Asianet News MalayalamAsianet News Malayalam

UK’s black children : യുകെ -യിൽ പകുതിയിലധികം കറുത്ത വർ​ഗക്കാരായ കുട്ടികളും ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട്

വ്യവസ്ഥാപിതമായ വംശീയത ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും അതിനെ അവ​ഗണിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ലേബർ പാർട്ടി ആരോപിക്കുന്നു. 

more than half of black children living in poverty in UK
Author
UK, First Published Jan 4, 2022, 12:07 PM IST

യുകെ(UK)യിലെ പകുതിയിലധികം കറുത്തവർഗക്കാരായ കുട്ടികളും(Black children) ഇപ്പോൾ ദാരിദ്ര്യ(Poverty)ത്തിലാണ് വളരുന്നതെന്ന് ഔദ്യോഗികമായൊരു ഡാറ്റയുടെ പുതിയ വിശകലനം വെളിപ്പെടുത്തുന്നു. കറുത്ത വർ​ഗക്കാരായ കുട്ടികൾ ഇപ്പോൾ വെളുത്ത കുട്ടികളേക്കാൾ ദരിദ്രരായി വളരാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. വരുമാനത്തെ സംബന്ധിച്ച സർക്കാർ കണക്കുകൾ പരിശോധിച്ചാണ് ലേബർ പാർട്ടി ​ഗവേഷണം നടത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദശകത്തിൽ ദരിദ്ര വീടുകളിലെ കറുത്ത വർ​ഗക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി. ദാരിദ്ര്യത്തിൽ കഴിയുന്ന കറുത്ത വർ​ഗക്കാരായ കുട്ടികളുടെ അനുപാതം 2010-11-ൽ 42% ആയിരുന്നത് 2019-20 -ൽ 53% ആയി ഉയർന്നു. 2010 -ൽ കൺസർവേറ്റീവുകൾ അധികാരമേറ്റശേഷം ദാരിദ്ര്യത്തിൽ വളരുന്ന കറുത്ത വർ​ഗക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി എന്ന് വിശകലനം അനുസരിച്ച് ഗാർഡിയനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 2010-11-ൽ വെറും 205,000 ആയിരുന്നത് 2019-20 -ൽ 412,000 ആയി ഉയർന്നു, കറുത്ത വർ​ഗക്കാരായ കുട്ടികളുടെ മൊത്തം എണ്ണത്തിലും വർദ്ധനവുണ്ടായി. 

വ്യവസ്ഥാപിതമായ വംശീയത ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും അതിനെ അവ​ഗണിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ലേബർ പാർട്ടി ആരോപിക്കുന്നു. സ്ത്രീകൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള ഷാഡോ സെക്രട്ടറി ആനിലീസ് ഡോഡ്‌സ് എംപി പറഞ്ഞു: “ഈ ക്രിസ്‌മസിന് കറുത്ത കുട്ടികളിൽ പകുതിയിലധികം പേരും ഇരട്ടിയിലധികം ദാരിദ്ര്യത്തിൽ വളരുന്നതിൽ കൺസർവേറ്റീവ്സ് ലജ്ജിക്കണം. കുട്ടികളുടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഘടനാപരമായ അസമത്വങ്ങൾ പരിഹരിക്കാൻ മന്ത്രിമാർ കാര്യമായൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ കഴിഞ്ഞ ദശകത്തിൽ അത് കുതിച്ചുയർന്നതിൽ അതിശയിക്കാനില്ല.“ 

2019-20 -ൽ 61% ബംഗ്ലാദേശി കുട്ടികളും 55% പാക്കിസ്ഥാനി കുട്ടികളും ദാരിദ്ര്യത്തിലാണ് വളരുന്നതെന്നും ഡാറ്റ വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിൽ കഴിയുന്ന വെള്ളക്കാരായ കുട്ടികളുടെ അനുപാതം 26% ആയിരുന്നു, 2010-11 ൽ ഇത് 24% ആയിരുന്നു. 2010-11ൽ ഏകദേശം 34% ഇന്ത്യൻ കുട്ടികളും ദാരിദ്ര്യത്തിലായിരുന്നു, 2019-20ൽ ഇത് 27% ആയി കുറഞ്ഞു. 

Follow Us:
Download App:
  • android
  • ios