അങ്ങനെ അയാളുടെ ഭാര്യ ഗർഭിണിയായി. ജനിക്കാൻ ഇരിക്കുന്ന കുട്ടി ആണോ പെണ്ണോ എന്നത് അയാൾക്കൊരു പ്രശ്നമായിരുന്നില്ല. കുട്ടി ജനിച്ചാൽ കുട്ടിക്ക് താൻ ജോലിചെയ്യുന്ന ഓഫീസിന്റെ പേര് തന്നെ ഇടുമെന്ന തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു.
ചില മനുഷ്യരെ കുറിച്ച് അറിഞ്ഞാൽ ഏറെ വിചിത്രം ആയി തോന്നും അവരുടെ സ്വഭാവം. കഴിഞ്ഞദിവസം ഇന്തോനേഷ്യയിൽ നിന്നും പുറത്തുവന്ന ഒരു വാർത്ത അറിഞ്ഞാലും നിങ്ങൾക്ക് അങ്ങനെ തന്നെ തോന്നും. അത്രമാത്രം വിചിത്രമായാണ് ഒരാൾ തന്റെ മകന് പേരിട്ടത്. താൻ ജോലിചെയ്യുന്ന കമ്പനിയുടെ അതേ പേരാണ് ഇയാൾ മകനുമിട്ടത്. ജോലിയോടും ജോലിചെയ്യുന്ന ഓഫീസിനോട് ഉള്ള സ്നേഹം മൂത്ത് ആണ് ഇയാൾ ഇങ്ങനെ ചെയ്തത്.
ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസിൽ ജോലി ചെയ്യുന്നയാളാണ് 38 കാരനായ സമേത് വഹുദി. അയാൾക്ക് തന്റെ ജോലിയും ജോലി ചെയ്യുന്ന ചുറ്റുപാടും വളരെ ഇഷ്ടമാണ്. തന്റെ രണ്ടാമത്തെ വീടായാണ് ഇയാൾ ഓഫീസിനെ കാണുന്നത്.
വഹുദിയുടെ ജോലിയോടുള്ള ഈ സ്നേഹം ഭാര്യക്കും നന്നായി അറിയാമായിരുന്നു. തനിക്ക് ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിന് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ പേരിടും എന്ന നിബന്ധനയിൽ തന്നെയാണ് ഇയാൾ വിവാഹം കഴിച്ചതും. എന്നാൽ അന്ന് അവളത് അത്ര കാര്യമായി എടുത്തിരുന്നില്ല. വിവാഹശേഷം സ്വഭാവമൊക്കെ മാറും എന്നാണ് അവൾ കരുതിയത്. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല അയാൾ ജോലിയോടും ജോലിസ്ഥലത്തോടും കൂടുതൽ കൂടുതൽ ആകൃഷ്ടനായി തീരുകയും ചെയ്തു.
അങ്ങനെ അയാളുടെ ഭാര്യ ഗർഭിണിയായി. ജനിക്കാൻ ഇരിക്കുന്ന കുട്ടി ആണോ പെണ്ണോ എന്നത് അയാൾക്കൊരു പ്രശ്നമായിരുന്നില്ല. കുട്ടി ജനിച്ചാൽ കുട്ടിക്ക് താൻ ജോലിചെയ്യുന്ന ഓഫീസിന്റെ പേര് തന്നെ ഇടുമെന്ന തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു. അങ്ങനെ കുഞ്ഞു പിറന്നു. തൊട്ടടുത്ത നിമിഷം അയാൾ ആ കുഞ്ഞിനെ വിളിച്ചു 'സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസ്'. ഈ പേരിനോടൊപ്പം അയാൾ അയാളുടെ കുടുംബ പേരുകൂടി ചേർത്തു ഡിങ്കോ എന്നായിരുന്നു കുടുംബ പേര്.
ഏതായാലും ഈ പിടിവാശി സഹിക്കുകയല്ലാതെ ഭാര്യയ്ക്ക് വേറെ വഴിയില്ലെന്നായി. അങ്ങനെ അവർ ആ പേര് തന്നെ കുട്ടിയുടെ ഔദ്യോഗിക പേരായി രജിസ്റ്റർ ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു ഇന്തോനേഷ്യക്കാരൻ തന്റെ കുട്ടിക്ക് ABCDEF GHIJK സുസു എന്ന് പേരിട്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
