Asianet News MalayalamAsianet News Malayalam

അയൽവാസിയുടെ പൂന്തോട്ടത്തിലെ കുളത്തിൽ നിന്നും മത്സ്യത്തെ മോഷ്ടിച്ചു, യുവാവിന് നാലുമാസം തടവുശിക്ഷ

പിന്നീട് അദ്ദേഹം പ്രതിയെ കണ്ടപ്പോൾ മത്സ്യം തിരികെ നൽകിയില്ലെങ്കിൽ പൊലീസ് ഇടപെടുമെന്ന് അറിയിക്കുകയും ചെയ്തു. തിരികെ നല്‍കാം എന്ന് ഉറപ്പ് നല്‍കിയെങ്കിലും മീൻ ഒരിക്കലും തിരികെ കൊണ്ടുചെന്നില്ല. 

man stealing koi carp jailed
Author
Belfast, First Published Nov 6, 2021, 12:15 PM IST

പണത്തിന് വേണ്ടി അയല്‍വാസിയുടെ വീട്ടില്‍ നിന്നും തുടര്‍ച്ചയായി വിദേശമത്സ്യത്തെ മോഷ്ടിച്ചയാള്‍(stealing) അറസ്റ്റില്‍. സാമുവൽ റോബിൻസൺ എന്ന 37 -കാരന്‍ വടക്കൻ ബെൽഫാസ്റ്റിലെ(north Belfast) അയല്‍വാസിയുടെ വീട്ടിലെ പൂന്തോട്ടത്തിലെ കുളത്തിൽ നിന്ന് 600 പൗണ്ട് (60,086.05) വിലമതിക്കുന്ന കോയി കാർപ്പി(koi carp)നെ കടത്തി കൊണ്ടുപോവുകയായിരുന്നു. 

2018 ഡിസംബർ 3 -ന് പുലർച്ചെയാണ് റോബിൻസൺ മത്സ്യം മോഷ്ടിച്ചത്. ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി വിചാരണയില്‍ പറയുന്നത് മത്സ്യങ്ങളുടെ ഉടമ തന്റെ സിസിടിവി സംവിധാനം പരിശോധിച്ചപ്പോൾ ഒരു രൂപം പൂന്തോട്ടത്തിൽ കയറി മത്സ്യം കൊണ്ടുപോകുന്നതായി കണ്ടു എന്നാണ്.

ബാലിസിലൻ ഡ്രൈവിലെ വിലാസക്കാരനായ റോബിൻസണാണ് കള്ളനെന്ന് ഇയാൾ തിരിച്ചറിഞ്ഞു. ഒരു പ്രോസിക്യൂട്ടിംഗ് അഭിഭാഷകൻ പറഞ്ഞു: പിന്നീട് അദ്ദേഹം പ്രതിയെ കണ്ടപ്പോൾ മത്സ്യം തിരികെ നൽകിയില്ലെങ്കിൽ പൊലീസ് ഇടപെടുമെന്ന് അറിയിക്കുകയും ചെയ്തു. തിരികെ നല്‍കാം എന്ന് ഉറപ്പ് നല്‍കിയെങ്കിലും മീൻ ഒരിക്കലും തിരികെ കൊണ്ടുചെന്നില്ല. പരസ്പരം അറിയാവുന്ന രണ്ടുപേര്‍ തമ്മില്‍ പണത്തിന് വേണ്ടിയുള്ള വാദപ്രതിവാദമാണ് ഇവിടെ നടന്നത് എന്ന് വക്കീല്‍ പറഞ്ഞു. 

വെളിപ്പെടുത്താത്ത കുറ്റത്തിന് റോബിൻസൺ ഇതിനകം ഒരു നീണ്ട ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഈ സാഹചര്യങ്ങൾ ശിക്ഷാ പ്രക്രിയയെ അക്കാദമികമാക്കിയെന്ന് ഡെപ്യൂട്ടി ജില്ലാ ജഡ്ജി ലിയാം മക്‌സ്റ്റേ പറഞ്ഞു. പണത്തിന് വേണ്ടിയുള്ള വാദപ്രതിവാദമായിരുന്നു എങ്കിലും കളവ് നടന്നതിനാല്‍ കുറ്റമാണ് നടന്നത് എന്നും അതിനാലാണ് നാല് മാസം തടവുശിക്ഷ വിധിക്കുന്നത് എന്നും പറയുന്നു. 

(ചിത്രം പ്രതീകാത്മകം)


 

Follow Us:
Download App:
  • android
  • ios