യുവാവ് സ്ത്രീകളെ തെറ്റായ രീതിയിൽ സ്പർശിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ തന്നെ അവർ ഇയാളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നാലെ, ഇയാളെ ബീ​ഗം ബസാർ പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ചു വരികയാണ്. തിരക്കുള്ള സ്ഥലങ്ങളിൽ, അതിപ്പോൾ ഉത്സവപ്പറമ്പുകളായാലും, മേളകളായാലും, പെരുന്നാളുകളായാലും സ്ത്രീകൾക്ക് ഭയം കൂടാതെ പോകാൻ കഴിയാറില്ല. എപ്പോഴാണ്, ഏത് ഭാ​ഗത്ത് നിന്നാണ് ഒരു ശാരീരികാതിക്രമം ഉണ്ടാവുക എന്ന് പറയാൻ സാധിക്കില്ല. അതിനാൽ തന്നെ പല സ്ത്രീകളും ഇത്തരം തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കാറു പോലുമുണ്ട്. ഏതായാലും സ്ത്രീകളെ ഉപദ്രവിച്ച ഭർത്താവിനെ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ ചെന്ന് തല്ലിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. 

നുമൈഷിലെ എക്സിബിഷൻ ​ഗ്രൗണ്ടിൽ വച്ചാണ് ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചത്. ഹൈദ്രാബാദ് പൊലീസ് സ്റ്റേഷനിലെ ഷീ ടീമിലെ അം​ഗങ്ങൾ ആ സമയത്ത് യൂണിഫോം ധരിക്കാതെ സാധാരണ വേഷങ്ങളിൽ അവിടെ ഉണ്ടായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി രൂപം നൽകിയ ടീമായിരുന്നു ഇത്. യുവാവ് സ്ത്രീകളെ തെറ്റായ രീതിയിൽ സ്പർശിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. 

ഉടനെ തന്നെ അവർ ഇയാളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നാലെ, ഇയാളെ ബീ​ഗം ബസാർ പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. അതിനിടയിൽ മറ്റൊരു കാര്യം കൂടി പൊലീസുകാർ ചെയ്തിരുന്നു. ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ ഭാര്യയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ കണ്ട് കലി പൂണ്ട ഭാര്യ നേരെ പൊലീസ് സ്റ്റേഷനിലെത്തി. 

പൊലീസുകാരും മറ്റ് ജനങ്ങളും ഒക്കെ അവിടെ നിൽപ്പുണ്ടായിരുന്നു. ഇതൊന്നും ​ഗൗനിക്കാതെ നേരെ ഭർത്താവിന്റെ അടുത്തെത്തിയ യുവതി ഇയാൾക്കിട്ട് നല്ല തല്ല് കൊടുക്കുകയാണ് ആദ്യം ചെയ്തത്. സ്ത്രീ ചെയ്തത് വളരെ പ്രശംസയർഹിക്കുന്ന ഒരു കാര്യമാണ് എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്.