Asianet News MalayalamAsianet News Malayalam

1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവില്‍ ജീവിച്ചിരുന്ന കൗമാരക്കാരന്‍റെ മമ്മി കണ്ടെത്തി

മമ്മിയോടൊപ്പം ഒരു കല്ല് ആയുധം, ഒരു പ്ലേറ്റ്, ഒരു ചെമ്പ് സൂചി, തുണിത്തരങ്ങള്‍, കുറച്ച് ചോളം, മുളക് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. മരണാനന്തര ലോകത്ത് ഉപയോഗിക്കുന്നതിനായി വച്ചതാകാം ഇവയെന്ന് കരുതുന്നു. 

mummy of a teenager who lived 1200 years ago in Peru has been found bkg
Author
First Published Apr 26, 2023, 9:55 AM IST


പെറുവിയന്‍ തലസ്ഥാനമായ ലിമയുടെ സമീപത്ത് നിന്ന് ഒരു കൗമാരക്കാരന്‍റെ മമ്മി കണ്ടെത്തി. മമ്മിക്ക് ഏകദേശം ബിസി 800 - 1200 വരെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. മമ്മയില്‍ നിന്നും ചര്‍മ്മത്തിന്‍റെ ചില ഭാഗങ്ങളും രോമങ്ങളും ലഭിച്ചെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ യോമിറ ഹുമാൻ എഎഫ്‌പിയോട് പറഞ്ഞു. ഏകദേശം  12-ഓ 13-ഓ വയസ്സ് പ്രായമുണ്ടായിരുന്ന ഒരു കുട്ടിയുടെ നന്നായി സംരക്ഷിക്കപ്പെട്ട മമ്മിയാണ് കണ്ടെത്തിയത്. 

പെറുവിലെ കാജമാർക്വില്ല പുരാവസ്തു സ്ഥലത്ത് രണ്ട് മീറ്റർ (6.5 അടി) ആഴത്തില്‍ ഒരു വലിയ പാറയാൽ മൂടപ്പെട്ട ഒരു കുഴിമാടം ഖനനം ചെയ്യുന്നതിനിടെയിലാണ് ഇത് കണ്ടെത്തിയത്. ബിസി 200 ല്‍ ചെളി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട നഗരമാണ് കാജമാർക്വില്ല.  അതായത് പ്രശസ്തമായ ഇന്‍കാ കാലഘട്ടത്തിനും മുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ നഗരം ബിസി 1500 വരെ നിലനിന്നിരുന്നു. നഗരത്തില്‍ ഈ സമയം 10,000 ത്തിനും 20,000 ത്തിനും ഇടയില്‍ ആളുകള്‍ ജീവിച്ചിരുന്നതായി കരുതുന്നു. അതായത് അക്കാലഘത്തില്‍ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നായിരുന്നു ഇത്. 

mummy of a teenager who lived 1200 years ago in Peru has been found bkg

(2022 ല്‍ കാജമാർക്വില്ല പുരാവസ്തു ഖനന സ്ഥലത്ത് നിന്നും കണ്ടെത്തിയ മമ്മി.)

സ്വപ്നയാത്രയ്ക്ക് 17 ലക്ഷം മുടക്കി ടിക്കറ്റെടുത്തു; ഒടുവില്‍ ആളെ കയറ്റാതെ ആഢംബരക്കപ്പല്‍ യാത്രതിരിച്ചു

ഇനിയും ലിംഗഭേദം നടത്തിയിട്ടില്ലാത്ത മമ്മിയുടെ സ്വാഭാവിക മമ്മിഫിക്കേഷന് പ്രദേശത്തെ മണലിലെ ഉയര്‍ന്ന ഉപ്പിന്‍റെ അംശം കാരണമായെന്ന് ഹുമാന്‍ അവകാശപ്പെടുന്നു. ശരീരത്തില്‍ നിന്നും തല വേര്‍പെട്ടിരുന്നെങ്കിലും തലയില്‍ മുടിരോമങ്ങള്‍ കണ്ടെത്തി. അതോടൊപ്പം ചര്‍മ്മത്തിന്‍റെ ചില ഭാഗങ്ങള്‍ കൈത്തണ്ടയിലും കാലുകളിലും അവശേഷിച്ചിരുന്നു. മമ്മിയുടെ താടിയെല്ലില്‍ പല്ലിന്‍റെ ചില ഭാഗങ്ങളും അവശേഷിച്ചിരുന്നു. കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ഹുമാന്‍ അവകാശപ്പെട്ടു. കാരണം, ഇപ്പോള്‍ ലഭിച്ച മമ്മി, മറ്റ് മമ്മികളില്‍ നിന്നും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് ലിമയിലെ സാൻ മാർക്കോസ് സർവകലാശാലയിലെ പുരാവസ്തു ഗവേഷക തലവനായ ഹുമാൻ പറഞ്ഞു.

മമ്മിയോടൊപ്പം ഒരു കല്ല് ആയുധം, ഒരു പ്ലേറ്റ്, ഒരു ചെമ്പ് സൂചി, തുണിത്തരങ്ങള്‍, കുറച്ച് ചോളം, മുളക് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. മരണാനന്തര ലോകത്ത് ഉപയോഗിക്കുന്നതിനായി വച്ചതാകാം ഇവയെന്ന് കരുതുന്നു. 2022 ഫെബ്രുവരിയിൽ നടത്തിയ ഒരു ഖനനത്തില്‍ കാജമാർക്വില്ലയിൽ നിന്ന് എട്ട് കുട്ടികൾ ഉൾപ്പെടെ 20 മമ്മികൾ , പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. അന്ന് കണ്ടെത്തിയവയില്‍ നിന്നും ഏറെ നന്നായി സംരക്ഷിക്കപ്പെട്ട മമ്മിയാണ് ഇപ്പോള്‍ ലഭിച്ചത്. 

പേര് 'ബിസ്ക്കറ്റ്'; പശുവിനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി മുസ്ലീം മതവിശ്വാസി
 

Follow Us:
Download App:
  • android
  • ios