യുവാവ് ഒരു കടയിൽ കയറി ഓറഞ്ച് നിറത്തിലുള്ള ജിലേബി വാങ്ങുന്നത് കാണാം. പിന്നാലെ കെഎഫ്‍സിയിൽ പോയി ബർഗർ വാങ്ങുന്നതും കാണാം. ശേഷം ജിലേബി ബർഗറിന്റെ അകത്ത് വച്ച് കഴിക്കുന്നതാണ് കാണുന്നത്.
നിങ്ങൾ സ്പൈസിയായിട്ടുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ആളാണോ? അതോ സ്വീറ്റായിട്ടുള്ള ഭക്ഷണമാണോ ഇഷ്ടം. അതേ, ചിലർ മധുരക്കൊതിയന്മാരാണെങ്കിൽ ചിലർ നല്ല എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. അതേസമയം, ഇത് രണ്ടും ഇഷ്ടപ്പെടുന്നവരും ഉണ്ടാവും. എന്നാൽ, രണ്ടും ഒരുമിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടാകുമോ? എന്തായാലും, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അല്ലെങ്കിലും, വളരെ വിചിത്രമായ ഫുഡ് കോംപിനേഷനുകൾ സോഷ്യൽ മീഡിയയിൽ കാണാം.
ഇംഗ്ലണ്ടിൽ നിന്നുള്ള യുവാവാണ് ഭക്ഷണത്തിൽ ഈ അതിവിചിത്രമായ കോംപിനേഷൻ പരീക്ഷിച്ചത്. tripleeatsfood എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കെഎഫ്‌സി ബർഗറിനൊപ്പം ജിലേബി കൂട്ടിയാണ് യുവാവ് കഴിച്ചത്. താൻ ഓൺലൈനിൽ കണ്ടിട്ടാണ് ഇങ്ങനെ ഒരു ഫുഡ് കോംപിനേഷൻ പരീക്ഷിക്കുന്നത് എന്ന് വീഡിയോയിൽ യുവാവ് പറയുന്നുണ്ട്.
ഇതിനായി യുവാവ് ഒരു കടയിൽ കയറി ഓറഞ്ച് നിറത്തിലുള്ള ജിലേബി വാങ്ങുന്നത് കാണാം. പിന്നാലെ കെഎഫ്‍സിയിൽ പോയി ബർഗർ വാങ്ങുന്നതും കാണാം. ശേഷം ജിലേബി ബർഗറിന്റെ അകത്ത് വച്ച് കഴിക്കുന്നതാണ് കാണുന്നത്. 'ജലേബി ഫ്രൈഡ് ചിക്കൻ ബർഗർ' പരീക്ഷിച്ചു നോക്കുന്നു എന്ന് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നതും കാണാം.
കാനഡയിലെ കാൽഗറിയിലുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് 'ജലേബി ബേബി ഫ്രൈഡ് ചിക്കൻ സാൻഡ്‌വിച്ച്' ആരംഭിച്ചതുമുതൽ അത്തരമൊരു കോമ്പിനേഷൻ ഇന്റർനെറ്റിൽ വൈറലാണ്. എന്നാൽ, തനിക്കത് കഴിക്കാൻ സാധിച്ചില്ലെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തുന്നത് എന്നും യുവാവ് പറയുന്നുണ്ട്. ജിലേബിയും ബർഗറും ഒരുമിച്ച് കഴിക്കുന്നത് ശരിക്കും നല്ലതാണ് എന്നും നല്ല കോംപിനേഷൻ ആണെന്നുമാണ് യുവാവിന്റെ അഭിപ്രായം.
അതേസമയം, വീഡിയോയുടെ കമന്റിൽ പലർക്കും ഇത് അംഗീകരിക്കാനായില്ല. ഇങ്ങനെ ഒരു പരീക്ഷണം വേണ്ടായിരുന്നു എന്നാണ് പലരുടേയും അഭിപ്രായം. എന്നാൽ, അതേസമയം തന്നെ ഇത് കൊള്ളാമായിരിക്കും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
