7.4 ദശലക്ഷം ബ്രിട്ടീഷുകാര്‍ ജോലിക്കിടെ സ്വയംഭോഗം ചെയ്യുന്നതാണ് പുതിയ പഠനം കണ്ടെത്തിയത്. 

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ അടുത്തിടെ നടത്തിയ, വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ പഠനം പറയുന്നത് വര്‍ക്ക് ഫ്രം ഹോം രീതി അവരില്‍ പുതിയൊരു ശീലം കൂടി വളര്‍ത്തിയിരിക്കുന്നു എന്നാണ്. 7.4 ദശലക്ഷം ബ്രിട്ടീഷുകാര്‍ ജോലിക്കിടെ സ്വയംഭോഗം ചെയ്യുന്നതാണ് പുതിയ പഠനം കണ്ടെത്തിയത്. 

അതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ആളുകളെ മടിയനാക്കിയെന്ന് നിങ്ങള്‍ കരുതും, എന്നാല്‍ ജീവിതത്തെ മാറ്റിമറിക്കുന്നതിനൊപ്പം ഉറങ്ങുക, യാത്ര ചെയ്യേണ്ടതില്ല എന്നിങ്ങനെയുള്ള നിരവധി നേട്ടങ്ങള്‍ കൂടാതെ വര്‍ക്ക് ഫ്രം ഹോം ബ്രിട്ടീഷുകാര്‍ക്ക് സ്വയംഭോഗം എന്ന പേരില്‍ കൂടുതല്‍ സ്വയം ആനന്ദം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

2000 ആളുകളെ ഉള്‍പ്പെടുത്തി കെമിസ്റ്റ് 4 യു ആണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ 14 ശതമാനം ജോലിയില്‍ ഏതെങ്കിലും തരത്തില്‍ ആത്മസംതൃപ്തി തരുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. 22 ശതമാനം പുരുഷന്മാര്‍ ജോലിക്കിടെ സ്വയംഭോഗം ചെയ്തു എന്ന് സമ്മതിച്ചപ്പോള്‍ സ്ത്രീകളില്‍ ഇത് ഏഴ് ശതമാനമാണ്.

കൂടാതെ, പഠനത്തോട് പ്രതികരിച്ചവരില്‍, 18 ശതമാനം പേര്‍ ജോലിസ്ഥലത്ത് സെക്‌സുമായി ബന്ധപ്പെട്ട സൈറ്റുകള്‍ ഉപയോഗിച്ചതായി സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വയംഭോഗം ചെയ്യുന്ന നഗരമാണ് ലണ്ടന്‍. £35,001 ( 32,16,330 രൂപ) മുതല്‍ £45,000 ( 41,35,163 രൂപ) വരെ സമ്പാദിക്കുന്ന ബ്രിട്ടീഷുകാരാണ് സ്വയംഭോഗത്തില്‍ മുന്‍പില്‍ എന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 

ജോലിസ്ഥലത്ത് സ്വയംഭോഗം ചെയ്യുന്നത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന്റെ കാര്യത്തില്‍, സ്വയംഭോഗം പ്രയോജനകരമായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. സ്വയംഭോഗത്തിലെ രതിമൂര്‍ച്ഛ സമയത്ത് ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു, അവ വേദന കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നതായും ഈ പഠനം വ്യക്തമാക്കുന്നു.