നായയുടെ അഭിനയം കണ്ട് യുവതി ചിരിക്കുന്നതും വീഡിയോയിൽ കാണാം. സമീപത്തായി ഇതെല്ലാം കണ്ടുകൊണ്ട് ഒരു പൂച്ചകുട്ടിയും ഇരിപ്പുണ്ട്. എന്നാൽ നായയുടെ ഭാവാഭിനയത്തെ തെല്ലും വകവയ്ക്കാതെ തീർത്തും അശ്രദ്ധമായാണ് പുച്ചകുട്ടി ഇരിക്കുന്നത്. 

മൃഗങ്ങളുടെ പ്രത്യേകിച്ചും വളര്‍ത്തു മൃഗങ്ങളായ നായകളുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. 'ചാര്‍ളി 777' എന്ന കന്നട സിനിമ അത്തരത്തില്‍ ഒരു നായയുടെ നിരവധി അഭിനയമൂഹൂര്‍ത്തങ്ങള്‍ നിറ‍ഞ്ഞ ഒരു സിനിമയാണ്. പലപ്പോഴും നമ്മുടെ വീടില്‍ വളര്‍ത്തുന്ന നായകളും നമ്മളോട് ഇത്തരത്തില്‍ വൈകാരികമായി പലപ്പോഴും ഇടപെട്ട മുഹൂര്‍ത്തങ്ങളും ചിലരുടെയെങ്കിലും ഓര്‍മ്മകളില്‍ കാണും. കഴിഞ്ഞ ദിവസം അത്തരത്തിലുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ കണ്ടവരില്‍മിക്കവരും വൈകാരികമായി തന്നെ പ്രതികരിച്ചു. 

നായയുടെ നഖം അതിന്‍റെ ഉടമ മുറിക്കുന്നതിനിടെ നായ നടത്തിയ നാടകീയമായ ചില പ്രതികരണങ്ങളാണ് കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നത്. സാമൂഹികമാധ്യമമായെ റെഡ്ഡിറ്റിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഒരു സോഫയില്‍ തന്‍റെ നായയോടൊപ്പം ഇരിക്കുന്ന യുവതി, അതിന്‍റെ നഖം മുറിക്കുന്നതിനായി ഓരോ തവണ കാലില്‍ പിടിക്കുമ്പോഴും നായ കുഴഞ്ഞു വീഴുന്നത് പോലെ സോഫയിലേക്ക് വീഴും. യുവതി കാലില്‍ നിന്നും പിടി വിടുമ്പോള്‍ വീണ്ടും എഴുനേറ്റ് സോഫയിലിരിക്കും. വീണ്ടും കാലില്‍ പിടിക്കുമ്പോള്‍ നായ കുഴഞ്ഞ് വീഴും. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കും. 

ഭക്ഷണം കഴിക്കവേ റസ്റ്റോറന്‍റിലെ വൈഫൈ ഉപയോഗിച്ചു; ബില്ല് ഒരു ലക്ഷം, പരാതി നല്‍കിയപ്പോള്‍ നഷ്ടപരിഹാരം 12 ലക്ഷം !

നാലഞ്ച് തവണയോളം നായ ഇത് ആവർത്തിക്കുന്നു. നായയുടെ അഭിനയം കണ്ട് യുവതി ചിരിക്കുന്നതും വീഡിയോയിൽ കാണാം. സമീപത്തായി ഇതെല്ലാം കണ്ടുകൊണ്ട് ഒരു പൂച്ചകുട്ടിയും ഇരിപ്പുണ്ട്. എന്നാൽ നായയുടെ ഭാവാഭിനയത്തെ തെല്ലും വകവയ്ക്കാതെ തീർത്തും അശ്രദ്ധമായാണ് പുച്ചകുട്ടി ഇരിക്കുന്നത്. morganmonroe81 എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്തിരിക്കുന്നത്. നായയുടെ ഭാവാഭിനയത്തിന് ഓസ്കാർ കൊടുത്ത് ആദരിക്കണം എന്നതുൾപ്പടെ നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോ കണ്ടവർ എഴുതിയത്. കൂടാതെ ഇതെല്ലാം കണ്ടിട്ടും കണ്ടില്ലന്ന മട്ടിലുള്ള പൂച്ചകുട്ടിയുടെ ഇരിപ്പും നെറ്റിസൺസിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി.

തങ്ങളുടെ 'സന്തോഷം' ലോകത്തോട് പങ്കുവയ്ക്കാന്‍ തയ്യാറായി ഫിന്‍ലാന്‍റ്