അടിയന്തര സഹായം ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും യാതൊരുവിധ മടിയും കൂടാതെ പൊലീസിന്‍റെ സഹായ നമ്പറായ (Help line Number) 100 ലേക്ക് വിളിക്കാമെന്നായിരുന്നു പൊലീസ് അറിയിച്ചത്. 


പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഒക്കെ പൊലീസ് ഡിപ്പാർട്ട്മെന്‍റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. ചിലപ്പോഴൊക്കെ അത് വലിയ തമാശകളായി മാറാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണിത്. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍റിലില്‍ ഇത്തരത്തിലൊരു സംഗതി പ്രസിദ്ധപ്പെടുത്തി. എന്നാല്‍, അതിന് പിന്നാലെ വന്ന സഹായാഭ്യര്‍ത്ഥനയും പൊലീസിന്‍റെ മറുപടിയുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. 

മുംബൈ പോലീസിന്റെ ട്വിറ്റർ അക്കൗണ്ടില്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് ആയി ഒരു അറിയിപ്പാണ് നല്‍കിയിരുന്നത്. അടിയന്തര സഹായം ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും യാതൊരുവിധ മടിയും കൂടാതെ പൊലീസിന്‍റെ സഹായ നമ്പറായ (Help line Number) 100 ലേക്ക് വിളിക്കാമെന്നായിരുന്നു അത്. ഈ പോസ്റ്റ് കണ്ട സരസനായ ഒരു ട്വിറ്റര്‍ ഉപഭോക്താവ് ബഹിരാകാശ സഞ്ചാരിയുടെ വേഷം ധരിച്ച ഒരാൾ ചന്ദ്രനിൽ നിൽക്കുന്നതിന്‍റെ പൊലീസിന്‍റെ പോസ്റ്റിന് താഴെയായി ഷെയർ ചെയ്യുകയും താൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. @BMSKhan എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് ഇത്തരത്തില്‍ രസകരമായ കമന്‍റ് വന്നത്. 

Scroll to load tweet…

ഇത് ശ്രദ്ധയിൽപ്പെട്ട മുംബൈ പൊലീസും ഒട്ടും കുറച്ചില്ല, ഒരു കിടിലൻ മറുപടി തന്നെ അദ്ദേഹത്തിന് നൽകി. 'ക്ഷമിക്കണം അത് ഞങ്ങളുടെ അധികാര പരിധിയല്ല, എങ്കിലും നിങ്ങൾ ഞങ്ങളെ ഇത്രമാത്രം വിശ്വസിച്ചതിൽ സന്തോഷമുണ്ട്.' എന്നായിരുന്നു പൊലീസിന്‍റെ മറുപടി. ഏതായാലും ഇതോടെ പൊലീസിന്‍റെ മറുപടി പോസ്റ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറി. പൊലീസിന്‍റെയും പൊലീസിന് കമന്‍റ് ചെയ്തയാളുടെയും തമാശയെ നെറ്റിസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു. 

Scroll to load tweet…