ സ്ഥാപകൻ നിക്കോളാസ് ഗ്രോസെമി മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തി. തങ്ങളുടെ നിലവാരത്തിന് നിരക്കാത്ത തികച്ചും അസ്വീകാര്യമായ സംഭവമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കിച്ചനിൽ കർശനമായ പരിശോധനാ നടക്കുന്നുണ്ടെന്നും എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് വ്യക്തിപരമായി അന്വേഷിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദാംശങ്ങൾ പങ്കുവെക്കാനായി യുവതിയോട് നേരിട്ട് മെസ്സേജ് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
