Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിയുടെ അച്ഛൻ സ്കൂൾ യോ​ഗത്തിലെത്തിയത് ക്രോപ്‍ടോപ്പും ഷോർട്സും ധരിച്ച്, കാരണം..!

സ്കൂളിന്റെ ഈ തീരുമാനം തീർത്തും അശ്രദ്ധവും അപക്വവും ആണെന്നും ഇറ ആരോപിച്ചു. ഇറയുടെ പ്രതിഷേധത്തെ തുടർന്ന് ഡ്രസ് കോഡിൽ മാറ്റം വേണോ വേണ്ടയോ എന്നത് വോട്ടിനുമിട്ടു.

man wearing crop top and shorts in school meeting reason rlp
Author
First Published Oct 15, 2023, 1:41 PM IST | Last Updated Oct 15, 2023, 1:45 PM IST

നമ്മുടെ രാജ്യത്തായാലും വിദേശത്തായാലും ഇന്ന് പലപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡ്രസ്സ് കോഡ് നടപ്പിലാക്കാറുണ്ട്. ചിലപ്പോഴെല്ലാം കാലം മാറുന്നതിന് അനുസരിച്ച് ആ ഡ്രസ്കോഡുകളിൽ മാറ്റം വരുത്താറുമുണ്ട്. എന്നാൽ, അരിസോണയിൽ ഇത്തരത്തിൽ ഡ്രസ്സ് കോഡിൽ മാറ്റം വരുത്തിയത് ഒരു രക്ഷിതാവിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ അയാൾ തന്റെ പ്രതിഷേധം അറിയിക്കുന്നതിന് വേണ്ടി വളരെ വേറിട്ട രീതിയിൽ സ്കൂളിന്റെ യോ​ഗത്തിലെത്തിയതാണ് ഇപ്പോൾ വാർത്തയായി മാറുന്നത്.

ഹിഗ്ലി യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് യോ​ഗത്തിൽ ക്രോപ്‍ടോപ്പും ഷോർട്സും ധരിച്ചാണ് വിദ്യാർത്ഥിയുടെ അച്ഛൻ എത്തിയത്. 39 -കാരനായ ഇറ ലാതമാണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തി ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. തന്റെ നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് താൻ ഈ വേഷം തെരഞ്ഞെടുത്തത് എന്നായിരുന്നു ഇറയുടെ വാദം. 

നേരത്തെ സ്കൂളിൽ ക്രോപ് ടോപ്പ് പോലെയുള്ള ടോപ്പുകൾക്കും മറ്റും നിരോധനമുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ സ്കൂൾ ഈ നിയമത്തിൽ ഇളവ് വരുത്തുകയും അടിവസ്ത്രങ്ങൾ കാണാത്ത വിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ മതി എന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, ഇറയ്ക്ക് ഈ തീരുമാനം ഇഷ്ടപ്പെട്ടില്ല. മൂന്ന് ആൺമക്കളും സെക്കന്റ് ​ഗ്രേഡിൽ പഠിക്കുന്ന ഒരു മകളുമാണ് ഇയാൾക്കുള്ളത്. 

ഒരു രക്ഷിതാവ് എന്ന നിലയിൽ ഈ തീരുമാനം തന്നിൽ ആശങ്കയുണ്ടാക്കി. തനിക്കിത് അം​ഗീകരിക്കാനാവില്ല. പൂളിന് ചേർന്ന വസ്ത്രമാണ് ഇത് എന്നും പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ പ്രതിഷേധം. മാത്രമല്ല, സ്കൂളിന്റെ ഈ തീരുമാനം തീർത്തും അശ്രദ്ധവും അപക്വവും ആണെന്നും ഇറ ആരോപിച്ചു. ഇറയുടെ പ്രതിഷേധത്തെ തുടർന്ന് ഡ്രസ് കോഡിൽ മാറ്റം വേണോ വേണ്ടയോ എന്നത് വോട്ടിനുമിട്ടു. എന്നാൽ, ഭൂരിഭാ​ഗം പേരും ഇറയോട് പ്രതികൂലിക്കുന്നവരായിരുന്നു. ഡ്രസ്കോഡിൽ മാറ്റമാവാം എന്നാണ് അവർ പ്രതികരിച്ചത്. അതിനാൽ തന്നെ ഇറയുടെ പ്രതിഷേധം ഫലം കണ്ടില്ല. 

​ഗവേണിം​ഗ് ബോർഡിന്റെ പ്രസിഡണ്ട് പറഞ്ഞത് ഇറയുടെ ഈ പ്രകടനം വാർത്തയുണ്ടാക്കാൻ കൊള്ളാം. പക്ഷേ, രക്ഷിതാക്കൾക്ക് ഈ തീരുമാനത്തിൽ യാതൊരു പ്രശ്നവും ഇല്ല എന്നാണ്. 

വായിക്കാം: ബഹിരാകാശത്ത് ടവ്വൽ പിഴിഞ്ഞാൽ എങ്ങനെയിരിക്കും? വൈറലായി ഒരു വീഡിയോ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

Latest Videos
Follow Us:
Download App:
  • android
  • ios