ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് മിനയും മെർലിനും. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇവരുടെ ഇൻസ്റ്റാ അക്കൗണ്ടിന് ഉള്ളത്.

സാധാരണയായി പൂച്ചകളെയും പട്ടികളെയും പക്ഷികളെയും ഒക്കെയാണ് ഓമനമൃഗങ്ങളായി നമ്മൾ വീട്ടിൽ താലോലിച്ചു വളർത്താറ്. വീട്ടിലെ മറ്റെല്ലാ അംഗങ്ങളെയും പോലെ തന്നെ അവയ്ക്ക് സർവസ്വാതന്ത്ര്യവും നൽകാറുമുണ്ട്. എന്നാൽ, കാലിഫോണിയയിൽ നിന്നുള്ള ഒരു യുവതി തന്റെ പെറ്റ് ആയി തെരഞ്ഞെടുത്തത് ഇവയെ ഒന്നിനെയും അല്ല, ഒരു പന്നിയെയാണ്. സ്വന്തം കുഞ്ഞിനെപ്പോലെ താലോലിച്ചു വളർത്തുന്ന ഈ പന്നിക്ക് സർവ്വസ്വാതന്ത്ര്യവും നൽകിയിട്ടുണ്ട് ഇവർ. എന്തിനേറെ പറയുന്നു ഉറങ്ങുന്നതുപോലും രണ്ടുപേരും ഒരുമിച്ച് ഒരു ബെഡ്ഡിലാണ്.

View post on Instagram

25 -കാരിയായ മിന അലാലി എന്ന യുവതിയാണ് തന്റെ ഓമനമൃഗമായി പന്നിക്കുട്ടിയെ വളർത്തുന്നത്. മെർലിൻ എന്നാണ് ഈ പന്നിക്കുട്ടിക്ക് ഇവൾ നൽകിയിരിക്കുന്ന പേര്. കഴിഞ്ഞവർഷം മാർച്ചിൽ ആണ് ഒരു ഫാമിൽ നിന്നും മിന മെർലിനെ സ്വന്തമാക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ തനിക്ക് മെർലിനോട് വല്ലാത്തൊരു അടുപ്പം തോന്നിയെന്നാണ് മിന പറയുന്നത്. ഇപ്പോൾ തനിക്ക് രാത്രിയിൽ ഉറക്കം വരണമെങ്കിൽ മെർലിനെ കെട്ടിപ്പിടിച്ചു കിടക്കണം എന്നും ഇവർ പറയുന്നു. ഇലക്ട്രിക് സ്വിച്ചുകൾ ഓഫാക്കാനും ഓണാക്കാനും മിന മെർലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ നൃത്തം ചെയ്യാനും ഹൈഫൈ തരാനും ഒക്കെ ഈ പന്നിക്കുട്ടിക്ക് അറിയാം. വിയറ്റ്നാമിസ് ഇനത്തിൽപ്പെട്ട പന്നിയുടെ ഭാരം ഏകദേശം 15 കിലോഗ്രാം ആണ്, ഇതിന് 3 അടി വരെ നീളമുണ്ടാകും.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് മിനയും മെർലിനും. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇവരുടെ ഇൻസ്റ്റാ അക്കൗണ്ടിന് ഉള്ളത്. മൃഗസ്നേഹികളായ നിരവധി പേരാണ് മെർലിന്റെ വീഡിയോയ്ക്ക് താഴെ ആരാധകരായി എത്താറുള്ളത്. 'ലോകത്തിലെ ഏറ്റവും സ്മാർട്ടസ്റ്റ് പന്നി' എന്നാണ് മെർലിന് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം. മെർലിനെ കൂടാതെ രണ്ടു വയസ്സ് പ്രായമുള്ള രണ്ട് എലികളും മിനയ്ക്ക് ഓമനകളായുണ്ട്. മില്ലി, മിറക്കിൾ എന്നിങ്ങനെയാണ് ഇവയുടെ പേര്.