ഇനി എന്താണ് അല്യൂക്സ് എന്നല്ലേ? മായൻ വിശ്വാസമനുസരിച്ച് അതിമാനുഷിക ജീവികളാണ് ഈ അല്യൂക്സുകൾ. ഇവ കാട്ടിലും പാടത്തും ഒക്കെയാണ് ജീവിക്കുന്നത് എന്നും കരുതുന്നു.

ഇന്റർനെറ്റിന്റെ ലോകം ഒരു വല്ലാത്ത ലോകമാണ്. അവിടെ പല ഊഹാപോഹങ്ങളും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും എല്ലാം ആളുകൾ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ, ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് അത് ചെയ്യുമോ? മെക്സിക്കന്‍ പ്രസിഡണ്ട് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ അത്തരത്തിൽ ഒരു ചിത്രം പങ്ക് വച്ചു. അതിൽ മരത്തിൽ ഇരിക്കുന്ന ഒരു വിചിത്രമായ ജീവിയെ കാണാം. ഒറ്റനോട്ടത്തിൽ പേടിച്ചുപോകുന്ന രൂപമാണ് ഇത്. 

ഈ ചിത്രം പങ്ക് വച്ചുകൊണ്ട് പ്രസിഡണ്ട് കുറിച്ചത് ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണ് എന്നാണ്. ഏതായാലും പ്രസിഡണ്ടിന്റെ പോസ്റ്റല്ലേ? പോരാത്തതിന് അതിൽ ഒരു ഭീകരസ്വത്വവും. പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. 28 ലക്ഷത്തിലധികം പേരാണ് ട്വീറ്റ് കണ്ടത്. അനവധിപേർ അത് ലൈക്ക് ചെയ്യുകയും ചെയ്തു. ഉടനടി തന്നെ ഇതേക്കുറിച്ച് പല ചർച്ചകളും നടന്നു. മായ ട്രെയിൻ പദ്ധതിയിൽ ജോലി ചെയ്യുന്ന ഒരു എൻജിനീയർ മൂന്ന് ദിവസം മുമ്പ് എടുത്തതാണ് ഈ ചിത്രം എന്നും പ്രസിഡണ്ട് അവകാശപ്പെട്ടു. എന്നാൽ, മറ്റ് ചിലർ ഇതിന് പിന്നിലെ സത്യം മറ്റൊന്നാണ് എന്നാണ് പറഞ്ഞത്. പുതിയ ചിത്രം എന്നും പറഞ്ഞ് പ്രസിഡണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത് ശരിക്കും ഫെബ്രുവരി 21 -ന് എടുത്ത ചിത്രമാണ് എന്നാണ് അവർ സൂചിപ്പിച്ചത്. 

Scroll to load tweet…

ഇനി എന്താണ് അല്യൂക്സ് എന്നല്ലേ? മായൻ വിശ്വാസമനുസരിച്ച് അതിമാനുഷിക ജീവികളാണ് ഈ അല്യൂക്സുകൾ. ഇവ കാട്ടിലും പാടത്തും ഒക്കെയാണ് ജീവിക്കുന്നത് എന്നും കരുതുന്നു. അതുപോലെ തന്നെ മനുഷ്യരെ കളിപ്പിക്കാനായി ഒരുപാട് വികൃതികളും ഈ ജീവികൾ കാട്ടുമെന്ന് വിശ്വസിക്കുന്നു. അവ ആളുകളെ പറ്റിക്കുകയും അവരുടെ സാധനങ്ങളെടുത്ത് ഒളിപ്പിച്ച് വച്ച് അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും എന്നൊക്കെയാണ് വിശ്വാസം. അവയെ പ്രീതിപ്പെടുത്തുന്നതിനായി ഇന്നും ആളുകൾ നേർച്ചസമർപ്പണം അടക്കം പലതും ചെയ്യാറുണ്ട്.

ഏതായാലും ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് തന്നെ ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇട്ടത് ആളുകളിൽ ചിരി പടർത്തുന്നതിനും കാരണമായിട്ടുണ്ട്.