14 വയസുള്ള തന്റെ കുട്ടി രാവിലെ പറഞ്ഞ ഒരു കാര്യം തന്നെ വല്ലാതെ അസ്വസ്ഥയാക്കി. എല്ലാ കൗമാരക്കാരും ഇതുപോലെ മൊബൈൽ ഫോണിനും ​ഗെയിം കളിക്കുന്നതിനും അടിമകളാണോ എന്നും സ്ത്രീ കുറിച്ചിട്ടുണ്ട്.

ചൈനയിൽ ഒരു അമ്മ എഴുതിയ കുറിപ്പാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മക്കൾക്ക് ഫോണിനോടുള്ള അഡിക്ഷൻ കാരണം ബുദ്ധിമുട്ടിലായിരിക്കുന്ന അനേകം അമ്മമാരെയും അച്ഛന്മാരെയും നമ്മുടെ ചുറ്റിലും കാണാം അല്ലേ? അതുപോലെ തന്നെ ആയിരുന്നു ഈ അമ്മയുടെ അവസ്ഥയും. ട്രെയിനിൽ വച്ചാണ് അമ്മ ഈ കുറിപ്പെഴുതിയത്. പിന്നീട് അതേ ട്രെയിനിൽ യാത്ര ചെയ്ത ഒരു ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ഈ കുറിപ്പ് കണ്ടെത്തിയത്. ഷെജിയാങ് പ്രവിശ്യയിലെ നിങ്‌ബോയിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഒക്ടോബർ 29 -ന് ഈ കുറിപ്പ് എഴുതിയത്. അവർ അത് ഒരു വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ക്ലീനിംഗ് സ്റ്റാഫ് അത് യഥാസമയം നീക്കം ചെയ്തില്ല. രണ്ട് ദിവസത്തിന് ശേഷം, ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഈ കുറിപ്പ് കണ്ടെത്തുകയായിരുന്നു.

14 വയസുള്ള തന്റെ കുട്ടി രാവിലെ പറഞ്ഞ ഒരു കാര്യം തന്നെ വല്ലാതെ അസ്വസ്ഥയാക്കി. എല്ലാ കൗമാരക്കാരും ഇതുപോലെ മൊബൈൽ ഫോണിനും ​ഗെയിം കളിക്കുന്നതിനും അടിമകളാണോ എന്നും സ്ത്രീ കുറിച്ചിട്ടുണ്ട്. കത്ത് കണ്ടെത്തിയ 21 -കാരിയായ വിദ്യാർത്ഥിനി അത് വീട്ടിലേക്ക് കൊണ്ടുപോവുകയും അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് കുറിപ്പ് വൈറലായി മാറിയത്. താനും ഇതുപോലെ കഴിഞ്ഞ വർഷം തന്റെ വിഷമങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. അതിനാൽ ആ സ്ത്രീയുടെ പ്രയാസം മനസിലാകും എന്നും അവൾ പറഞ്ഞു.

ഒപ്പം താനും പണ്ട് ഇതുപോലെ ടിവിക്കും ഫോണിനും അടിമയായിരുന്നു എന്നും അതിൽ നിന്നും കരകയറാൻ മാതാപിതാക്കൾ സഹായിച്ചു എന്നും യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പറയുന്നു. അവരും ഫോണിൽ നോക്കാതെ പുസ്തകം വായിക്കുന്ന ശീലങ്ങളിലേക്കടക്കം മാറി എന്നും അവൾ പറഞ്ഞു. അതുപോലെ മാതാപിതാക്കൾ കൂടി മാറിയാൽ ചിലപ്പോൾ ഫോൺ ഉപയോ​ഗം കുറഞ്ഞേക്കാം എന്നാണ് അവൾ പറയുന്നത്. എന്തായാലും, ചൈനയിൽ സോഷ്യൽ മീഡിയയിൽ കൗമാരക്കാരിലെ ഫോൺ അഡിക്ഷനെ കുറിച്ച് വലിയ ചർച്ച നടക്കാൻ ഇത് കാരണമായി.