ചോദ്യം ചെയ്തപ്പോഴാണ് സഹയാത്രികയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നു കരുതിയിരുന്നില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയത്. സഹയാത്രിക തന്റെ സ്വയംഭോഗം ആസ്വദിച്ചിരുന്നു എന്നാണ് തന്റെ ധാരണയെന്നും ഇയാള്‍ മൊഴി നല്‍കി. Photo: Representational Image
സഹയാത്രിക നോക്കിനില്‍ക്കെ വിമാനത്തിനുള്ളില്‍വെച്ച് നാലു തവണ സ്വയംഭോഗം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. ഏപ്രില്‍ രണ്ടിന് അമേരിക്കയിലെ സിയാറ്റിലില്‍നിന്നും അറിസോണയിലെ ഫീനിക്‌സിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ 3814 വിമാനത്തില്‍ വെച്ചാണ് ഇയാള്‍ സ്വയംഭോഗം നടത്തിയത്.
തുടര്‍ന്ന്, രഹസ്യമായി ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സഹയാത്രിക ഇയാള്‍ തളര്‍ന്നുറങ്ങുന്നതിനിടെ ആദ്യം വിമാന ജീവനക്കാര്‍ക്കും പിന്നീട് പൊലീസിനും ദൃശ്യങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടൊവുമെന്ന് താന്‍ കരുതിയില്ലെന്നും ഇതൊരു സാധാരണ കാര്യമാണ് എന്നുമായിരുന്നു ഇയാളുടെ പൊലീസിനോടുള്ള പ്രതികരണം. ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയതായി കോടതി രേഖകള്‍ ഉദ്ധരിച്ച് ഫോക്‌സ് ഫൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അന്റോണിയോ ഷെറദ് മക്ഗാരിറ്റി എന്നയാളാണ് അറസ്റ്റിലായത്. സിയാറ്റിലില്‍നിന്നും വിമാനത്തില്‍ കയറിയ ഇയാള്‍ 11 എഫ് സീറ്റിലാണ് ഇരുന്നത്. തൊട്ടടുത്ത സീറ്റില്‍ ഒരു സ്ത്രീ ആയിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് വിമാനം പറന്നുയര്‍ന്നശേഷം, താന്‍ സ്വയം ഭോഗം ചെയ്യുന്നതില്‍ വിരോധം ഉണ്ടോയെന്ന് സഹയാത്രികയോട് ഇയാള്‍ ചോദിച്ചതായും കുഴപ്പമില്ല എന്ന് അവര്‍ മറുപടി പറഞ്ഞതായും കോടതി രേഖകളില്‍ പറയുന്നു.
തുടര്‍ന്ന്, ഇയാള്‍ സ്വയംഭോഗം ആരംഭിച്ചു. സഹയാത്രിക നോക്കിനില്‍ക്കുന്നതിനിടെയായിരുന്നു ഇത്. ഇയാള്‍ നാലു തവണ സ്വയംഭോഗം നടത്തിയതായാണ് സഹയാത്രിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞുവെങ്കിലും യാത്രിക ഇയാള്‍ അറിയാതെ ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സ്വയം ഭോഗത്തിനുശേഷം ഇയാള്‍ തളര്‍ന്നുറങ്ങിയ നേരത്ത്, വിമാന ജീവനക്കാരെ വിളിച്ച് യാത്രക്കാരി മൊബൈല്‍ ഫോണിലുള്ള ദൃശ്യങ്ങള്‍ അവരെ കാണിക്കുകയായിരുന്നു. അതിനു ശേഷം, വിമാന ജീവനക്കാര്‍ ഇടപെട്ട് സ്ത്രീയുടെ സീറ്റ് മറ്റൊരിടത്തേക്ക് മാറ്റി. ഈ സമയത്തൊക്കെ ഇയാള്‍ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
വിമാനം ഫീനിക്‌സ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പൊലീസ് വിമാന ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് സഹയാത്രികയെ പൊലീസ് ചോദ്യം ചെയ്യുകയും ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഇവര്‍ പൊലീസിന് കൈമാറുകയും ചെയ്തു. അതിനുശേഷം സംഭവത്തില്‍ തനിക്കുള്ള പരാതിയും ഇവര്‍ എഴുതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സഹയാത്രികയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നു കരുതിയിരുന്നില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയത്. സഹയാത്രിക തന്റെ സ്വയംഭോഗം ആസ്വദിച്ചിരുന്നു എന്നാണ് തന്റെ ധാരണയെന്നും ഇയാള്‍ മൊഴി നല്‍കി. പൊതുസ്ഥലത്തുവെച്ച് ആഭാസകരമായ പ്രവൃത്തികള്‍ നടത്തിയടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
