സ്വിഗ്ഗിയുടെ ട്വീറ്റിന് തേങ്ങ ഓര്‍ഡര്‍ ചെയ്ത ആള്‍ തന്നെ മറുപടി ട്വീറ്റുമായെത്തിയത് ഏറെ രസകരമായി.

'വിശ്വാസമാണ് എല്ലാം' എന്ന പരസ്യവാചകം ഏറെ ഓര്‍മ്മിക്കപ്പെടുക ഇന്ത്യയുടെ ക്രിക്കറ്റ് കളി നടക്കുമ്പോഴാണ്. ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട മത്സരത്തിലാണ് ഇന്ത്യ കളിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും. ഇന്ത്യയില്‍ വച്ച നടക്കുന്ന 2023 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്ട്രേയിലയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു ട്വീറ്റ് വൈറലായി. 'താനെയില്‍ നിന്നുള്ള ഒരാള്‍ സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്തു. ഫൈനൽ മത്സരത്തിനാണെങ്കിൽ, ലോകകപ്പ് യഥാർത്ഥത്തിൽ നാട്ടിലേക്ക് വരുന്നു.' എന്ന കുറിപ്പോടെ സ്വിഗ്ഗി മൂന്ന് മണിക്കൂറ് മുമ്പ് പങ്കുവച്ച ട്വീറ്റ് ഇതിനകം ഒന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. ട്വീറ്റ് വൈറലായതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കാനായെത്തി. 

സ്വിഗ്ഗിയുടെ ട്വീറ്റിന് തേങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തി തന്നെ മറുപടിയുമായെത്തി. "അതെ, ഞാൻ താനെയിൽ നിന്നുള്ള ഒരാളാണ്. അയഥാർത്ഥ പ്രകടനത്തിന് 51 തേങ്ങ" എന്ന മറുകുറിപ്പോടെ gordon എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം പ്രതികരിച്ചു. പിന്നാലെ അദ്ദേഹത്തിന്‍റെ ടീം സ്പിരിറ്റിനെ പുകഴ്ത്തി നിരവധി പേര്‍ കുറിപ്പുകളെഴുതി. എന്നാല്‍, ചിലര്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ 51 തേങ്ങകള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള സ്വാധീനത്തേക്കുറിച്ച് തമാശയായി എഴുതി. ഗണപതിക്ക് തേങ്ങ ഉടച്ചാല്‍ തടസങ്ങള്‍ നീങ്ങി വിചാരിച്ച കാര്യം നടക്കുമെന്ന ഹിന്ദു വിശ്വാസ പ്രകാരമായിരുന്നു അദ്ദേഹം 51 തേങ്ങകള്‍ ഓര്‍ഡര്‍ ചെയ്തത്. 

'അല്‍പ്പം താമസിച്ചു'; ക്ഷമാപണത്തോടെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ പുസ്തകം തിരിച്ചെത്തി !

Scroll to load tweet…

93 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ജൊ ദാരോയില്‍ നിന്ന് ഏറ്റവും വലിയ കണ്ടെത്തല്‍ !

"പ്രാർത്ഥനകൾ യാഥാർത്ഥ്യമാകും," എന്നായിരുന്നു മറ്റൊരു ടീം ഇന്ത്യാ ആരാധകന്‍ കുറിച്ചത്. "ഈ സീസണിലെ അവരുടെ രണ്ടാം ദീപാവലിക്ക് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കും," എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. കഴിഞ്ഞ ദിവസം സമാനമായി മറ്റൊരാള്‍ ഇന്ത്യയുടെ വിജയത്തിന് 240 ധൂപ കുറ്റികളായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിനിടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇതുവരെയായി ഒറ്റ കളിപോലും തോല്‍കാതെ ഫൈനലില്‍ എത്തിയ ഇന്ത്യ, ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ മൂന്ന് വിക്കറ്റിന് 128 റണ്‍ എടുത്തു. 

നീരാളിയുമൊത്ത് മുഖാമുഖം; കടലിനടിയില്‍ നീരാളിയുടെ മുന്നില്‍പെട്ട യുവതിയുടെ വീഡിയോ വൈറല്‍ !