പിറ്റേന്ന് രാവിലെ 7:40 ന്, മാരകായുധങ്ങളുമായി ഒരാൾ വീട്ടിലുണ്ട് എന്ന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് പൊലീസ് ഏഞ്ചലയുടെ വീട്ടിലെത്തി. അപ്പോഴാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. ആ സമയത്ത് ഫ്ലോറസിന്റെ 16 വയസ്സുള്ള മകനെ കസ്റ്റഡിയിലെടുത്തു.
ലോസ് ഏഞ്ചൽസിൽ ഒരമ്മ (Los Angeles mom) പിശാചുബാധിച്ചു (possessed by demons) എന്നും പറഞ്ഞ് തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തി. 38 -കാരിയായ ഏഞ്ചല ഡോൺ ഫ്ലോറസാണ് (Angela Dawn Flores) കുട്ടികളെ കൊലപ്പെടുത്തിയത്. രാത്രി അയൽക്കാരന്റെ വീട്ടിലേക്ക് ബൈബിളിന്റെ ഒരു പകർപ്പും ഒരു മെഴുകുതിരിയുമായി ഇവർ കടന്നുചെല്ലുകയായിരുന്നു. ഇവരുടെ അപരിചിതമായ പെരുമാറ്റം കണ്ട് അയൽക്കാർ അധികാരികളെ വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവരുടെ അവസ്ഥ ശരിയല്ല എന്ന് തോന്നിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മൂന്ന് കുട്ടികളെ അവർ കൊന്നിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ വരെ ഇത് ആരും അറിഞ്ഞില്ല.
ബുധനാഴ്ച ഇവരെ കോടതിയിൽ ഹജരാക്കി. മക്കളായ നതാലി ഫ്ലോറസ് (12), കെവിൻ യാനെസ് (10), നഥാൻ യാനെസ് (8) എന്നിവരെയാണ് ഏഞ്ചല കൊലപ്പെടുത്തിയത്. 16 വയസ്സുള്ള മകനും തന്നെ കൊലപാതകങ്ങളിൽ സഹായിച്ചതായി ഇവർ പിന്നീട് പൊലീസിനോട് സമ്മതിച്ചു. ഏഞ്ചലയ്ക്ക് ആകെ ഏഴുമക്കളാണ്.
ശനിയാഴ്ച രാത്രിയിൽ ഇവർ അലറുന്നതായി കേട്ടു എന്ന് അയൽക്കാർ വെളിപ്പെടുത്തി. 'എനിക്ക് ആരെയും കാണാൻ കഴിഞ്ഞില്ല. ഏഞ്ചലയുടെ വീട്ടിൽ നിന്നും 'എന്റെ കുടുംബം എന്നെ ഉപദ്രവിക്കുന്നു' എന്ന് പറഞ്ഞുംകൊണ്ടുള്ള നിലവിളി കേട്ടുകൊണ്ടേയിരുന്നു. പക്ഷേ അവൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല' എന്നാണ് അയൽക്കാർ പറഞ്ഞത്. ബൈബിളും മെഴുകുതിരിയുമായി ഏഞ്ചല അയൽവീട്ടിലേക്ക് പോകുന്നതായി കണ്ടു എന്നും അയൽക്കാരൻ കനാൽസ് പറഞ്ഞു.
പൊലീസാണ് പാരാമെഡിക്സിനെ വിളിക്കുന്നതും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും. പിറ്റേന്ന് രാവിലെ 7:40 ന്, മാരകായുധങ്ങളുമായി ഒരാൾ വീട്ടിലുണ്ട് എന്ന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് പൊലീസ് ഏഞ്ചലയുടെ വീട്ടിലെത്തി. അപ്പോഴാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. ആ സമയത്ത് ഫ്ലോറസിന്റെ 16 വയസ്സുള്ള മകനെ കസ്റ്റഡിയിലെടുത്തു. ഫ്ലോറസിന്റെ കൗമാരക്കാരനായ മറ്റൊരു മകനാണ് പൊലീസിനെ വിളിച്ചതെന്ന് എബിസി ലോസ് ഏഞ്ചൽസ് റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരത്തോടെ, സ്വന്തം മക്കളെ കൊന്നതായി സമ്മതിച്ചതിനെത്തുടർന്ന് ഫ്ലോറസിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
2005 -ൽ ഏഞ്ചല വിവാഹമോചിതയായിരുന്നു. എന്നാൽ, ഈ കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ് അവർ തന്നെ വിളിച്ച് മതത്തെ കുറിച്ചും ദൈവത്തെ കുറിച്ചും എന്തൊക്കെയോ പറഞ്ഞു എന്ന് അവരുടെ മുൻഭർത്താവ് ജേക്കബ് കൊറോണ പറയുന്നു. അപ്പോഴൊക്കെ തനിക്കെന്തോ പന്തികേട് തോന്നി എന്നും കൊറോണ പറഞ്ഞു. അയൽക്കാരിൽ പലർക്കും ഇപ്പോഴും നടന്ന സംഭവങ്ങൾ വിശ്വസിക്കാനായിട്ടില്ല.
