സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, റാംസി മത്സരം കഴിഞ്ഞ് തൻ്റെ വാഹനത്തിൽ കയറി പോകാൻ ഒരുങ്ങുമ്പോഴാണ് അവിടേക്ക് മറ്റൊരു വാഹനം വന്നത്. ആ വാഹനം റാംസിയുടെ വാഹനത്തിൽ തട്ടി. ക്ഷുഭിതനായ ഇയാൾ തൻറെ വാഹനത്തിൽ നിന്നും ഇറങ്ങി തട്ടിയ വാഹനത്തിൻറെ സൈഡ് ഗ്ലാസ് ഇടിച്ചു തകർത്തു.

മറ്റൊരു മനുഷ്യന്റെ മൂക്ക് കടിച്ചെടുക്കാൻ ശ്രമിച്ചതിന് പ്രമുഖ ഇറച്ചി കമ്പനി എക്സിക്യൂട്ടീവ് അറസ്റ്റിൽ. ഒരു ഫുട്ബോൾ മത്സരത്തിനു ശേഷം കാർ പാർക്കിംഗ് ഏരിയയിൽ വച്ചാണ് മറ്റൊരാളുടെ മൂക്ക് ഇയാൾ കടിച്ചത്.

ബിയോണ്ട് മീറ്റിന്റെ സിഒഒ ഡഗ് റാംസിയാണ് ഒരാളുടെ മൂക്ക് കടിച്ചതിന് അറസ്റ്റിൽ ആയത്. 53 -കാരനായ ഇയാൾ ശനിയാഴ്ച അർക്കൻസസിലെ ഫയെറ്റെവില്ലിൽ അറസ്റ്റിലായതായി പ്രാദേശിക വാർത്താ സ്റ്റേഷൻ കെഎൻഡബ്ല്യുഎ റിപ്പോർട്ട് ചെയ്യുന്നു.

കോളേജ് ഫുട്ബോൾ ഗെയിമിന് ശേഷം പാർക്കിംഗ് ഗാരേജിൽ വെച്ച് റാംസി തന്റെ മൂക്ക് കടിച്ചെന്നാണ് ആക്രമണത്തിന് ഇരയായ ആൾ പൊലീസിൽ നൽകിയ പരാതി. സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് മുഖത്ത് മുഴുവൻ രക്തം പടർന്ന നിലയിൽ രണ്ട് പുരുഷന്മാരെ കണ്ടിരുന്നതായി പൊലീസിനോട് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരിൽ ഒരാൾ റാംസി ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, റാംസി മത്സരം കഴിഞ്ഞ് തൻ്റെ വാഹനത്തിൽ കയറി പോകാൻ ഒരുങ്ങുമ്പോഴാണ് അവിടേക്ക് മറ്റൊരു വാഹനം വന്നത്. ആ വാഹനം റാംസിയുടെ വാഹനത്തിൽ തട്ടി. ക്ഷുഭിതനായ ഇയാൾ തൻറെ വാഹനത്തിൽ നിന്നും ഇറങ്ങി തട്ടിയ വാഹനത്തിൻറെ സൈഡ് ഗ്ലാസ് ഇടിച്ചു തകർത്തു. ശേഷം വാഹനത്തിൻറെ ഉള്ളിൽ ഉണ്ടായിരുന്ന ആളെ പുറത്തേക്ക് വലിച്ചെടുത്ത് നിരവധി തവണ ഇയാളെ മർദ്ദിച്ചു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോൾ അയാളുടെ മൂക്ക് കടിച്ചു പറിച്ചു. ഒപ്പം കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി. 

ആക്രമണത്തിന് ഇരയായ ആളുടെ മൂക്കിൽ നിന്ന് മാംസം മുറിഞ്ഞു പോയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ റാംസിയെ വാഷിഗ്ടൺ കൗണ്ടി ജയിലിലേക്ക് കസ്റ്റഡിയിൽ മാറ്റി, തുടർന്ന് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടയച്ചു. ഒക്‌ടോബർ 19 -ന് വീണ്ടും റാം സി ഫയെറ്റ്‌വില്ലെ ജില്ലാ കോടതിയിൽ ഹാജരാകണം. ഡിസംബറിലാണ് ബിയോണ്ട് മീറ്റിൽ ഇയാൾ ജോലിക്കു കയറുന്നത്. സംഭവത്തെക്കുറിച്ച് കമ്പനി ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.