'ഞാൻ പുറത്ത് ഇറങ്ങുമ്പോൾ അത് എന്റെ സ്വാതന്ത്ര്യത്തിന്റെ മണിക്കൂറാണ്. ഞാൻ സന്തോഷവാനാണ്. ഞാൻ വന്ന ദിവസം പോലെ ഫിറ്റായി തന്നെ ഞാൻ പുറത്തേക്ക് നടക്കുന്നു. ഞാൻ വീട്ടിലേക്ക് വരുന്നു' അയാൾ പറഞ്ഞു.

ബ്രിട്ടനി(Britain)ലെ ഏറ്റവും കുപ്രസിദ്ധനായ തടവുകാരൻ ഒടുവിൽ ജയിലിന് പുറത്തേക്ക്. '30 അസാധാരണ വർഷങ്ങൾക്ക് ശേഷം താൻ പുറത്തേക്ക് വരികയാണ്. ജയിലിനകത്തുണ്ടായിരുന്നതിനേക്കാൾ പുറത്തേക്ക് വരുമ്പോൾ കൂടുതൽ ഫിസിക്കലി ഫിറ്റ് ആയിരിക്കാനാണ് ശ്രമം' എന്നും 69 -കാരനായ ചാൾസ് ബ്രോൺസൺ(Charles Bronson) പറയുന്നു. 

നിലവിൽ മിൽട്ടൺ കെയ്‌നിലെ എച്ച്‌എംപി വുഡ്‌ഹില്ലിലാണ്, 'ബ്രിട്ടനിലെ ഏറ്റവും അക്രമാസക്തനായ തടവുകാരൻ' എന്ന് വിളിക്കപ്പെടുന്ന ഇയാളുള്ളത്. 40 വർഷത്തിലേറെക്കാലം അഴികൾക്ക് പിന്നിൽ ചെലവഴിച്ച ബോക്സർ കൂടിയായ ഇയാൾ പറഞ്ഞത്, ശരിയായ തീയതി അറിവായിട്ടില്ലെങ്കിലും ജൂണിലോ ജൂലൈയിലോ താൻ പുറത്തിറങ്ങും എന്നാണ്. പബ്ലിക് പരോൾ ഹിയറിം​ഗിലാണ് ഇയാളെ പുറത്ത് വിടുന്നതിനെ കുറിച്ച് തീരുമാനമുണ്ടാവുക. 

കലാകാരനായ സാൽവഡോർ ദാലിയോടുള്ള ബഹുമാനാർത്ഥം സാൽവഡോർ എന്ന് പേരുമാറ്റിയ ബ്രോൺസൺ, 1974-ൽ സായുധ കൊള്ളയുടെ പേരിൽ ആദ്യമായി തടവിലാക്കപ്പെട്ടു. എന്നാൽ, അക്കാലയളവിൽ ജയിലിനകത്ത് 10 ജയിൽ ഉപരോധങ്ങൾ നടത്തി. കുറഞ്ഞത് 20 ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും നഷ്ടം വരുത്തുകയും ചെയ്തു. ജയിലിലെ അതിക്രമങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇയാൾ വരുത്തി എന്ന് കണക്കാക്കുന്നു. 

43 വർഷത്തെ ജയിൽ വാസത്തിനിടെ 120 -ലധികം തവണ ഇയാളെ ജയിലുകൾ മാറ്റി. അതിൽ ഭൂരിഭാഗവും ഏകാന്ത തടവിലായിരുന്നു. 30 വർഷത്തോളമായി ഈ തടവുകാരൻ സ്വതന്ത്രനായി കഴിഞ്ഞിട്ട്. 2008 -ൽ പുറത്തിറങ്ങിയ ബ്രോൺസൺ എന്ന ജീവചരിത്രത്തിൽ ടോം ഹാർഡി ഹാർഡ്മാൻ ആയി അഭിനയിച്ചു. അത് ഇയാളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 

എൺപതുകളുടെ അവസാനത്തിൽ ലണ്ടനിലെ ഈസ്റ്റിൽ നക്കിൾ-ബോക്സിംഗ് കരിയർ ആരംഭിച്ച ബ്രോൺസൺ, തനിക്ക് ഇപ്പോഴും '30 സെക്കൻഡിനുള്ളിൽ 95 പ്രസ്സ്-അപ്പുകൾ' ചെയ്യാനും പതിവായി വ്യായാമം ചെയ്യാനും കഴിയുമെന്ന് കൂട്ടിച്ചേർത്തു. 'ഞാൻ പുറത്ത് ഇറങ്ങുമ്പോൾ അത് എന്റെ സ്വാതന്ത്ര്യത്തിന്റെ മണിക്കൂറാണ്. ഞാൻ സന്തോഷവാനാണ്. ഞാൻ വന്ന ദിവസം പോലെ ഫിറ്റായി തന്നെ ഞാൻ പുറത്തേക്ക് നടക്കുന്നു. ഞാൻ വീട്ടിലേക്ക് വരുന്നു' അയാൾ കൂട്ടിച്ചേർത്തു. 2008 -ൽ ടോം ഹാർഡിയുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം കണ്ടതിന് ശേഷം ബ്രോൺസണുമായി അടുത്ത സൗഹൃദം സ്ഥാപിച്ച മുൻ മോഡൽ ഇയാളെ ജയിൽ മോചിതനാക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. 

എച്ച്എംപി വുഡ്ഹില്ലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം കഴിഞ്ഞ ഡിസംബറിൽ ജെമ്മ ഫെർണാണ്ടസ് എന്ന മോഡൽ 69 -കാരനായ ബ്രോൺസണുമായി കൂടിക്കാഴ്ച നടത്തി. ലണ്ടനിൽ താമസിക്കുന്ന മുൻ മോഡൽ, കത്തുകളിലൂടെയും വീഡിയോ കോളുകളിലൂടെയും സൗഹൃദം സ്ഥാപിച്ചു - അയാളെ മുഖാമുഖം കാണാനുള്ള സന്ദർശനം പോലും അവൾക്ക് അനുവദിച്ചു. അവർ വളരെ അടുപ്പത്തിലായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ബ്രോൺസണിനെ സന്ദർശിച്ചതിനെ കുറിച്ച് വളരെ ആവേശത്തോടെയാണ് മോഡൽ പ്രതികരിച്ചിരുന്നത്. താനയാളെ കണ്ടുവെന്നും കെട്ടിപ്പിടിച്ചുവെന്നും അത് വളരെ സന്തോഷം തരുന്നതായിരുന്നു എന്നുമെല്ലാം അവർ പ്രതികരിച്ചിരുന്നു. ഏതായാലും ബ്രോൺസൺ ഉടനെ തന്നെ താൻ ജയിൽ മോചിതനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.