ലാവെലിൽ ഏകദേശം 5,000 -ത്തോളം ആളുകളാണ് താമസിക്കുന്നത്. നായ്ക്കളും കുരങ്ങുകളും തമ്മിലുള്ള ഈ യുദ്ധത്തിൽ പരിഭ്രാന്തരായ അവർ ഒടുവിൽ വനം വകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ, വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതുവരെ ഒരു കുരങ്ങിനെപ്പോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരു കുട്ടിക്കുരങ്ങിനെ കടിച്ച് കൊന്നതിന്റെ പ്രതികാരമായി രോഷാകുലരായ കുരങ്ങുകൾ(Monkeys) നൂറുകണക്കിന് നായ്ക്കുട്ടികളെ കൊന്നതായി റിപ്പോർട്ട്. കണ്ണിൽ കണ്ട നായക്കുട്ടികളെ എല്ലാം എടുത്തുകൊണ്ട് പോയി കെട്ടിടങ്ങളുടെ മുകളിൽ നിന്നും, മരങ്ങളിൽ നിന്നും വലിച്ചെറിഞ്ഞ് ക്രൂരമായി കൊന്നുകളയുകയായിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ലാവെൽ ഗ്രാമ( Lavul in Maharashtra’s Beed district)ത്തിലാണ് സംഭവം നടന്നത്. കോപം കൊണ്ട് വിറളിപിടിച്ച് വാനരക്കൂട്ടം കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൊന്നൊടുക്കിയത് 250 നായ്ക്കുട്ടികളെയാണ്.

ഇതുകൊണ്ടും കലി അടങ്ങാത്ത അവ ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളെയും ഉപദ്രവിക്കുകയാണ്. ആക്രമണത്തെ സ്ഥിരീകരിക്കുന്ന ചിത്രങ്ങളും ഇപ്പോൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നിൽ, ഒരു കുരങ്ങൻ ഒരു നായ്ക്കുട്ടിയെ ഒരു കെട്ടിടത്തിന്റെ മുകളിലേയ്ക്ക് വലിച്ചു കൊണ്ടുപോകുന്നതും, മേൽക്കൂരയിൽ നിന്ന് താഴെ ഇടുന്നതും കാണാം. മറ്റൊരു വീഡിയോവിൽ, പ്രദേശത്തെ സ്ത്രീകളും കുട്ടികളും സുരക്ഷയ്ക്കായി ഓടുമ്പോൾ നായ്ക്കൾ കുരങ്ങുകളെ ഓടിക്കുന്നതും കാണാം.

ലാവെലിൽ ഏകദേശം 5,000 -ത്തോളം ആളുകളാണ് താമസിക്കുന്നത്. നായ്ക്കളും കുരങ്ങുകളും തമ്മിലുള്ള ഈ യുദ്ധത്തിൽ പരിഭ്രാന്തരായ അവർ ഒടുവിൽ വനം വകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ, വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതുവരെ ഒരു കുരങ്ങിനെപ്പോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനെത്തുടർന്ന്, നായ്ക്കളെ രക്ഷിക്കാൻ ഗ്രാമവാസികൾ സ്വയം മുന്നോട്ടിറങ്ങി. എന്നാൽ കുരങ്ങുകൾ ആ ശ്രമങ്ങളെ എല്ലാം പ്രതിരോധിച്ചു. നായ്ക്കളെ രക്ഷിക്കാനായി കെട്ടിടത്തിൽ കയറുന്നതിനിടെ ചില ആളുകൾ താഴെ വീണ് പരിക്കേൽക്കുകയും ചെയ്തു.

എന്തായാലും സംഘർഷം രൂക്ഷമാകുന്നതോടെ, നായ്ക്കൾ പ്രദേശത്ത് നിന്ന് കൂട്ടത്തോടെ ഓടിപ്പോവുകയാണ്. നായ്ക്കളെ ഉന്മൂലനം ചെയ്തിട്ടും തൃപ്തിവരാതെ, കുരങ്ങുകൾ ഇപ്പോൾ ചെറിയ കുട്ടികളുടെ പിന്നാലെയാണ്. സ്കൂൾ കുട്ടികളെ കുരങ്ങുകൾ ആക്രമിക്കുന്നത് ഗ്രാമവാസികളെ കൂടുതൽ പരിഭ്രാന്തരാക്കുന്നു. എട്ട് വയസ്സുള്ള ഒരു കുട്ടിയെ വാനരക്കൂട്ടം വലിച്ചിഴച്ചതായി പറയപ്പെടുന്നു. ഒടുവിൽ ഗ്രാമവാസികൾ അവയ്ക്കെതിരെ കല്ലെറിഞ്ഞപ്പോൾ മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.