Asianet News MalayalamAsianet News Malayalam

Minister cleans toilet : ശുചിമുറിക്ക് വൃത്തിയില്ലെന്ന് വിദ്യാർത്ഥിനി, ചൂലുമെടുത്ത് വൃത്തിയാക്കാനിറങ്ങി മന്ത്രി

ഇതിനുപുറമെ, സ്കൂളുകളിൽ ശുചിത്വം പാലിക്കുന്നതിനും കുടിവെള്ളം നൽകുന്നതിനും മറ്റ് സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും ജില്ലാ കലക്ടർ, മുനിസിപ്പൽ കമ്മീഷണർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുൾപ്പെടെ ജില്ലാ ഭരണകൂടത്തിന് കർശന നിർദേശവും നൽകി. 

Madhya Pradesh minister cleans toilet
Author
Madhya Pradesh, First Published Dec 19, 2021, 10:52 AM IST

ഇന്ത്യയിലെ പല പൊതുസ്ഥാപനങ്ങളും വൃത്തിയുടെ കാര്യത്തിൽ അത്ര മികച്ചതല്ല. അതിനാൽ തന്നെ അതിലെ ശുചിമുറികളും ഉപയോ​ഗിക്കുക എന്നത് പലപ്പോഴും വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഇവിടെ മധ്യപ്രദേശില്‍ ഊർജ മന്ത്രി(Madhya Pradesh Energy Minister) പ്രധുമൻ സിംഗ് തോമർ(Pradhuman Singh Tomar) ഗ്വാളിയോറിലെ ഒരു സർക്കാർ സ്‌കൂളിലെ ടോയ്‌ലറ്റ് തനിയെ വൃത്തിയാക്കി. കാരണം വേറൊന്നുമല്ല, അങ്ങേയറ്റം വൃത്തിഹീനമായി കിടക്കുന്ന ടോയിലെറ്റ് ശുചിയാക്കേണ്ടുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനാണത്രെ മന്ത്രി സ്വയമേവ അത് ചെയ്‍തത്. 

സ്‌കൂളിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെ സ്‌കൂളിലെ വൃത്തിഹീനമായ ടോയ്‌ലറ്റിനെക്കുറിച്ച് ഒരു പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചതെന്ന് ഊർജ മന്ത്രി പറഞ്ഞു. സ്‌കൂളിലെ ടോയ്‌ലെറ്റിൽ വൃത്തിയില്ലെന്നും അതിനാൽ വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും ഒരു വിദ്യാർത്ഥിനി തന്നോട് പറഞ്ഞതായി പ്രധുമൻ സിംഗ് തോമർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

സർക്കാർ സ്‌കൂളിലെ ടോയ്‌ലറ്റിന്റെ തറയും ചുമരും വൃത്തിയാക്കുന്ന വീഡിയോയും അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു - 'ഗവൺമെന്റ് ഗേൾസ് പ്രൈമറി/സെക്കൻഡറി സ്‌കൂൾ സന്ദര്‍ശനത്തിനിടെ സ്‌കൂൾ പരിസരത്തെ ടോയ്‌ലറ്റ് വൃത്തിയാക്കാത്തതിനാൽ തങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ എന്നോട് പറഞ്ഞു. ഇതറിഞ്ഞ് ഞാൻ സ്കൂൾ പരിസരം വൃത്തിയാക്കി.' 

ഇതിനുപുറമെ, സ്കൂളുകളിൽ ശുചിത്വം പാലിക്കുന്നതിനും കുടിവെള്ളം നൽകുന്നതിനും മറ്റ് സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും ജില്ലാ കലക്ടർ, മുനിസിപ്പൽ കമ്മീഷണർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുൾപ്പെടെ ജില്ലാ ഭരണകൂടത്തിന് കർശന നിർദേശവും നൽകി. ഭാരതീയ ജനതാ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്, ഭാരവാഹികൾ, പ്രവർത്തകർ, കൗൺസിലർമാർ, മുൻകൗൺസിലർമാർ എന്നിവർ പ്രദേശത്തെ എല്ലാ സ്‌കൂളുകളും ആശുപത്രികളും പൊതുസ്ഥലങ്ങളും നിരീക്ഷിച്ച് ശുചിത്വത്തിന് പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

ഇത് ആദ്യമായല്ല തോമർ ഇങ്ങനെ ശുചിമുറി വൃത്തിയാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗ്വാളിയോറിലെ കമ്മീഷണർ ഓഫീസിലെ വൃത്തിഹീനമായ ശുചിമുറികളെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി പരാതിപ്പെട്ടതിനെത്തുടർന്ന് തോമർ ശുചിയാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios