Asianet News MalayalamAsianet News Malayalam

ലൈം​ഗികബന്ധത്തിനിടെ സ്ത്രീയെ ശ്വാസം മുട്ടിച്ചുകൊന്നു, അറിഞ്ഞുകൊണ്ടല്ലെന്ന് പ്രതി, വിധിക്കെതിരെ സ്ത്രീസംഘടനകള്‍

ഉണരുമ്പോള്‍ മോസിന്‍റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അതിനുശേഷം എന്തെങ്കിലും പ്രാഥമികശുശ്രൂഷ നല്‍കുന്നതിന് പകരം പൈബസ് 15 മിനിറ്റോളം കാറില്‍ ചുറ്റിക്കറങ്ങി എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു.

man jailed for killing woman during sex
Author
Darlington, First Published Sep 8, 2021, 12:44 PM IST

ലൈംഗികബന്ധത്തിനിടയില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഒരാൾക്ക് നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷ. 24 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ യുവതിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടു. അതിനിടെയാണ് യുവതി കൊല്ലപ്പെടുന്നത്. ഡാർലിംഗ്ടണിൽ നിന്നുള്ള സാം പൈബസ് എന്ന 32 -കാരനാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ സോഫി മോസ് എന്ന യുവതിയെ കഴുത്തിൽ സമ്മർദ്ദം ചെലുത്തി കൊലപ്പെടുത്തിയത്. ഇയാള്‍ കൊലപാതക കുറ്റം സമ്മതിച്ചു. പക്ഷേ, 'താന്‍ അവളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല' എന്നാണ് ഇയാള്‍ പറയുന്നത്. തങ്ങൾക്കിടയിലുണ്ടായത് 'റഫ് സെക്സ്' ആണ് എന്നാണ് ഇയാളുടെ വാദം. എന്നാൽ, ഇയാൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നും നടന്നത് സ്ത്രീക്കെതിരെയുള്ള വ്യക്തമായ ലൈം​ഗികാതിക്രമം ആണെന്നും സ്ത്രീപക്ഷസംഘടനകൾ. റഫ് സെക്സ് എന്ന വാചകം സ്ത്രീകൾക്ക് ഭയപ്പെടുത്തുന്ന സന്ദേശമാണ് നല്‍കുന്നത് എന്നും ഇവർ പറഞ്ഞു. 

"ഒരു സ്ത്രീയെ കഴുത്തു ഞെരിച്ച് കൊല്ലുന്നത് വെറും അപകടം മാത്രമായിട്ടാണ് കാണുന്നത്. അല്ലാതെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഗുരുതരമായ ആക്രമണങ്ങളായിട്ടല്ല" -'വീ കാണ്ട് കണ്‍സെന്‍റ് ടു ദിസ്' എന്ന സ്ത്രീപക്ഷ സംഘടനയുടെ വക്താവ് പറഞ്ഞു. 'റഫ് സെക്സ്' എന്ന വാചകം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഉൾപ്പെടുന്ന കേസുകളെ ദുർബലപ്പെടുത്തുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ആദ്യമാണ് ഗവണ്‍മെന്‍റ് ഒരു വ്യക്തിക്ക് ലൈംഗികബന്ധത്തിന് സമ്മതം ഉണ്ടെങ്കില്‍ പോലും അത് ശാരീരികമായി പരിക്കേല്‍ക്കുന്നതോ അവരുടെ മരണത്തിലേക്ക് തന്നെ നയിക്കുന്നതോ ആവരുത് എന്ന് നിയമത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാൽ, അതിന് വിരുദ്ധമാണ് ഈ കേസ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

കൊല്ലപ്പെട്ട മോസ് എന്ന വ്യക്തി ശാരീരികമായും മാനസികമായും ദുര്‍ബലയായിരുന്നു എന്ന് കോടതിയില്‍ പ്രോസിക്യൂട്ടർ വ്യക്തമാക്കി. മുപ്പത്തിമൂന്നുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് മോസ്. ഈ വർഷം ഫെബ്രുവരിയിൽ അവളുടെ മരണസമയത്ത്, അവളുടെ മക്കൾ അച്ഛനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്, അവൾ തനിച്ചായിരുന്നു താമസം. അവൾ മറ്റൊരു പുരുഷനുമായി ബന്ധത്തിലായിരുന്നു. പക്ഷേ മൂന്ന് വർഷമായി പൈബസുമായി പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. 

man jailed for killing woman during sex

വിവാഹിതനായ പൈബസ് ഈ വർഷം ഫെബ്രുവരി 7 -ന് പുലർച്ചെ ഡാർലിംഗ്ടൺ പൊലീസ് സ്റ്റേഷനിൽ എത്തി. ക്രൗൺസ് കോർട്ടിലെ പ്രോസിക്യൂട്ടറായ റിച്ചാർഡ് റൈറ്റ് പറഞ്ഞതിങ്ങനെ, 'താൻ അവരെ കഴുത്തു ഞെരിച്ച് കൊന്നിരിക്കണം, പക്ഷേ അങ്ങനെ ചെയ്തതായി ഓർക്കാൻ കഴിയുന്നില്ല എന്ന് പൈബസ് കുറ്റാന്വേഷകരോട് പറഞ്ഞു. ഉണരുമ്പോള്‍ മോസിന്‍റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അതിനുശേഷം എന്തെങ്കിലും പ്രാഥമികശുശ്രൂഷ നല്‍കുന്നതിന് പകരം പൈബസ് 15 മിനിറ്റോളം കാറില്‍ ചുറ്റിക്കറങ്ങി എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു.'

പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മോസ് മരിച്ചതെന്ന് കണ്ടെത്തി. പാത്തോളജിസ്റ്റ് പറഞ്ഞത്, അവളുടെ പരിക്കുകൾ ആഴമുള്ളതല്ല. ബലമായി കഴുത്തു ഞെരിച്ചതിന്‍റെയോ ചെറുത്തുനിന്നതിന്‍റെയോ അടയാളങ്ങളില്ല എന്നുമാണ്. തനിക്കും മോസിനും ഇടയിൽ ലൈംഗിക ബന്ധമുണ്ടെന്ന് പൈബസ് അവകാശപ്പെട്ടിരുന്നുവെന്നും അവരുടെ ലൈംഗികബന്ധസമയത്ത് അവൻ എപ്പോഴും ആധിപത്യം സ്ഥാപിക്കാറുണ്ട്. എന്നാൽ ഒരിക്കലും അവളെ വേദനിപ്പിക്കാറില്ലെന്നും പൈബസ് പറഞ്ഞതായി റൈറ്റ് കോടതിയിൽ പറഞ്ഞു. ലൈംഗികവേളയിൽ ചിലപ്പോൾ അവളുടെ കഴുത്തിൽ 'നേരിയ സമ്മർദ്ദം' പ്രയോഗിക്കാറുണ്ട് എന്നും അവളത് ആസ്വദിക്കാറും പ്രോത്സാഹിപ്പിക്കാറുമാണ് എന്നും അയാള്‍ പറഞ്ഞുവത്രെ. 

ഈ വർഷം ഫെബ്രുവരി 6 -ന് ഭാര്യ ഉറങ്ങാൻ കിടന്നതിന് ശേഷം മോസിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചതായി പൈബസ് പറഞ്ഞു. താൻ 10 മണിക്കൂർ മദ്യപിച്ചിരുന്നുവെന്നും 24 കുപ്പി ബിയര്‍ കഴിച്ചിരുന്നു എന്നും ഇയാള്‍ സമ്മതിച്ചു. മരണത്തിലേക്ക് നയിച്ച ശാരീരികബന്ധത്തെ കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമേ ഉള്ളൂവെന്നും ഇയാള്‍ പറയുന്നു. ഈ വർഷം ആദ്യം നീതിന്യായ മന്ത്രി അലക്സ് ചോക്ക് പറഞ്ഞത്: "ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഒരു തെറ്റിദ്ധാരണയും വച്ച് പുലര്‍ത്തണ്ട. അവരുടെ പ്രവർത്തനങ്ങൾ ഒരിക്കലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുന്നതുവരെ കോടതി അവരെ പിന്തുടരും എന്നാണ്.

എന്നാല്‍, സ്ത്രീപക്ഷ സംഘടനയായ 'വീ കാണ്ട് കണ്‍സെന്‍റ് ടു ദിസ്' പറയുന്നത്, ഈ നിയമം വേണ്ടപോലെ പ്രവർത്തിക്കുന്നില്ലെന്ന് ഈ കേസ് തെളിയിച്ചുവെന്നാണ്. ഇത് സ്ത്രീകൾക്ക് ഭയാനകമായ ഒരു സന്ദേശമാണ് നൽകുന്നത് - നാല് വർഷവും എട്ട് മാസവും എന്നത് ഒരു സ്ത്രീയെ കൊന്നതിനുള്ള തക്കതായ ശിക്ഷയല്ല എന്നും സംഘടനയുടെ വക്താവ് പറഞ്ഞു. 

മോസിന്റെ സഹോദരൻ ജെയിംസ്, തന്റെ സഹോദരി ഊർജ്ജസ്വലയും തമാശക്കാരിയും കഴിവുള്ളവളും നിർഭയയുമായിരുന്നു എന്ന് കോടതിയിൽ പറഞ്ഞു. അവൾ ഇരയാകുകയും അവളെ മുതലെടുക്കുകയും ചൂഷണം ചെയ്യുകയും ദാരുണമായി കൊലപ്പെടുത്തുകയുമായിരുന്നു. ഇപ്പോഴും അത് വിശ്വസിക്കാന്‍ കുടുംബത്തിന് കഴിയില്ല എന്നും ജെയിംസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios