Asianet News MalayalamAsianet News Malayalam

ബെറ്റ് വച്ച കാശ് കിട്ടാനും ലൈക്കിനും ഷെയറിനും വേണ്ടിയും നടുറോഡിൽ കുളി, പിഴ 3200!

സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംഭവം കാണുകയും ഉടനെ തന്നെ യുവാവിന്റെ സമീപത്ത് എത്തുകയും ചെയ്തു. പിന്നീട് റോഡിൽ വച്ചുള്ള ഈ അഭ്യാസം അവസാനിപ്പിക്കണം എന്നും അറിയിച്ചു.

man took bath in road fined rs 3200 rlp
Author
First Published Jun 1, 2023, 10:59 AM IST

സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോയ്‍ക്കും ചിത്രങ്ങൾക്കുമൊന്നും യാതൊരു കയ്യും കണക്കുമില്ല അല്ലേ? അതേ സമയം തന്നെ വൈറലാവാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്നവരും ഉണ്ട്. അതിൽ ചിലതെല്ലാം നെ​ഗറ്റീവ് ഫലങ്ങളും ഉണ്ടാക്കാറുണ്ട്. അതുപോലെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. അത് കാണുന്ന ആരും ചോദിച്ച് പോകും, ബട്ട് വൈ, എന്തിന്! 

ഒരു യുവാവ് തിരക്കുള്ള ട്രാഫിക് സി​ഗ്നലിൽ ബൈക്കിലിരുന്ന് കുളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, പണത്തിനും ലൈക്കിനും വേണ്ടിയാണത്രെ യുവാവ് ഇത് ചെയ്തത്. ഈറോഡ് ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിന്റെ സിഗ്നലിനു സമീപത്താണ് സംഭവം നടന്നത്. പെട്ടെന്ന് ഒരാൾ റോഡിൽ വച്ച് മ​ഗ് ഉപയോ​ഗിച്ച് വെള്ളം തലയിൽ കമഴ്ത്തുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അത് പകർത്തുകയും ചെയ്യുകയായിരുന്നു. 

സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംഭവം കാണുകയും ഉടനെ തന്നെ യുവാവിന്റെ സമീപത്ത് എത്തുകയും ചെയ്തു. പിന്നീട് റോഡിൽ വച്ചുള്ള ഈ അഭ്യാസം അവസാനിപ്പിക്കണം എന്നും അറിയിച്ചു. ഈറോഡ് ജില്ലയിലെ വെല്ലോടി എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ എന്നും ഫാറൂ എന്നാണ് പേര് എന്നും യുവാവ് പറഞ്ഞു. 

ബെറ്റ് ജയിക്കാനും സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും കിട്ടാൻ വേണ്ടിയാണ് ഇത് ചെയ്തത്. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആ​ഗ്രഹിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. എന്തായാലും ബെറ്റ് വച്ച കാശ് കിട്ടാനാണ് നടുറോഡിൽ കുളിച്ചത് എങ്കിലും 3200 രൂപ പിഴയടക്കാനായിരുന്നു യുവാവിനോട് പൊലീസിന്റെ ഉത്തരവ്. ഏതായാലും സം​ഗതി വീഡിയോ യുവാവ് കരുതിയത് പോലെ തന്നെ വൈറലാവുകയും ചെയ്തു. 

നേരത്തെ ഇതുപോലെ ദമ്പതികൾ റോഡിൽ ബൈക്കിലിരുന്ന് കുളിക്കുന്ന വീഡിയോയും വൈറലായിരുന്നു. 

Follow Us:
Download App:
  • android
  • ios