Asianet News MalayalamAsianet News Malayalam

വഴിമാറില്ലെന്ന വാശിയോടെ നടുറോഡിൽ ചീങ്കണ്ണി; പെടാപ്പാടുപെട്ട് നാട്ടുകാരും പൊലീസും

ഒടുവിൽ പൊലീസ് ഇത്തരം ജീവികളെ പിടിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ ഒരു ട്രക്കിന്റെ സഹായം തേടി. അങ്ങനെ സംഭവസ്ഥലത്ത് എത്തിയ പ്രത്യേകസംഘം ചീങ്കണ്ണിയെ ട്രക്കിനുള്ളിൽ ആക്കി. തുടർന്ന് ഇതിനെ പിക്കപ്പിനുള്ളിലേക്ക് മാറ്റി.

massive alligator on road removed with the help of tow truck
Author
First Published Sep 20, 2022, 2:08 PM IST

പാതിരാത്രി വണ്ടിയോടിച്ചു പോകുമ്പോൾ ഒരു പൂച്ച കുറുകെ ചാടിയാൽ പോലും പേടിച്ചു പോകുന്നവരാണ് നമ്മൾ. അപ്പോൾ വഴിമുടക്കി ഒരു ചീങ്കണ്ണി ആണെങ്കിലോ? പിന്നെ പറയേണ്ടല്ലോ അല്ലേ? എപ്പോ ബോധംകെട്ടു എന്ന് ചോദിച്ചാൽ മതി. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്സാസിൽ സമാനമായ ഒരു സംഭവം നടന്നു. ഒരു വാശിക്കാരൻ ചീങ്കണ്ണി വഴിമുടക്കി അങ്ങനെ കിടന്നു. എത്ര പണിപ്പെട്ടിട്ടും റോഡിൽ നിന്നും അല്പം പോലും മാറില്ലെന്ന വാശിയിലായിരുന്നു അത്. ഒടുവിൽ ഗതികെട്ട അധികൃതർ ട്രക്ക് കൊണ്ടുവന്നാണ് ആശാനെ എടുത്തു മാറ്റിയത് 

ടെക്സാസിലെ ഒരു റോഡിൽ കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയാണ് റോഡിന് കുറുകെ കിടക്കുന്ന ഭീമാകാരനായ ചീങ്കണ്ണിയെ കണ്ടത്. അതുവഴി വന്ന യാത്രികരായിരുന്നു ആദ്യം ചീങ്കണ്ണിയെ കണ്ടത്. അവർ നിരവധി തവണ ഹോൺമുഴക്കി ചീങ്കണ്ണിയെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അത് അനങ്ങിയില്ല. ഏറെനേരം പരിശ്രമിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വരുമ്പോഴും നടുറോഡിൽ തന്നെ അനങ്ങാതെ കിടക്കുകയായിരുന്നു അത്. 12 അടിക്ക് മുകളിൽ വലിപ്പമുണ്ടായിരുന്നു ചീങ്കണ്ണിക്ക്. തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാം ഈ ചീങ്കണ്ണിയെ പരിസരപ്രദേശങ്ങളിൽ കണ്ടിരുന്നതായി സ്ഥലത്തെ പൊലീസിനോട് നാട്ടുകാർ പറഞ്ഞു.

ഒടുവിൽ പൊലീസ് ഇത്തരം ജീവികളെ പിടിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ ഒരു ട്രക്കിന്റെ സഹായം തേടി. അങ്ങനെ സംഭവസ്ഥലത്ത് എത്തിയ പ്രത്യേകസംഘം ചീങ്കണ്ണിയെ ട്രക്കിനുള്ളിൽ ആക്കി. തുടർന്ന് ഇതിനെ പിക്കപ്പിനുള്ളിലേക്ക് മാറ്റി.

ഒടുവിൽ വലയിലാക്കിയ ചീങ്കണ്ണിയെ പ്രാദേശിക മൃഗശാലയിലേക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. വിദഗ്ധ സംഘത്തോടൊപ്പം പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ചീങ്കണ്ണി റോഡിൽ നിന്നും ഒന്ന് അനങ്ങാൻ പോലും തയ്യാറായത്.

Follow Us:
Download App:
  • android
  • ios