പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരാൾക്കൊപ്പം കഴിയുന്നത് 'ലിവ് ഇൻ റിലേഷൻഷിപ്പ'ല്ല, കുറ്റകരമെന്ന് കോടതി
തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹർജിക്കാർ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട് എന്നും ജീവന് ഭീഷണിയുണ്ട് എന്ന് തെളിയിക്കുന്ന ഒരു വിവരവും നൽകാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നും കോടതി പറഞ്ഞു.

പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതിനെ ലിവ് ഇൻ റിലേഷൻഷിപ്പായോ റിലേഷൻഷിപ്പായോ പോലും കാണാൻ സാധിക്കില്ല എന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്ന യുവാവും യുവതിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം.
സ്ത്രീയുടെ കുടുംബത്തിൽ നിന്നും കൊല്ലുമെന്ന ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ഇവരുടെ ഹർജി തള്ളിക്കളയുകയായിരുന്നു. ഭാര്യയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് ഐപിസി 494/ 495 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് എന്നും ജസ്റ്റിസ് കുല്‍ദീപ് തിവാരി നിരീക്ഷിച്ചു. ഒപ്പം, ഇങ്ങനെയുള്ള ബന്ധങ്ങളെ ലിവ് ഇൻ റിലേഷൻഷിപ്പായോ റിലേഷൻഷിപ്പ് പോലുമായോ കണക്കാക്കാൻ കഴിയില്ല എന്നും കോടതി പറഞ്ഞു.
തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹർജിക്കാർ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട് എന്നും ജീവന് ഭീഷണിയുണ്ട് എന്ന് തെളിയിക്കുന്ന ഒരു വിവരവും നൽകാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നും കോടതി പറഞ്ഞു. ഹർജി നൽകിയ യുവാവ് വിവാഹിതനാണ്, രണ്ട് കുട്ടികളുണ്ട്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി പിരിഞ്ഞാണ് കഴിയുന്നത്. കുട്ടികൾ അവരുടെ അമ്മയ്‍ക്കൊപ്പമാണ് കഴിയുന്നത്. അതേസമയം ഹർജി നൽകിയിരിക്കുന്ന യുവതി അവിവാഹിതയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ദത്തെടുത്ത കുട്ടി അടുപ്പം കാണിക്കുന്നില്ല അതിനാൽ തന്നെ കുട്ടിയെ തിരികെ നൽകാൻ അനുമതി വേണമെന്ന് കാണിച്ച് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് കുട്ടി തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശവും നൽകിയിരുന്നു. 2017 -ലുണ്ടായ ഒരു വാഹനാപകടത്തിൽ മകനെ നഷ്ടപ്പെട്ടതിന്റെ ദുഖവും ഏകാന്തതയും മറികടക്കാനാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത്. പഞ്ചാബ് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള നിഷ്കം സേവ ആശ്രമത്തിൽ നിന്നായിരുന്നു 12 വയസുകാരിയായ പെണ്‍കുട്ടിയെ നിയമപ്രകാരം ദത്തെടുത്തത്. എന്നാൽ, കുട്ടിക്ക് വേണ്ടതെല്ലാം നൽകിയിട്ടും തങ്ങളോട് അടുപ്പം കാണിക്കുന്നില്ല, തിരികെ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു എന്ന് കാണിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം