Asianet News MalayalamAsianet News Malayalam

ഒറ്റമനുഷ്യരില്ലാത്ത പ്രേതന​ഗരത്തിൽ ഏഴുദിവസം, മി. ബീസ്റ്റിന്റെ വീഡിയോയ്‍ക്ക് 77 മില്ല്യൺ കാഴ്ച്ചക്കാർ

ക്രോയേഷ്യയിലെ ഒരു അനാഥന​ഗരത്തിലാണ് യൂട്യൂബറും സംഘവും ഏഴ് ദിവസം താമസിച്ചത്. 'താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും കഠിനമേറിയ ചലഞ്ച്' എന്നാണ് യൂട്യൂബർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

mrbeast spends seven days abandoned city in croatia rlp
Author
First Published Mar 5, 2024, 9:19 AM IST

വളരെ പ്രശസ്തനായ യൂട്യൂബറാണ് മിസ്റ്റർ ബീസ്റ്റ് (MrBeast). ജിമ്മി ഡൊണാൾഡ്‌സൺ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. വളരെ കഠിനമായ അനേകം ചലഞ്ചുകളാണ് ഈ യൂട്യൂബർ തന്റെ ഫോളോവേഴ്സിനായി പലപ്പോഴും നടത്താറുള്ളത്. ഏഴു ദിവസം മണ്ണിനടിയിൽ ശവപ്പെട്ടിക്കകത്ത് കിടക്കുക എന്നതായിരുന്നു അതിൽ ഒരെണ്ണം. ഇപ്പോഴിതാ പുതിയൊരു കാര്യമാണ് മിസ്റ്റർ ബീസ്റ്റ് തന്റെ ഫോളോവേഴ്സിന് വേണ്ടി ചെയ്തിരിക്കുന്നത്. എല്ലാവരാലും ഉപേക്ഷിച്ച് കിടക്കുന്ന ഒരു പ്രേതന​ഗത്തിൽ ഏഴുദിവസം താമസിക്കുക എന്നതായിരുന്നു ആ ചലഞ്ച്. 

ക്രോയേഷ്യയിലെ ഒരു അനാഥന​ഗരത്തിലാണ് യൂട്യൂബറും സംഘവും ഏഴ് ദിവസം താമസിച്ചത്. 'താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും കഠിനമേറിയ ചലഞ്ച്' എന്നാണ് യൂട്യൂബർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 76 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഡുബ്രോവ്‌നിക്കിന് സമീപത്തുള്ള വിജനമായ ക്രൊയേഷ്യൻ തീരദേശ നഗരമായ കുപാരിയിലാണ് മി. ബീസ്റ്റ് ഏഴു ദിവസം താമസിച്ചത്. ഈ ന​ഗരത്തിലുള്ളത് ഏഴ് തകർന്ന ഹോട്ടലുകളാണ്. ഇതിൽ ഏറ്റവും പഴക്കം ചെന്നത് 1920 -ൽ നിർമ്മിച്ചു എന്നാണ് കരുതുന്നത്. എന്നാൽ, 1991 -ലെ ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ഈ പട്ടണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. 

വെള്ളം, ഇൻസ്റ്റന്റ് ഫുഡ്, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയൊക്കെയായിട്ടാണ് മി. ബീസ്റ്റും സംഘവും ഇവിടെ എത്തിയത്. കടുത്ത തണുപ്പായിരുന്നു ഇവിടെ. ആദ്യത്തെ ദിവസം തന്നെ രാത്രിയിൽ എന്തോ ചില്ല് പൊട്ടിത്തകരുന്ന ശബ്ദം കേട്ട് സംഘത്തിലെ രണ്ടുപേർ അർധരാത്രി ഉറക്കമുണർന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വെള്ളം തീരാറായി. അതോടെ സംഘത്തിലെ രണ്ടുപേർ ചലഞ്ച് പൂർത്തിയാക്കാതെ മടങ്ങിപ്പോയി. ശേഷിച്ച ദിവസം മി. ബീസ്റ്റും ഒരു സുഹൃത്തും ക്യാമറ ചെയ്യുന്നവരും മാത്രമാണ് ഉണ്ടായിരുന്നത്. 

ഒറ്റപ്പെടലായിരുന്നു അവിടെ അനുഭവിച്ച ഏറ്റവും വലിയ വെല്ലുവിളി എന്നാണ് യൂട്യൂബർ പറയുന്നത്. 

വായിക്കാം: കാമുകൻ കറന്റ് ബില്ലടക്കാൻ പറഞ്ഞു, കടക്ക് പുറത്തെന്ന് യുവതി, അപ്പോൾത്തന്നെ ബ്ലോക്കും ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios