മാഫിയാബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് 2001 -ലാണ് ലിച്ചിയാര്‍ഡി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. നേപ്പിള്‍സിനടുത്ത് വച്ചായിരുന്നു അത്. ഇറ്റലിയിലെ 30 പിടികിട്ടാപ്പുള്ളികളില്‍ ഒരാളായിരുന്നു ആ സമയത്ത് ലിച്ചിയാര്‍ഡി. 

നേപ്പിൾസിലെ ഒരു കുപ്രസിദ്ധ മാഫിയ തലവനായ സ്ത്രീ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. മാഫിയാസംഘത്തിന്റെ ​ഗോഡ് മദർ എന്ന് അറിയപ്പെടുന്ന ഇവരെ സ്പെയിനിലേക്കുള്ള വിമാനത്തിൽ കയറാനിരിക്കെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറ്റാലിയൻ അധികൃതർ മരിയ ലിച്ചിയാർഡിയെന്ന എഴുപതുകാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. നേപ്പിൾസ് പ്രോസിക്യൂട്ടർമാരുടെ ഉത്തരവനുസരിച്ച് കാരാബിനിയറി ഉദ്യോഗസ്ഥർ ന‌ടത്തിയ അറസ്റ്റിനെ ആഭ്യന്തര മന്ത്രി ലൂസിയാന ലാമോർഗീസ് പ്രശംസിച്ചു. 

അറസ്റ്റിനെ സംബന്ധിച്ച് അർദ്ധസൈനികരായ കാരാബിനിയറിയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റിലെ പോലീസ് വിശദാംശങ്ങൾ നല്‍കിയിട്ടില്ല. സ്പെയിനിലേക്കുള്ള വിമാനത്തിനായി ലഗേജ് പരിശോധിച്ചശേഷം റോമിലെ സിയാമ്പിനോ വിമാനത്താവളത്തിൽ വച്ച് ലിച്ചാർഡിയെ അറസ്റ്റ് ചെയ്തതായി കാരാബിനിയറി പ്രസ് ഓഫീസ് ഇറ്റാലിയൻ വാർത്താ ഏജൻസിയായ ANSA അറിയിച്ചു. 

ലിച്ചിയാർഡി കമോറ ക്രൈം സിൻഡിക്കേറ്റ് വിഭാ​​ഗത്തിന്റെ തലവനായ ലിച്ചിയാർഡി, കൊള്ളയടി റാക്കറ്റുകൾ നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. അറസ്റ്റ് ചെയ്തപ്പോഴും വാറന്‍റ് കാണിച്ചപ്പോഴും അവരൊന്നും തന്നെ പ്രതികരിച്ചില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 

മാഫിയാബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് 2001 -ലാണ് ലിച്ചിയാര്‍ഡി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. നേപ്പിള്‍സിനടുത്ത് വച്ചായിരുന്നു അത്. ഇറ്റലിയിലെ 30 പിടികിട്ടാപ്പുള്ളികളില്‍ ഒരാളായിരുന്നു ആ സമയത്ത് ലിച്ചിയാര്‍ഡി. പിന്നീട് 2009 -ല്‍ അവര്‍ ജയില്‍മോചിതയായി. 

പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച് മാഫിയകള്‍ തമ്മിലുള്ള സംഘട്ടനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ട്. ചിതറിക്കിടന്ന പല മൃതദേഹങ്ങള്‍ക്ക് പിന്നിലും ഇവരുടെ മാഫിയക്ക് പങ്കുണ്ട് എന്നും പറയപ്പെടുന്നു. 2009 -ൽ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ നേപ്പിൾസ് പ്രോസിക്യൂട്ടർമാർ കമോറ സിൻഡിക്കേറ്റിലെ യഥാർത്ഥ 'മദ്രീന' (ഗോഡ് മദർ) എന്നാണ് ലിച്ചിയാർഡിയെ വിശേഷിപ്പിച്ചത്. അവളുടെ സഹോദരൻ ഒരു മാഫിയാ തലവനായിരുന്നു, അവളാണ് പലപ്പോഴും കുറ്റകൃത്യം നടത്താനുള്ള തീരുമാനം കൈക്കൊണ്ടിരുന്നത് പ്രോസിക്യൂട്ടർമാർ പറഞ്ഞു.