Asianet News MalayalamAsianet News Malayalam

ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഡോക്ടർക്ക് 'അലാവുദ്ദീന്റെ അത്ഭുതവിളക്ക്' രണ്ടരക്കോടിക്ക് വിറ്റ് യുപി സ്വദേശികൾ

ആ അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിഞ്ഞാൽ അതിനുള്ളിൽ നിന്നും ഒരു ജിന്ന് പുറത്തുവരും എന്നും, ആ ജിന്നിനോട് എന്താഗ്രഹം പ്രകടിപ്പിച്ചാലും അത് അപ്പോൾ തന്നെ സാധിച്ചു തരും അവർ ഡോക്ടറോട് പറഞ്ഞിരുന്നു.

London doctor duped for 2.5 crores in the pretext of giving Alladins Magical Lamp
Author
Uttar Pradesh, First Published Oct 29, 2020, 1:02 PM IST

തട്ടിപ്പെന്ന് പറഞ്ഞാൽ ഇതൊക്കെയാണ് തട്ടിപ്പ്. തട്ടിപ്പിന് ഇരയായ വ്യക്തി ചില്ലറക്കാരല്ല. ലണ്ടനിൽ നിന്ന് തിരിച്ചുവന്ന ഒരു ഡോക്ടറാണ് അദ്ദേഹം. പറ്റിച്ചതും ചില്ലറക്കാശിനല്ല. രണ്ടരക്കോടി രൂപയാണ് ഡോക്ടർക്ക് നഷ്ടമായത്. മന്ത്രവാദികൾ എന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടു യുപി സ്വദേശികൾ, ഡോക്ടറോട് തങ്ങളുടെ കയ്യിൽ അത്ഭുത സിദ്ധികളുള്ള അലാവുദ്ദീന്റെ വിളക്കുണ്ട് എന്ന് ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ചു. ആ അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിഞ്ഞാൽ അതിനുള്ളിൽ നിന്നും ഒരു ജിന്ന് പുറത്തുവരും എന്നും, ആ ജിന്നിനോട് എന്താഗ്രഹം പ്രകടിപ്പിച്ചാലും അത്  അപ്പോൾ തന്നെ സാധിച്ചു തരും എന്നും  അവർ ഡോക്ടറോട് പറഞ്ഞിരുന്നു.

ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് ഈ സംഭവം നടക്കുന്നത്. ഡോ. ലയീക് ഖാൻ എന്നാണ് തട്ടിപ്പിനിരയായ ആളുടെ പേര്.  2018 -ൽ ഡോക്ടർ  ഡോക്ടർ ഖാൻ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയാണ് ഡോക്ടറെ ഇസ്ലാമുദ്ദിൻ എന്നുപേരുള്ള ഒരു മന്ത്രവാദിയുമായി കൂട്ടിമുട്ടിക്കുന്നത്. ചികിത്സക്കിടെ ഈ യുവതിയുമായി നല്ല അടുപ്പത്തിലായിരുന്ന ഡോക്ടർ നാട്ടിൽ വന്ന ശേഷവും ഇവരെ സ്ഥിരമായി സന്ദർശിച്ചിരുന്നു. അവർ തിരിച്ച് ഡോക്ടറെയും കാണാൻ വരുമായിരുന്നുവത്രെ. ഡോക്ടറെ പരിചയപ്പെട്ട ശേഷം ഇസ്ലാമുദ്ദിൻ തന്റെ അത്ഭുത സിദ്ധികളെപ്പറ്റി അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. തന്റെ കയ്യിലുള്ള അലാവുദ്ദിന്റെ വിളക്ക് വാങ്ങിച്ചാൽ ഡോക്ടർക്ക് അളവറ്റ സമ്പത്തു കൈവരും എന്നും ഇസ്ലാമുദ്ദിൻ പറഞ്ഞു. 

ഈ അത്ഭുതവിളക്കു തരാം എന്നും പറഞ്ഞുകൊണ്ട് ഇരുവരും ചേർന്ന് തന്റെ കയ്യിൽ നിന്ന് രണ്ടര കോടി രൂപ തട്ടടിയെടുത്തു എന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഡോ. ഖാൻ, മീററ്റ് എസ്പിയ്ക്ക് പരാതി നൽകി. പണം വാങ്ങി അവർ ഒരു വിളക്ക് തന്നെങ്കിലും, അതിന്റെ പുറത്ത് മൂന്നല്ല, മുന്നൂറുവട്ടം ഉഴിഞ്ഞിട്ടും ഒരു ജിന്നും പുറത്തുവന്നില്ല എന്നും, ഇസ്ലാമുദ്ദിനും സഹായിയും ചേർന്ന് തന്നെ വഞ്ചിച്ചതാണ് എന്നും ഡോക്ടർ പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios