ചൈനക്കാരായ യുവതീ യുവാക്കൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും ഉണ്ടാകുന്ന വിവാഹ സമ്മർദ്ദത്തെക്കുറിച്ചുള്ള ഒരു ഓൺലൈൻ ചർച്ചയിലായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ.
30 -കാരിയായ മകൾ ഏറെ നിർബന്ധിച്ചിട്ടും വിവാഹത്തിന് സമ്മതിക്കാത്തതിനാൽ താൻ വിഷാദരോഗിയായി എന്ന പരാതിയുമായി അമ്മ. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഡോക്‌ടർ ഗാവോ പാൻയു ജിയാങ്‌സു ആണ് കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ 59 -കാരിയായ രോഗിയുടെ വിഷാദരോഗത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഷാവോ എന്ന യുവതിയാണ് വിചിത്രമായ കാരണവുമായി വിഷാദരോഗത്തിന് ചികിത്സ തേടിയെത്തിയത്.
മകൾ വിവാഹം കഴിക്കാൻ തയ്യാറാകാതിരുന്നത് അപമാനമായാണ് ഷാവോ കരുതിയിരുന്നത്. അത് അവരിൽ സമൂഹത്തിലെ മറ്റുള്ളവരുടെ മുൻപിൽ താൻ ചെറുതായി പോകുന്നു എന്ന തോന്നൽ ഉണ്ടാക്കിയെന്നുമാണ് ഡോക്‌ടർ ഗാവോ പറയുന്നത്. തന്റെ പരിചയക്കാരെല്ലാം തന്നെക്കുറിച്ചും മകളെ കുറിച്ചും അപവാദങ്ങൾ പറയുന്നതായും ഇവർ കരുതിയിരുന്നുവത്രേ. അതുകൊണ്ടുതന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മകളോട് സ്ഥിരമായി വഴക്കിടുന്നതും കരയുന്നതുമൊക്കെ ഇവരുടെ പതിവായിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട ചികിത്സയിലൂടെ അവരുടെ മാനസികാവസ്ഥ മെച്ചപ്പെട്ടതായും ഗോവോ വെളിപ്പെടുത്തി.
ചൈനക്കാരായ യുവതീ യുവാക്കൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും ഉണ്ടാകുന്ന വിവാഹ സമ്മർദ്ദത്തെക്കുറിച്ചുള്ള ഒരു ഓൺലൈൻ ചർച്ചയിലായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. ചൈനയിലെ വിവാഹ നിരക്ക് കഴിഞ്ഞ വർഷം റെക്കോർഡ് താഴ്ചയിൽ എത്തിയിരുന്നു, 6.83 ദശലക്ഷം ദമ്പതികൾ മാത്രമാണ് കഴിഞ്ഞ വർഷം വിവാഹിതരായത്. 2013 -ലെ 13.47 ദശലക്ഷം വിവാഹങ്ങളിൽ നിന്ന് തുടർച്ചയായി ഇത് ഒമ്പതാം വർഷമാണ് വാർഷിക ഇടിവ് രേഖപ്പെടുത്തിയത്. ചൈനയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് വിവാഹങ്ങൾ നടന്നത് 1979 -ൽ ആയിരുന്നു. 6.37 ദശലക്ഷം വിവാഹങ്ങൾ മാത്രമാണ് ആ വർഷം നടന്നത്.
അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അവിവാഹിതയായി തുടരാനാണ് ഇവിടുത്തെ ഭൂരിഭാഗം യുവതീ യുവാക്കളും ആഗ്രഹിക്കുന്നത് എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്.
വായിക്കാം: 12 -കാരിയുടെ വീൽച്ചെയർ പട്ടാപ്പകൽ മോഷ്ടിച്ചു, എങ്ങനെയിത് ചെയ്യാൻ തോന്നിയെന്ന് പെൺകുട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
